സാംസങ്ങ് മൂന്നു വശത്തും ഡിസ്‌പ്ലെയുള്ള ഫോണ്‍ നിര്‍മിക്കുന്നു?

Posted By:

ലോകത്തെ ആദ്യത്തെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ ഇറക്കിയ സാംസങ്ങ് മറ്റൊരു അത്ഭുതം കൂടി സൃഷ്ടിക്കാന്‍ ഒരുങ്ങുന്നതായി അഭ്യൂഹം. മൂന്നു വശത്തും ഡിസ്‌പ്ലെയുള്ള ഫോണാണ് കമ്പനി നിര്‍മിക്കുന്നത്.

ബ്ലൂംബര്‍ഗ് വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്പ്രകാരം അടുത്തവര്‍ഷം ഫോണ്‍ വിപണിയിലിറങ്ങും. വശങ്ങളില്‍ നിന്നു നോക്കുമ്പോഴും സ്‌ക്രീനിലെ ഉള്ളടക്കങ്ങള്‍ വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഡിസ്‌പ്ലെ ഉണ്ടാവുക.

സാംസങ്ങ് മൂന്നു വശത്തും ഡിസ്‌പ്ലെയുള്ള ഫോണ്‍ നിര്‍മിക്കുന്നു?

സാംസങ്ങ് ഗാലക്‌സി റൗണ്ട് സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സാംസങ്ങ് വികസിപ്പിച്ചെടുത്ത പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കും ഇത് സാധ്യമാക്കുക. ഈ വര്‍ഷം നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ ഇത്തരമൊരു സാങ്കേതികവിദ്യ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനു സമാനമായ ടെക്‌നോളജിയാണ് സാംസങ്ങിന്റെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണായ ഗാലക്‌സി കര്‍വിലും ഉപയോഗിച്ചിരിക്കുന്നത്.

അതേസമയം ആപ്പിളും ഇത്തരമൊരു ഫോണിന്റെ പണിപ്പുരയിലാണെന്ന് അഭ്യൂഹമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot