മോട്ടോ E യെ നേരിടാന്‍ സാംസങ്ങ്; 6070 രൂപയ്ക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍

By Bijesh
|

അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ തരംഗമായ സ്മാര്‍ട്‌ഫോണാണ് മോട്ടറോളയുടെ മോട്ടോ E. 6,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് ഉള്‍പ്പെടെയുള്ള സാങ്കേതിക മികവുമായി എത്തിയ മോട്ടോ E സാധാരണക്കാരെയാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതും. അതുകൊണ്ടുതന്നെ ചൂടപ്പംപോലെ വിറ്റഴിയുന്നുമുണ്ട്.

 
മോട്ടോ E യെ നേരിടാന്‍ സാംസങ്ങ്; 6070 രൂപയ്ക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍

എന്നാല്‍ ഇതുകണ്ട് സാംസങ്ങിന് ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടതായാണ് ഇപ്പോള്‍ കേള്‍ക്കുന്ന വിവരം. അതുകൊണ്ടുതന്നെ മോട്ടോ E യെ നേരിടാന്‍ ശക്തമായ ഒരു എതിരാളിയെ രംഗത്തിറക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്ങ്. 6070 രൂപയ്ക്കാണ് ഈ ഫോണ്‍ ലഭ്യമാക്കുക എന്നാണ് അറിയുന്നത്. അതായത് മോട്ടോ E യേക്കാള്‍ ഏകദേശം 1000 രൂപ കുറവ്.

 
മോട്ടോ E യെ നേരിടാന്‍ സാംസങ്ങ്; 6070 രൂപയ്ക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍

ഇന്ത്യന്‍ എക്‌സപോര്‍ട്ടിംഗ്/ ഇംപോര്‍ട്ടിംഗ് ട്രാക്കിംഗ് സൈറ്റായ Zauba യില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് സാംസങ്ങിന്റെ ഈ ഫോണ്‍ പരീക്ഷണത്തിനായി ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സാങ്കേതികമായി മോട്ടോ E ക്കു തുല്യമായ പ്രത്യേകതകള്‍ തന്നെ സാംസങ്ങ് ഫോണിനും ഉണ്ടാകും.

4.3 ഇഞ്ച് ഡിസ്‌പ്ലെ, 1 ജി.ബി. റാം, ഡ്യുവല്‍ കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ തുടങ്ങിയവയായിരിക്കും സാംസങ്ങ് പുറത്തിറക്കുന്ന ഫോണിന്റെ പ്രത്യേകതകള്‍.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X