ഗാലക്‌സി ടാബ് 3 കിഡ്‌സ്; കുട്ടികള്‍ക്കായുള്ള സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്

Posted By:

സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലറ്റ് വിപണിയിലെ അതികായന്‍മാരായ സാംസങ്ങ് കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത പുതിയ ടാബ്ലറ്റ് പുറത്തിറക്കുന്നു. ഗാലക്‌സി ടാബ് 3 കിഡ്‌സ് എന്നു പേരിട്ട ടാബ്ലറ്റ് അടുത്തമാസം പുറത്തിറങ്ങുമെന്ന് കമ്പനി അറിയിച്ചു. വിനോദത്തിനും വിദ്യാഭ്യാസത്തിനും ഉതകുന്ന വിവധ ആപ്ലിക്കേഷനുകള്‍ ഈ ടാബ്ലറ്റില്‍ ഉണ്ടാകും.

കുട്ടികള്‍ ടാബ്ലറ്റില്‍ സമയം ചെലവഴിക്കുന്നത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ക്കു സാധിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. അതിനായി ടാബില്‍ നിശ്ചിത സമയം സെറ്റ് ചെയ്ത് വയ്ക്കാവുന്നതാണ്. ഈ സമയം പിന്നിട്ടാല്‍ സ്‌ക്രീന്‍ തനിയെ ലോക്കാവും. മുതിര്‍ന്നവര്‍ മുന്‍കൂട്ടി നലകിയ പാസ്‌വേഡ് ഉപയോഗിച്ചു മാത്രമെ പിന്നീട് സ്‌ക്രീന്‍ അണ്‍ലോക്ക് ചെയ്യാന്‍ സാധിക്കു.

സാംസങ്ങ് ഗാലക്‌സി ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യപ്രദമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പന.

ഫോണിന്റെ സാങ്കേതിക വശങ്ങള്‍ മറ്റു ഉയര്‍ന്ന ശ്രേണിയില്‍ പെട്ട ടാബ്ലറ്റുകള്‍ക്ക് സമാനമാണ്. 1024-600 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള ടാബില്‍ 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ സ്‌റ്റോറേജ്, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്‌ളോട്ട് എന്നിവയുമുണ്ടാകും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

3.2 എം.പി. പ്രൈമറി കാമറയും 1.3 എം.പി. ഫ്രണ്ട് കാമറയുമുള്ള ടാബില്‍ ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍ ഒ.എസാണുള്ളത്. 4000 mAh ബാറ്ററിയും ഉണ്ടാകും.

സൗത്ത് കൊറിയയില്‍ അടുത്തമാസം ലോഞ്ച് ചെയ്യുന്ന ഗാലക്‌സി ടാബ് 3 കിഡ്‌സ് മറ്റു രാജ്യങ്ങളില്‍ ഈ വര്‍ഷം അവസാനത്തോടെ എത്തും. വില എത്രയാണെന്ന് കമ്പനി അറിയിച്ചിട്ടില്ല.

സാംസങ്ങ് ഗാലക്‌സി ടാബ് 3 കിഡ്‌സിന്റെ ഫോട്ടോകള്‍ ഇതാ...

ഗാലക്‌സി ടാബ് 3 കിഡ്‌സ്; കുട്ടികള്‍ക്കായുള്ള സാംസങ്ങിന്റെ പുതിയ ടാബ്ലറ്റ്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot