സാംസങ്ങ് ഗാലക്‌സി S5 ഈ മാസം 24-ന് ലോഞ്ച് ചെയ്‌തേക്കും

By Bijesh
|

സാംസങ്ങ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണായ ഗാലക്‌സി S5 ഈ മാസം 24-ന് ലോഞ്ച് ചെയ്‌തേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആണ് പുതിയ ഫോണ്‍ പ്രഖ്യാപിക്കുക.

 

ഗാലക്‌സി S5-നെ കുറിച്ച് ഔദ്യോഗികമായി കമ്പനി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിനിടെ ഫെബ്രുവരി 24-ന് സാംസങ്ങ് ബാര്‍സലോണയില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്്. അണ്‍പാക്ഡ് 5 എന്നു പേരിട്ടിരിക്കുന്ന ചടങ്ങില്‍ ഫോണ്‍ ലോഞ്ച് ചെയ്യും എന്നുതന്നെയാണ് ടെക്‌ലോകത്തു നിന്നുള്ള വിവരങ്ങള്‍.

മാത്രമല്ല, 'അണ്‍പാക്ഡ് 5' എന്നതിലെ 5 എന്നതുകൊണ്ട് ഗാലക്‌സി S5 ആണ് കമ്പനി ഉദ്ദേശിക്കുന്നതെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു. ഗാലക്‌സി S5-നൊപ്പം ഏതാനും ചില ഉപകരണങ്ങള്‍ കൂടി ലോഞ്ച് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. എന്തായാലും സത്യാവസ്ഥ അറിയാന്‍ 24 വരെ കാത്തിരിക്കണം.

ഗാലക്‌സി S5-നെ കുറിച്ച് ഇതുവരെ കേട്ട അഭ്യൂഹങ്ങള്‍ ചുവടെ കൊടുക്കുന്നു.

{photo-feature}

സാംസങ്ങ് ഗാലക്‌സി S5 ഈ മാസം 24-ന് ലോഞ്ച് ചെയ്‌തേക്കും

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X