ഗാലക്സി നോട്ട് സീരീസ് ഉത്പാദനം നിർത്താൻ സാംസങ്

By Prejith Mohanan
|

ഗാലക്സി നോട്ട് സീരീസ് ഫോണുകളുടെ ഉത്പാദനം സാംസങ് നിർത്തുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. തങ്ങളുടെ ഫോൾഡബിൾ സീരിസിൽ കൂടുതൽ ശ്രദ്ധ പുലർത്താനായാണ് കമ്പനി നോട്ട് സീരീസ് പ്രൊഡക്ഷൻ അവസാനിപ്പിക്കുന്നത്. 2022ൽ പുതിയ നോട്ട് സീരീസ് സ്മാർട്ട്ഫോൺ പ്രഖ്യാപിക്കുമെന്ന് സാംസങ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതിന് സാധ്യത ഇല്ലെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോട്ട് സീരിസ് ശാശ്വതമായി അവസാനിപ്പിക്കാൻ സാംസങ് തയ്യാറെടുക്കുന്നതായാണ് ദക്ഷിണ കൊറിയയിൽ നിന്നുള്ള കമ്പനി വൃത്തങ്ങൾ അറിയിക്കുന്നത്. ഗാലക്സി നോട്ട് സ്മാർട്ട്ഫോൺ സീരീസ് അവസാനിപ്പിക്കുന്നതായി ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും സാംസങ് നടത്തിയിട്ടില്ല. പക്ഷെ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സാംസങ് തങ്ങളുടെ ഫോൾഡബിൾ ഡിവൈസുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തയ്യാറെടുക്കുകയാണ്. സ്മാർട്ട്ഫോൺ വിപണിയിലെ പ്രധാന ആകർഷണമായി ഫോൾഡബിൾ ഡിവൈസുകൾ മാറുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഫോൾഡബിളിന് ധാരാളം സാധ്യതകളുണ്ടെന്നും അത് സ്മാർട്ട്‌ഫോണുകളുടെ ഭാവിയായിരിക്കുമെന്നും സാംസങ് വിശ്വസിക്കുന്നു.

ഗാലക്സി

2019, 2020 വർഷങ്ങളിൽ ഗാലക്സി നോട്ട് സീരീസ് ഫോണുകൾക്ക് ലഭിച്ചത് യഥാക്രമം 12.7, 9.7 ദശലക്ഷം ഓർഡറുകൾ ആണ്. അതേ സമയം ഗാലക്സി സെഡ് ഫോൾഡ് ഫോണുകൾക്ക് മാത്രം 13 മില്യൺ ഓർഡറുകൾ ലഭിച്ചു. ട്രെൻഡ് കണക്കിലെടുക്കുമ്പോൾ, ഫോൾഡബിളിലേക്ക് ഫോക്കസ് മാറ്റുന്നത് സാംസങ് എടുക്കുന്ന യുക്തി സഹമായ തീരുമാനം ആണ്. 2022-ൽ സാംസങ് ഗാലക്‌സി നോട്ട് 20, നോട്ട് 20 അൾട്രാ മോഡലുകളുടെ ഉത്പാദനം നിർത്തുകയാണെന്ന് ചില മാധ്യമ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. ഈ മോഡലുകൾ പുറത്തിറങ്ങി ഒരു വർഷത്തിലേറെയായി എന്നതിനാൽ ഇതിൽ വലിയ അത്ഭുതവും ഇല്ല. നിലവിൽ, കമ്പനി ഗാലക്‌സി എസ് 22 സീരീസ് സ്മാർട്ട്‌ഫോൺ ഡിപ്പാർട്ട്മെന്റിന്റെ ഡെവലപ്പ്മെന്റിലും ശ്രദ്ധിക്കുന്നുണ്ട്. അവ 2022 ന്റെ ആദ്യ പകുതിയിൽ നടക്കുന്ന അൺപാക്ക്ഡ് ഇവന്റിൽ പുറത്തിറക്കും.

ഇലക്ട്രിക് വാഹന രംഗത്തേക്ക് ഓപ്പോയും; ആദ്യ വാഹനം എത്തുന്നത് വൻ വിലക്കുറവിൽഇലക്ട്രിക് വാഹന രംഗത്തേക്ക് ഓപ്പോയും; ആദ്യ വാഹനം എത്തുന്നത് വൻ വിലക്കുറവിൽ

ഫോൾഡബിൾ ഫോണുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാംസങ്

ഫോൾഡബിൾ ഫോണുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ സാംസങ്

ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ കമ്പനിയ്ക്ക് ഇപ്പോൾ തന്നെ ഫോൾഡബിൾ ഫോണുകളുടെ മികച്ച ഒരു ശ്രേണി സ്വന്തമായിട്ടുണ്ട്. ആഗോള തലത്തിലും ഇന്ത്യയിലും ഈ ഉപകരണങ്ങൾക്ക് മികച്ച പ്രതികരണവും ലഭിക്കുന്നുണ്ട്. ഈ വർഷമാദ്യം ആണ് സാംസങ് തങ്ങളുടെ ഗാലക്‌സി സെഡ് ഫോൾഡ്3, ഗാലക്‌സി സെഡ് ഫ്ലിപ്പ്3 എന്നിവ രാജ്യത്ത് അവതരിപ്പിച്ചത്. സെഡ് ഫ്ലിപ്പ്3യ്ക്ക് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു, ഇതിന് പ്രധാന കാരണം ഫോണിന്റെ പെർഫോർമൻസും വിലയുമാണ്. വർഷം തോറും ഫോൾഡബിൾ സെക്ഷനിലെ ഫോണുകൾ കൂടുതൽ മെച്ചപ്പെടുത്താൻ സാംസങും പരിശ്രമിക്കുന്നുണ്ട്. ഗാലക്‌സി സെഡ് ഫ്ലിപ്പ്3 യുടെ വില നിലവിൽ 84,999 രൂപയിലും സെഡ് ഫോൾഡ്3 ന്റെ വില 1,49,999 രൂപയിലുമാണ് ആരംഭിക്കുന്നത്.

സെഡ്

ഗാലക്‌സി സെഡ് ഫ്ലിപ്പ്3യ്ക്ക് 84,999 രൂപയും സെഡ് ഫോൾഡ്3യ്ക്ക് 1,49,999 രൂപയുമാണ് കമ്പനി വില ഇടാക്കുന്നത്. ഈ പ്രീമിയം സെഗ്മെന്റ് ഫോണുകൾ സ്വന്തമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇനി വാങ്ങിയാൽ തന്നെ അത് ഇഷ്പ്പെട്ടില്ലെങ്കിൽ എന്ത് ചെയ്യും എന്നൊരു ചോദ്യവുമുണ്ട്. എന്നാൽ ഈ ഫോണുകൾ കുറച്ച് ദിവസത്തേക്ക് ഉപയോഗിച്ച് നോക്കാൻ ഒരു വഴിയും ലഭ്യമാണ്. അതേ വില കൂടിയ ഈ സ്മാർട്ട്ഫോണുകൾ വാങ്ങി കുറച്ച് ദിവസത്തേക്ക് ഉപയോഗിക്കുക. എന്നിട്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ തിരിച്ചു നൽകുക. അതിനുള്ള ഉപായമാണ് ഫ്ലിപ്പ്കാർട്ട് 'ലവ് ഇറ്റ് ഓർ റിട്ടേൺ ഇറ്റ്.

'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!'തെറ്റിദ്ധരിപ്പിക്കുന്ന' വാട്സ്ആപ്പ് ലാസ്റ്റ് സീൻ!

ഫ്ലിപ്പ്കാർട്ട് 'ലവ് ഇറ്റ് ഓർ റിട്ടേൺ ഇറ്റ്

ഫ്ലിപ്പ്കാർട്ട് 'ലവ് ഇറ്റ് ഓർ റിട്ടേൺ ഇറ്റ്

"വില കൂടിയ സ്മാർട്ട്ഫോണുകൾ വാങ്ങിയ ശേഷം കുറച്ച് നാളത്തേക്ക് ഉപയോഗിക്കാം. ഉപയോഗിച്ച ശേഷം നിങ്ങൾക്ക് സ്മാർട്ട്ഫോൺ ഇഷ്ടപ്പെട്ടില്ലെങ്കിൽ മടക്കി നൽകാം. നിങ്ങൾ നൽകിയ മുഴുവൻ പണവും കമ്പനി തിരികെ നൽകും." കേൾക്കുമ്പോൾ എന്തോ, തമാശ പറയുന്നതായി തോന്നുന്നുണ്ടോ? എങ്കിൽ ഇത് വെറുതേ പറയുകയല്ല. രാജ്യത്തെ പ്രധാന ഇ കൊമേഴ്സ് സൈറ്റുകളിൽ ഒന്നായ ഫ്ലിപ്പ്കാർട്ടിന്റെ പുതിയ സ്കീമാണിത്. 'ലവ് ഇറ്റ് ഓർ റിട്ടേൺ ഇറ്റ്' എന്നാണ് പുതിയ സ്കീമിന് ഫ്ലിപ്പ്കാർട്ട് നൽകിയ പേര്. ഫോൺ വാങ്ങിയ ശേഷം കേടുപാടുകൾ ഇല്ലാതെ 15 ദിവസത്തിനകം മടക്കി നൽകിയാൽ മുഴുവൻ തുകയും തിരികെ നൽകാമെന്നാണ് ഫ്ലിപ്പ്കാർട്ടിന്റെ ഓഫർ.

ഓഫറുകൾ

ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരു കമ്പനി ഇത്തരം ഒരു സ്കീം അവതരിപ്പിക്കുന്നത്. മറ്റ് പല വിദേശ രാജ്യങ്ങളിലും ഇത്തരത്തിലുള്ള ഓഫറുകൾ നേരത്തേയുണ്ട്. പല അൺബോക്സിങ് വീഡിയോകളും നിരവധി റിവ്യൂകളും ഒക്കെ കണ്ടതിന് ശേഷം ആകും എല്ലാവരും ഫോണുകൾ വാങ്ങിക്കുക. എന്നാലും ചിലപ്പോൾ ഉപയോഗിക്കുമ്പോൾ മാത്രമായിരിക്കും ഈ ഫോൺ തന്റെ ആവശ്യങ്ങൾക്ക് ഉതകുന്നത് അല്ല എന്ന് ബോധ്യമാകുന്നത്. സാധാരണ ഗതിയിൽ ഇങ്ങനെ മനസിലായിക്കഴിഞ്ഞാലും ഉയർന്ന വില കൊടുത്ത് വാങ്ങിയ ഫോണുകൾ എങ്ങനെ ഒഴിവാക്കും എന്ന പ്രശ്നം വരും. ഭൂരിഭാഗം ആളുകളും ഇഷ്ടമല്ലെങ്കിലും ആ സ്മാർട്ട്ഫോൺ തന്നെ ഉപയോഗിക്കും. ഈ പ്രശ്നത്തിന് ഒരു പരിഹാരം എന്ന നിലയ്ക്കാണ് പുതിയ സ്കീം അവതരിപ്പിക്കുന്നത്.

വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?വാട്സ്ആപ്പ് സ്റ്റിക്കർ മേക്കർ ടൂൾ : ഉപയോഗിക്കുന്നത് എങ്ങനെ?

ലവ് ഇറ്റ് ഓർ റിട്ടേൺ

ലവ് ഇറ്റ് ഓർ റിട്ടേൺ

സ്കീം പ്രകാരം ഫോൺ തിരികെ നൽകുമ്പോൾ അത് വർക്കിങ് കണ്ടീഷനിൽ തന്നെ ആയിരിക്കണം. നിലവിൽ ഫ്ലിപ്പ്കാർട്ട് സ്കീമുമായി സഹകരിക്കുന്നത് സാംസങ് മാത്രമാണ്. പ്രീമിയം മോഡലുകളായ സെഡ് ഫ്ലിപ്പ് 3, ഗാലക്സി സെഡ് ഫോൾഡ് 3 എന്നിവയാണ് ഈ സ്കീമിലൂടെ ലഭിമാക്കുന്ന ഫോണുകൾ. ഫോൺ തിരികെ നൽകുമ്പോൾ കാരണം ചോദിക്കില്ലെന്നാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത്. പ്രവർത്തനശേഷി മാത്രമാണ് ഫോൺ തിരികെ നൽകുമ്പോൾ പരിശോധിക്കുന്നത്. ഫോൺ ഡാമേജ് ആയിട്ടില്ലെങ്കിൽ മുഴുവൻ പണവും ഉപഭോക്താവിന് തിരികെ നൽകുമെന്നും കമ്പനി പറയുന്നു. നിലവിൽ കേരളത്തിൽ ഈ ഫീച്ചർ ലഭ്യമല്ല. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, പുണെ, കൊൽക്കത്ത, അഹമ്മദാബാദ്, വഡോദര, ഗുരുഗ്രാം എന്നിവിടങ്ങളിലാണ് സ്കീം അവൈലബിൾ ആയിട്ടുള്ളത്.

Best Mobiles in India

English summary
Samsung is reportedly stopping production of the Galaxy Note series Smartphones. The company is ending production of the Note series to focus more on their foldable series. Samsung has previously announced that it will announce the new Note series smartphone in 2022. But new reports suggest that's not the case.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X