സാംസംഗ് ടികല്‍ 4ജി സ്മാര്‍ട്‌ഫോണ്‍

Posted By: Staff

സാംസംഗ് ടികല്‍ 4ജി സ്മാര്‍ട്‌ഫോണ്‍

കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കുമെന്ന് സാംസംഗ് പ്രഖ്യാപിച്ച എസ്‌സിഎച്ച്-ആര്‍940 ടികല്‍ സ്മാര്‍ട്‌ഫോണ്‍  ഉടന്‍ വിപണിയിലെത്താന്‍ സാധ്യത. ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ സ്മാര്‍ട്‌ഫോണിന് എഫ്‌സിസി അംഗീകാരം ലഭിച്ചത്. അങ്ങനെ വരുമ്പോള്‍ ജൂണ്‍ മാസത്തിനകം കമ്പനി ഇത്  അവതരിപ്പിച്ചേക്കും.

സാംസംഗ് കോണ്‍ക്വര്‍ 4ജിയുടെ ധാരാളം സവിശേഷതകളുമായാകും ടികല്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. 4ജി എല്‍ടിഇ കണക്റ്റിവിറ്റിയാണ് ടികല്‍ വാഗ്ദാനം ചെയ്യുന്നത്. ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 2.3.7 ആണ് ഈ ഫോണിലേത്. മൊബൈല്‍ പേയ്‌മെന്റ്  സംവിധാനമായ ഗൂഗിള്‍ വാലറ്റ് സൗകര്യം ഈ ഒഎസിനെ പിന്തുണക്കും. 10,000 രൂപയാണ് ഇതിന്റെ ഏകദേശ വില.

സവിശേഷതകള്‍

  • 3.5 ഇഞ്ച് എച്ച്‌വിജിഎ മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ

  • 1ജിഗാഹെര്‍ട്‌സ് സിംഗിള്‍ കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എംഎസ്എം8665 പ്രോസസര്‍

  • ക്വാള്‍കോം അഡ്രനോ 205 ഗ്രാഫിക് പ്രോസസര്‍ യൂണിറ്റ്

  • 3.2 മെഗാപിക്‌സല്‍ ക്യാമറ, 1.3 മെഗാപിക്‌സല്‍ വീഡിയോ ക്യാമറ

  • 32 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് സ്‌റ്റോറേജ് പിന്തുണ

  • എച്ച്ടിഎംഎല്‍ ബ്രൗസര്‍

  • ബ്ലൂടൂത്ത്, യുഎസ്ബി, ജിപിഎസ് കണക്റ്റിവിറ്റികള്‍

Please Wait while comments are loading...

Social Counting