സ്റ്റാര്‍ 3, 3 ഡ്യുയോസ്, സാംസംഗിന്റെ സെക്കന്റ് ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍

Posted By:

സ്റ്റാര്‍ 3, 3 ഡ്യുയോസ്, സാംസംഗിന്റെ സെക്കന്റ് ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍
രണ്ട് പുതിയ സെക്കന്റ് ജനറേഷന്‍ സ്മാര്‍ട്ട്‌ഫോണുകളുമായി എത്തുന്നു സാംസംഗ്.  സാംസംഗ് സ്റ്റാര്‍ 3, സാംസംഗ് 3 ഡ്യുയോസ് എന്നിവയാണ് പുറത്തിറങ്ങാന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍.  സാംസംഗ് 3 ഡ്യുയോസ്, സാംസംഗ് സ്റ്റാര്‍ 3 ഫോണിന്റെ ഡ്യുവല്‍ സിം വേര്‍ഷനാണ്.  ഈയൊരു കാര്യത്തിലല്ലാതെ ഇരു ഹാന്‍ഡ്‌സെറ്റുകളും തമ്മില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല.

ഹാന്‍ഡ്‌സെറ്റുകളിലൂടെയുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന് ഈ പുതിയ സാംസംഗ് ഫോണുകള്‍ പുതിയ മാനം നല്‍കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.  സാംസംഗിന്റെ പുതിയ ചാറ്റ് വണ്‍ ഫീച്ചര്‍ ഈ രണ്ടു പുതിയ മൊബൈലുകളിലും ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.  ഇങ്ങനൊരു പ്രത്യേക ഫീച്ചര്‍ ഉണ്ടെന്നു കരുതി ഇവയുടെ വില കൂടുന്നില്ല.

ഫീച്ചറുകള്‍:

3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

3.2 മെഗാപിക്‌സല്‍ ക്യാമറ

16 ജിബി മൈക്രോഎസ്ഡി കാര്‍ഡ്

ഇവയുടെ 3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഒരു ക്യുവിജിഎ എല്‍സിഡി ഡിസ്‌പ്ലേ ആണ്.  രണ്ടിലും 3.2 മെഗാപിക്‌സല്‍ ക്യാമരയും ഉണ്ട്.  ക്യുസിഐഎഫ് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും ഈ ക്യാമറ ഉപയോഗിക്കാവുന്നതാണ്.

ഇവയിലെ ടച്ച്വിസ് ലൈറ്റ് യൂസര്‍ ഇന്റര്‍ഫെയ്‌സും വളരെയേറെ ആകര്‍ഷണീയമാണ്.  20 എംബി ഇന്‍ബില്‍ട്ട് മെമ്മറിയുള്ള ഈ ഫോണുകളുടെ മെമ്മറി 16 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കും.  കാരണം, ഇവയില്‍ 16 ജിബി വരെ സപ്പോര്‍ട്ട് ചെയ്യുന്ന മൈക്രോഎസ്ഡ് കാര്‍ഡ് സ്ലോട്ട് ഉണ്ട്.

എഡ്ജ് കണക്റ്റിവിറ്റി സപ്പോര്‍ട്ട്, ഡാറ്റ ട്രാന്‍സ്ഫറിംഗ് എളുപ്പമാക്കുന്ന വൈഫൈ വയര്‍ലെസ് കണക്റ്റിവിറ്റി എന്നിവയും ഈ പുതിയ സാംസംഗ് സ്മാര്‍ട്ട്‌ഫോണുകളിലുണ്ടാകും.  ബ്ലൂടൂത്ത് 3.0 വേര്‍,ന്റെ സപ്പോര്‍ട്ടും ഇവയ്ക്കുണ്ടാകും.

1,000 mAh ബാറ്ററിയായിരിക്കും ഇവയില്‍ ഉപയോഗപ്പെടുത്തുക.  ചാറ്റ് വണ്‍ ഫീച്ചര്‍ തന്നെയാണ് ഈ പുതിയ രണ്ട് സാംസംഗ് ഹാന്‍ഡ്‌സെറ്റുകളുടേയും ഏറ്റവും വലിയ പ്രത്യേകത.  ഇതു സാംസംഗിന്റെ സൗജന്യ മെസ്സഞ്ചര്‍ ആണ്.

ആര്‍ഡിഎസ് ഉള്ള എഫ്എം റേഡിയോ, സൗണ്ട് അലൈവ് ഫീച്ചറുള്ള മ്യൂസിക് പ്ലെയര്‍ എന്നിവയും ഈ ഹാന്‍ഡ്‌സെറ്റുകളുടെ സവിശേഷതകളാണ്.  സാധാരണ സാംസംഗ് ഹാന്‍ഡ്‌സെറ്റുകളേക്കാള്‍ അല്പം കട്ടി കുറവും വീതി കൂടുതലും ആയിരിക്കും ഈ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ക്കും.  ഈ മാസം പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ ഹാന്‍ഡ്‌സെറ്റുകളുടെ വില പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot