സാംസങ്ങ് ഗാലക്‌സി S5 അടുത്തമാസം ലോഞ്ച് ചെയ്‌തേക്കും?

By Bijesh
|

സാംസങ്ങിന്റെ പുതിയ ഫോണായ ഗാലക്‌സി S5-നെ കുറിച്ച് ഏറെനാളായി അഭ്യുഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സാംസങ്ങ് ആദ്യമായി 4 ജി.ബി. റാം പരീക്ഷിക്കുന്ന ഫോണായിരിക്കും ഇതെന്നും 2 കെ റെസല്യൂഷന്‍ ആയിരിക്കുമെന്നുമൊക്കെയാണ് കേട്ടിരുന്നത്.

 

ഇക്കാലമത്രയും ഇതേകുറിച്ച് മൗനം പാലിക്കുകയായിരുന്നുവെങ്കിലും ഇപ്പോള്‍ അഭ്യൂഹങ്ങള്‍ ശരിവച്ചുകൊണ്ട് ഗാലക്‌സി S5 -നെ കുറിച്ച് സാംസങ്ങും ഔദ്യോഗികമായി പ്രതികരിച്ചുതുടങ്ങി. സാംസങ്ങിന്റെ ഡിസൈന്‍ ആന്‍ഡ് സ്ട്രാറ്റജി വിഭാഗം വൈസ് പ്രസിഡന്റ് ഡൂണ്‍-ഹൂണ്‍ ചാംഗ് ആണ് അഭ്യൂഹങ്ങള്‍ക്കു വിരാമമിട്ടുകൊണ്ട് മനസു തുറന്നത്.

സാംസങ്ങ് ഗാലക്‌സി S5 അടുത്തമാസം ലോഞ്ച് ചെയ്‌തേക്കും?

വ്യക്തമായി പറഞ്ഞില്ലെങ്കിലും മിക്കവാറും അടുത്തമാസം നടക്കുന്ന മൊബൈല്‍ വേള്‍ഡ് എക്‌സ്‌പോയില്‍ ഫോണ്‍ അവതരിപ്പിക്കുമെന്നാണ് അദ്ദേഹം നല്‍കുന്ന സൂചന. കൂടാതെ ഗാലക്‌സി S5-ന് മെറ്റല്‍ ബോഡിയുള്ള ഉയര്‍ന്ന വേരിയന്റ് ഉണ്ടാകുമെന്നും അതിന് ഫ് ളെക്‌സിബിള്‍ സ്‌ക്രീന്‍ ആയിരിക്കും ഉണ്ടാവുക എന്നും ഏകദേശം വ്യക്തമാണ്.

പ്ലാസ്റ്റിക് ബോഡിയുള്ള സാംസങ്ങ് ഗാലക്‌സി S5-ന് 2 കെ റെസല്യൂഷനുള്ള 5.25 ഇഞ്ച് സ്‌ക്രീന്‍, 16 എം.പി. പ്രൈമറി ക്യാമറ, ഐ സ്‌കാനര്‍, പിന്‍വശത്ത് ഡയമണ്ട് കോട്ടിംഗ് എന്നിവ ഉണ്ടാകുമെന്നാണ് അറിയുന്നത്.

അതേസമയം ഗാലക്‌സി S5-ന്റെ ഉയര്‍ന്ന വേരിയന്റ് ഗാലക്‌സി F ആയിരിക്കും. മെറ്റല്‍ ബോഡിയുള്ള ഫോണില്‍ ഫ് ളക്‌സിബിള്‍ സ്‌ക്രീന്‍ ആയിരിക്കും ഉണ്ടാവുക. 2.5 GHz ക്വാള്‍കോം പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് എന്നിവയാണ് പറഞ്ഞു കേള്‍ക്കുന്ന ഗാലക്‌സി F-ന്റെ പ്രത്യേകതകള്‍.

എന്തായാലും ഇതിന്റെ സത്യാവസ്ത അറിയാന്‍ ഫെബ്രുവരി 24 മുതല്‍ 27 വരെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് വരെ കാത്തിരിക്കാം.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X