സാംസങ് അഞ്ച് പുതിയ ഗാലക്‌സി സ്മാർട്ട്‌ഫോണുകൾ ഉടൻ അവതരിപ്പിക്കും
മിഡ് റേഞ്ച് വില വിഭാഗത്തിൽ വരുന്ന അഞ്ച് പുതിയ സ്മാർട്ട്‌ഫോണുകൾ ഉടൻ പുറത്തിറക്കാൻ സാംസങ് ഒരുങ്ങുന്നുവെന്ന് സാം മൊബൈലിൽ നിന്നുള്ള റിപ്പോർട്ട് വ്യക്തമാക്കി. ഗാലക്‌സി എഫ് 12, ഗാലക്‌സി എഫ് 62, ഗാലക്‌സി എം 02, ഗാലക്‌സി എ 52, ഗാലക്‌സി എ 72 തുടങ്ങിയ വില കുറഞ്ഞ ഹാൻഡ്സെറ്റുകളാണ് പട്ടികയിൽ ഉൾപ്പെടുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ഈ സ്മാർട്ട്‌ഫോണുകൾക്കുള്ള സപ്പോർട്ട് പേജുകൾ ഇപ്പോൾ തത്സമയമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

സാംസങ് ഗാലക്സി എഫ് 62, ഗാലക്‌സി എഫ് 12 തുടങ്ങിയ സ്മാർട്ട്‌ഫോണുകൾ കമ്പനിയുടെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇത് ഫ്ലിപ്കാർട്ടുമായി സഹകരിച്ച് ഉടൻതന്നെ വിപണിയിൽ അവതരിപ്പിക്കും. സപ്പോർട്ട് പേജിൽ മോഡൽ നമ്പർ SM-E62F / DS വരുന്ന സാംസങ് ഗാലക്സി എഫ് 62 സ്മാർട്ഫോൺ പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് മൈസ്മാർട്ട്പ്രൈസ് ഈ ആഴ്ച ആദ്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, ഗാലക്‌സി എം 02 ഫെബ്രുവരി 2 ന് ഇന്ത്യയിൽ വിപണിയിലെത്തുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. മോഡൽ നമ്പറായ എസ്എം-എം 022 ജി / ഡിഎസുള്ള സ്മാർട്ട്‌ഫോൺ മുമ്പ് സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിലും കണ്ടെത്തിയിരുന്നു. ഗാലക്‌സി എ 52 5 ജി യുടെ സപ്പോർട്ട് പേജ് ഇപ്പോൾ ഓസ്ട്രിയയിൽ തത്സമയമാണെന്നുള്ള കാര്യവും സാം മൊബൈൽ റിപ്പോർട്ട് ചെയ്യ്തിരുന്നു. ഗാലക്‌സി എം 02, ഗാലക്‌സി എ 72 സ്മാർട്ഫോണുകൾ യഥാക്രമം കമ്പനിയുടെ തായ്‌ലൻഡിലും കരീബിയൻ വെബ്‌സൈറ്റിലും പട്ടികപ്പെടുത്തിയിട്ടുണ്ട്.
"ലഭ്യതയെ സംബന്ധിച്ചിടത്തോളം, ഗാലക്‌സി എഫ് 12, ഗാലക്‌സി എഫ് 62 സ്മാർട്ഫോണുകൾ ഇന്ത്യയിൽ മാത്രമായി നിലനിൽക്കും, എന്നാൽ സമാന സവിശേഷതകൾ വരുന്ന ഗാലക്‌സി എ / ഗാലക്‌സി എം ലേബൽ ചെയ്ത വേരിയന്റുകൾ മറ്റുള്ള വിപണികളിലും എത്തിച്ചേരാം," റിപ്പോർട്ടിൽ പറയുന്നു. ഗാലക്‌സി എ, ഗാലക്‌സി എം സ്മാർട്ട്‌ഫോൺ മോഡലുകൾ ലോകമെമ്പാടുമുള്ള കൂടുതൽ വിപണികളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, ഗാലക്‌സി എ 52, ഗാലക്‌സി എ 72 എന്നിവയുടെ യൂറോപ്യൻ വില അടുത്തിടെ ഓൺലൈനിൽ ചോർന്നിരുന്നു. ജർമ്മൻ വില പ്രൈസ് കംപാരിസൺ വെബ്സൈറ്റായ ഐഡിയലോയിലാണ് വില കണ്ടെത്തിയതെന്ന് ഗാലക്‌സി ക്ലബ് റിപ്പോർട്ട് ചെയ്തു. കൂടാതെ, ഗാലക്‌സി എ 52, ഗാലക്‌സി എ 72 എന്നിവയുടെ ഔദ്യോഗിക റെൻഡറുകൾ ടിപ്പ്സ്റ്റർ ഇവാൻ ബ്ലാസ് (വോയ്‌സ് വഴി) ചോർത്തുകയും ചെയ്യ്തു. സാംസങ്ങിൻറെ വരാനിരിക്കുന്ന സ്മാർട്ട്‌ഫോണുകളെക്കുറിച്ച് ലഭിച്ച വിശദാംശങ്ങൾ ഇവിടെ പരിശോധിക്കാം.

ഫെബ്രുവരി 2 ന് സാംസങ് ഗാലക്‌സി എം 02 ലോഞ്ച് ഇന്ത്യയിൽ: പ്രതീക്ഷിക്കുന്ന വിലയും, സവിശേഷതകളും
ഫെബ്രുവരി 2 ന് സാംസങ് ഗാലക്‌സി എം 02 ഇന്ത്യയിൽ പ്രഖ്യാപിക്കും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഗാലക്‌സി എം 02 ആമസോൺ വെബ്‌സൈറ്റിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇത് ചില പ്രധാന സവിശേഷതകളും പ്രതീക്ഷിച്ച വിലയും വെളിപ്പെടുത്തുന്നു. ആമസോണിൽ സാംസങ് ഗാലക്‌സി എം 02 ഹാൻഡ്‌സെറ്റിൻറെ വില '6, XXX' എന്ന നൽകിയിരിക്കുന്നു. അതായത്, ഇതിന് 7,000 രൂപയിൽ താഴെ വില വരും. തീർച്ചയായും, ഗാലക്‌സി എം 02 ൻറെ ടോൺ-ഡൗൺ എഡിഷനായ ഗാലക്‌സി എം 02 എൻട്രി ലെവൽ സെഗ്‌മെന്റിനെ ലക്ഷ്യം വച്ചുള്ളതാണ്. 720 പിക്‌സൽ + സ്‌ക്രീൻ റെസല്യൂഷനുള്ള 6.5 ഇഞ്ച് ഇൻഫിനിറ്റി വി പാനൽ ഈ സ്മാർട്ട്‌ഫോണിൽ ഉണ്ടാകും. 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിനെ സപ്പോർട്ട് ചെയ്യുന്നത്.


Click it and Unblock the Notifications