സാംസംഗ് ട്രാന്‍സ്ഫിക്‌സ് സ്മാര്‍ട്ട്‌ഫോണ്‍

Posted By: Staff

സാംസംഗ് ട്രാന്‍സ്ഫിക്‌സ് സ്മാര്‍ട്ട്‌ഫോണ്‍

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളായാലും, ടാബ്‌ലറ്റുകളായാലും അപ്പപ്പോഴ ത്തെ മാര്‍ക്കറ്റ് ട്രെന്റിനനുസരിച്ച് പുതിയ പ്രൊഡക്റ്റുള്‍ ഇറക്കുന്നവരാണ് സാംസംഗ്. അതുകൊണ്ട് തന്നെ സാംസംഗ് ഉല്‍പന്നങ്ങള്‍ ആരാധകരും ധാരാളം. 2.3 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സാംസംഗിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റാണ് സാംസംഗ് ട്രാന്‍സ്ഫിക്‌സ്.

സ്മാര്‍ട്ട്‌ഫോണ്‍ ഇആവശ്യക്കാരെ വളരെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ പോന്ന ഡിസൈനിലാണ് ട്രാന്‍സ്ഫിക്‌സിന്റെ വരവ്. 320 x 480 സ്‌ക്രീന്‍ റെസൊലൂഷനുള്ള 3.2 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഇതിന്റെ ഭാരം 126 ഗ്രാം മാത്രമാണ്.

800 മെഗാഹെര്‍ഡ്‌സ് സിംഗിള്‍ കോര്‍ ക്വാല്‍കോം എആര്‍എം 9 പ്രോസസ്സറുള്ള ഇതിന്റെ കീബോര്‍ഡ് QWERTY മാതൃകയിലാണ്. ഓട്ടോ ഫോക്കസ്, ഡിജിറ്റല്‍ സൂം എന്നിവയുള്ള 3.2 മെഗാപിക്‌സല്‍ ക്യാമറയാണിതിന്റേത്. മികച്ച വീഡിയോയും ഇതുപയോഗിച്ച് എടുക്കാന്‍ സാധിക്കും.

ഏതു ഫോര്‍മാറ്റിലുമുള്ള ഓഡിയോ, വീഡിയോ ഫയലുകളും സപ്പോര്‍ട്ട് ചെയ്യും സാംസംഗ് ട്രാന്‍സ്ഫിക്‌സ്. ജിപിഎസ് സംവിധാനവും ഉണ്ട്. ഇതിലുള്ള ഇന്‍ബില്‍ട്ട് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് 125 എംബി കൂടി മെമ്മറി വര്‍ദ്ധിപ്പിക്കാവുന്നതാണ്.

ബ്ലൂടൂത്ത്, വൈഫൈ, 2.0 യുഎസ്ബി പോര്‍ട്ട് കണക്റ്റിവിറ്റി സംവിധാനങ്ങളും ട്രാന്‍സ്ഫിക്‌സില്‍ ഉണ്ട്. അതുകൊണ്ട് തന്നെ ഫയലുകളും മറ്റു ഡാറ്റകളും ട്രാന്‍സ്ഫര്‍ ചെയ്യാനും ഷെയര്‍ ചെയ്യാനും കഴിയും.

3.5 എംഎം ഓഡിയോ പ്ലഗ്, 3ജി കണക്റ്റിവിറ്റി, വൈബ്രേറ്റിംഗ് അലര്‍ട്ട്, ടച്ച് സ്‌ക്രീന്‍ ടെക്‌നോളജി, ട്രൈ ബാന്റ് ഫംഗ്ഷന്‍സ്, മൊബൈല്‍ വെബ് ആപ്ലിക്കേഷനുകള്‍, 1500 mAh ലിഥിയം അയണ്‍ ബാറ്ററി, 3 മണിക്കൂര്‍ ടോക്ക് ടൈം, 200 മണിക്കൂര്‍ സ്റ്റാന്റ്‌ബൈ സമയം തുടങ്ങിയവ സാംസംഗ് ട്രാന്‍സ്ഫിക്‌സിന്റെ പ്രത്യേകതകളാണ്.

9,000 രൂപയാണ് ഈ സാംസംഗ് സ്മാര്‍ട്ട്‌ഫോണിന് പ്രതീക്ഷിക്കപ്പെടുന്ന വില. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഇതൊരു ന്യായമായ വിലയുമാണ്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot