യാത്രകളില്‍ കൂട്ടായി ഒരു സാസംഗ് ഫോണ്‍

Posted By: Staff

യാത്രകളില്‍ കൂട്ടായി ഒരു സാസംഗ് ഫോണ്‍

എല്ലാ വിഭാഗത്തില്‍ പെട്ടവരെയും തൃപ്തിപ്പെടുത്തും വിധം, വ്യത്യസ്ത മോഡല്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മ്മിക്കുന്ന ഒരു ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനിയാണ് സാംസംഗ്. യാത്രകളില്‍ ഏറ്റവും അനുയോജ്യമായ സാംസംഗ് ടി528ജി അല്ലെങ്കില്‍ സാംസംഗ് എസ്ജിഎച്ച്-ടി528ജി ആണ് സാംസംഗിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ്.

ന്യായമായ വില, സ്റ്റൈല്‍ എന്നിവയുടെ കാര്യത്തില്‍ ഒരു പടി മുന്നില്‍ തന്നെയാണ് ഈ ടച്ച് സ്‌ക്രീന്‍ മെബൈല്‍ ഹാന്‍ഡ്‌സെറ്റ്. ഇന്റര്‍നെറ്റ്, സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയവ ഉള്‍പ്പെടെ വിനോദങ്ങളുടെ ഒരു കലവറ തന്നെ നമുക്കു മുന്നില്‍ തുറന്നിടും സാംസംഗ് ടി528ജി.

മൈസ്്‌പെയ്‌സ്, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക് എന്നീ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍, വീഡിയോ പ്ലേബാക്ക്, ഓഡിയോ, വീഡിയോ സ്ട്രീമിംഗ്, മ്യൂസിക് പ്ലെയര്‍, വൈഫൈ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികള്‍ എന്നിവയെല്ലാം വ്യത്യസ്തമായ വിനോദ സാധ്യതകളിലേക്കു വാതില്‍ തുറക്കുന്നു.

ഒരു കാന്‍ഡി ബാറിനോടു രൂപ സാദൃശ്യമുള്ള ഈ ഹാന്‍ഡ്‌സെറ്റിന് 250 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയവും, 6 മണിക്കൂര്‍ ടോക്ക് ടൈമും ഉള്ളതുകൊണ്ടും തീര്‍ച്ചയായും യാത്രകളില്‍ വിശ്വസിച്ച് കൂടെ കൂട്ടാവുന്ന ഒരു സഹചാരി തന്നെയായിരിക്കും സാംസംഗ് ടി528ജി.

ഇതിലെ ബ്ലൂടൂത്ത് വയര്‍ലെസ് ടെക്‌നോളജി വയറുകളുടെ ശല്യമില്ലതെ പാട്ടു കേള്‍ക്കാനും, ഫോണ്‍ ചെയ്യാനും സഹായിക്കുന്നു. ഫോണ്‍ ചെയ്യാന്‍ കൈപോലും ഉപയോഗിക്കേണ്ടി വരില്ല എന്നത് ഡ്രൈവ് ചെയ്തുകൊണ്ട് ഫോണ്‍ ചെയ്യാം എന്ന ഒരു അധിക പ്രലോഭനമാണ്.

മൈക്രോ യുഎസ്ബി ട്രാവല്‍ ചാര്‍ജര്‍, മൈക്രോ യുഎസ്ബി ഇന്‍-കാര്‍ പവര്‍ ചാര്‍ജര്‍, മൈക്രോ യുഎസ്ബി ഡാറ്റാ കേബിള്‍ എന്നിവയു കൂടിയാകുമ്പോള്‍ യാത്രകളില്‍ ഏറ്റവും അനുയോജ്യമായ മൊബൈല്‍ ഫോണായി മാറും സാംസംഗ് ടി528ജി. വിലവിവരം ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഒരു മീഡിയം ബജറ്റ് ഫോണ്‍ എന്ന നിലയില്‍ വലിയ വിലയാവില്ല എന്നു പ്രതീക്ഷിക്കാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot