ബ്ലാക്ക്‌ബെറി ഒഎസില്‍ സാംസംഗ് ഫോണ്‍

Posted By: Staff

ബ്ലാക്ക്‌ബെറി ഒഎസില്‍ സാംസംഗ് ഫോണ്‍

 

സാംസംഗ് ഹാന്‍ഡ്‌സെറ്റില്‍ ബ്ലാക്ക്‌ബെറി ഓപറേറ്റിംഗ് സിസ്റ്റത്തിനും സാധ്യത. നിലവില്‍ ആന്‍ഡ്രോയിഡ്, ബഡാ ഓപറേറ്റിംഗ് സിസ്റ്റം എന്നിവയിലാണ് സാംസംഗ്

ഹാന്‍ഡ്‌സെറ്റുകള്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ അടുത്ത ഭാവിയില്‍ തന്നെ ബിബി 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗ് ഹാന്‍ഡ്‌സെറ്റും വിപണിയിലെത്തുമെന്നാണ് ഒരു ബ്രോക്കറേജ് കമ്പനി നല്‍കുന്ന സൂചന.

റിസര്‍ച്ച് ഇന്‍ മോഷനില്‍ ഒരു ചെറിയ നിക്ഷേപം സാംസംഗ് നടത്താനിടയുണ്ടെന്നാണ് ബിജിസി പാര്‍ട്‌ണേഴ്‌സിലെ അനലിസ്റ്റായ കോളിന്‍ ഗില്‍സിന്റെ അഭിപ്രായം. അങ്ങനെയാണെങ്കില്‍ ബ്ലാക്ക്‌ബെറി 10 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ അധിഷ്ഠിതമായ ഒരു ഹാന്‍ഡ്‌സെറ്റ് കമ്പനി അവതരിപ്പിക്കാനിടയുണ്ടെന്നും അദ്ദേഹം പറയുന്നു.

150 കോടി ഡോളറാകും സാംസംഗ് റിമ്മില്‍ നിക്ഷേപിക്കുക. അത് വഴി റിമ്മിന്റെ ഓഹരിയില്‍ ഒരു ചെറിയ പങ്ക് സാംസംഗിന് ലഭിക്കും. ഗൂഗിള്‍ മോട്ടറോള മൊബിലിറ്റിയെ ഏറ്റെടുത്തത് ആന്‍ഡ്രോയിഡിനെ ആശ്രയിക്കുന്ന മറ്റ് ഫോണ്‍ ഉത്പാദകരില്‍ ചെറിയൊരു ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

സാംസംഗിന്റെ ഈ നീക്കത്തിന് പിന്നില്‍ ഇതേ ആശങ്കയാണെന്നാണ് അനുമാനിക്കേണ്ടത്. സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പിറകോട്ട് പോകുന്ന റിമ്മിനെ സംബന്ധിച്ചിടത്തോളം സാംസംഗുമായൊരു ബന്ധം എന്തുകൊണ്ടും അനുകൂലമാണുതാനും.

Please Wait while comments are loading...

Social Counting