ചരിത്രം വഴി മാറും ചിലർ വരുമ്പോൾ; സാംസങ് ഗാലക്‌സി Z ഫോൾഡ് 6 ലോഞ്ച് ചെയ്തു
പാരീസിൽ നടന്ന അൺപാക്ക്ഡ് ഇവൻ്റിൽ സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 6 (Samsung Galaxy Z Fold 6) ലോഞ്ച് ചെയ്തു. സ്‌ക്രീനുകൾക്ക് പുതിയ ആസ്പെക്ട് റേഷ്യോ നൽകി കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഗാലക്‌സി ഇസഡ് ഫോൾഡ് 6 ഫോൺ ഇവൻ്റിൽ പ്രദർശിപ്പിച്ചു. പുതിയ ഫ്ലാഗ്ഷിപ്പ് ഫോൾഡബിൾ ഒരു സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ് പായ്ക്ക് ചെയ്യുന്നു. കൂടാതെ കമ്പനിയുടെ ലാബുകളിൽ നിന്നുള്ള ഏറ്റവും പുതിയ ഗാലക്‌സി എഐ ഗുഡികൾക്കൊപ്പം One UI 6.1.1 ഫീച്ചറുകളും നൽകുന്നു.
സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 6 കൊണ്ടുവന്ന ഏറ്റവും പ്രധാനപ്പെട്ട മാറ്റം അതിൻ്റെ കവർ സ്ക്രീനിൻ്റെ പുതിയതും അല്പം വ്യത്യസ്തവുമായ ആസ്പെക്ട് റേഷ്യോ ആണ്. ഗാലക്‌സി ഇസഡ് ഫോൾഡ് 6ന്റെ 22.1:9 ആസ്പെക്ട് റേഷ്യോ ഔട്ട്‌ഗോയിംഗ് മോഡലിൻ്റെ 23.1:9നേക്കാൾ എന്തുകൊണ്ടും മികച്ചതാണ് എന്നതിൽ സംശയമില്ല.

കവർ ഡിസ്‌പ്ലേയുടെ ഡയഗണൽ അൽപ്പം കൂടി 6.3 ഇഞ്ച് ആയി വർദ്ധിപ്പിച്ചു. പുതിയ സൈഡുകൾ കൂടെ ചേർത്തതും ബെസലുകളുടെ എക്സ്പെൻസുമാണ് വലുപ്പത്തിലുള്ള വർദ്ധനവിന്റെ കാരണം. ഗാലക്‌സി ഫോൾഡ് 5നെ അപേക്ഷിച്ച് ഗാലക്‌സി ഫോൾഡ് 6, 1.5 mm നീളവും 2.9 mm വീതിയും (ഫോൾഡ് മോഡിൽ 1 mm) ആണ്.
ഇത് തുറന്ന നിലയിൽ 0.5 മില്ലിമീറ്റർ കനം കുറഞ്ഞതാണ്. 1.3 മില്ലിമീറ്റർ ആണ് മടക്കുമ്പോൾ വരുന്ന കനം. എന്നാൽ ഏറ്റവും പ്രധാനമായി, ഇത് അതിൻ്റെ മുൻഗാമിയേക്കാൾ 14 ഗ്രാം ഭാരം കുറഞ്ഞതാണ്. വാസ്തവത്തിൽ, 239 ഗ്രാമിൽ വരുന്ന ഈ ഫോൾഡബിൾ ഫോൺ ഉള്ളതിൽ ഏറ്റവും ഭാരം കുറഞ്ഞ ഫോൾഡബിൾ ഫോൺ ആണ്. മാത്രമല്ല ഗാലക്‌സി S24 അൾട്രായേക്കാൾ 7g മാത്രം ഭാരമുള്ളതുമാണ്.
ഫോണിന്റെ ഹിഞ്ചും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. ചൂട് പുറന്തള്ളുന്നത് കൂടുതൽ മെച്ചപ്പെടുത്തുന്നതിന്, വലിയ 1.6x വേപ്പർ ചേമ്പരും സാംസങ് ഘടിപ്പിച്ചിരിക്കുന്നു. ഫോൾഡ് 6 IP48 സർട്ടിഫൈഡ് ആണ്. ഇത് പൊടിയിൽ നിന്നും ഫോണിനെ സംരക്ഷിക്കുന്നു. എന്നാൽ,1 മില്ലീമീറ്ററിൽ കൂടുതൽ വലിപ്പമുള്ള സോളിഡ് പാർട്ടിക്കിളിൽ നിന്നുള്ള സംരക്ഷണം മാത്രമേ ഇത് ഉറപ്പുനൽകുന്നുള്ളൂ. എന്നിരുന്നാലും ഇത് വരെ ഉണ്ടായിരുന്ന മറ്റ് ഫോൾഡബിളിനേക്കാൾ മികച്ചതാണ്.
അകത്ത്, 20.9:18 ആസ്‌പെക്റ്റിലുള്ള 7.6" ഫോൾഡബിൾ ഡിസ്‌പ്ലേ ലഭിക്കും. പ്രധാന സ്‌ക്രീനുകളും കവർ സ്‌ക്രീനുകളും 120 ഹെർട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള ഡൈനാമിക് അമോലെഡ് 2X ആണ്. കവർ ഡിസ്‌പ്ലേയിലും ഫോണിൻ്റെ ബാക്കിലും (മടക്കുമ്പോൾ) കോർണിംഗ് ഗൊറില്ല ഗ്ലാസ് 2 സംരക്ഷണമുണ്ട്.
ഗാലക്‌സി ഇസഡ് ഫോൾഡ് 6ലെ അഞ്ച് ക്യാമറകൾ ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളുടെ കാര്യത്തിൽ കാര്യമായൊന്നും കൊണ്ടുവരുന്നില്ല. 3x ഒപ്റ്റിക്കൽ സൂം ഉള്ള 10 എംപി f/2.4 ടെലിഫോട്ടോ യൂണിറ്റും 123-ഡിഗ്രി വ്യൂ ഫീൽഡ് ഉള്ള 12 എംപി f/2.2 അൾട്രാവൈഡ് ഷൂട്ടറും സഹിതം ബാക്കിൽ OIS ഉള്ള 50 എംപി f/1.8 മെയിൻ ക്യാമറ ആണ് ഇതിലും ലഭിക്കുന്നത്.
കവർ ഡിസ്‌പ്ലേയിലെ ഒരു പഞ്ച്-ഹോളിനുള്ളിൽ 10 എംപി സെൽഫി ക്യാമറ ഘടിപ്പിച്ചിരിക്കുന്നു. അതേ സമയം 4 എംപി വീഡിയോ ചാറ്റ് ഷൂട്ടർ മടക്കാവുന്ന ഡിസ്‌പ്ലേയ്ക്ക് കീഴിൽ ആണ് സ്ഥാപിച്ചിരിക്കുന്നത്. നിരാശാജനകമെന്നു പറയട്ടെ, തുടർച്ചയായ മൂന്നാം തലമുറയിൽ, സാംസങ് മുൻനിര ഫോൾഡബിൾ ഫോണായ ഗാലക്‌സി ഇസഡ് ഫോൾഡ് 6 4,400 mAh ബാറ്ററിയുമായി ആണ് വരുന്നത്.
25W വയർഡ്, 15W വയർലെസ്, 4.5W റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ ഇസഡ് ഫോൾഡ് 6 സപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നിരുന്നാലും, ഗാലക്‌സി ഇസഡ് ഫോൾഡ് 6ൻ്റെ മെച്ചപ്പെട്ട കാര്യക്ഷമത ചാർജുകൾ കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുമെന്ന് സാംസങ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
ഇസഡ് ഫോൾഡ് 6ൻ്റെ വലിയ സ്‌ക്രീൻ ഉൽപ്പാദനക്ഷമത പ്രോത്സാഹിപ്പിക്കുന്ന ഗാലക്‌സി എഐയുടെ പുരോഗതിയെ കുറിച്ച് ഇവന്റിൽ സാംസങ് ദീർഘമായി സംസാരിച്ചു. ഇത് നോട്ട് അസിസ്റ്റ്, സർക്കിൾ സേർച്ച് വാഗ്ദാനം ചെയ്യുന്നു. എന്നാൽ പുതിയ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള One UI 6.1.1 കഴിവുകൾ മടക്കാവുന്ന ഫോം ഫാക്‌ടറിനെ സ്വാധീനിക്കുന്നു.
ഇൻ്റർപ്രെറ്റർ മോഡ് രണ്ടിലും, അതായത് മെയിനിലും, കവർ ഡിസ്പ്ലേകളിലും ട്രാൻസ്‌ലേഷൻ കാണാൻ അനുവദിക്കുന്നു. അതേ സമയം സ്കെച്ച് ടു ഇമേജ് ഫീച്ചർ ഗാലറിയിലോ നോട്ട് സ്‌ക്രീനിലോ നിർമ്മിച്ച സ്കെച്ചുകളിൽ നിന്ന് അത്യാധുനിക സ്കെച്ചസ് സൃഷ്ടിക്കാൻ എഐയെ അനുവദിക്കുന്നു. ഈ ഫീച്ചറുകൾ ഉപയോക്താക്കൾക്ക് തീർച്ചയായും ഗുണം ചെയ്യും.
ഗാലക്‌സി ഇസഡ് ഫോൾഡ് 6ൽ 256 ജിബി, 512 ജിബി, 1 ടിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളുണ്ട്. എല്ലാം 12 ജിബി റാമുമായി ജോടിയാക്കിയിരിക്കുന്നു. ക്രാഫ്റ്റഡ് ബ്ലാക്ക്, വൈറ്റ്, സിൽവർ ഷാഡോ, പിങ്ക്, നേവി എന്നിവയാണ് പ്രധാന കളർ ചോയ്‌സുകൾ. ഈ സവിശേഷമായ കളർ ഓപ്ഷനുകൾ ഉള്ള ഫോൺ Samsung.com വഴി മാത്രമേ ലഭ്യമാകൂ.
ഗാലക്‌സി ഇസഡ് ഫോൾഡ് 6 പ്രീഓർഡറിന് ലഭ്യമാണ്. ഇസഡ് ഫോൾഡ് 6 512 ജിബി സ്റ്റോറേജിൽ ആരംഭിക്കുന്നു. അതിൻ്റെ വില $1,899 രൂപ ആണ്. ഫാക്‌ടറി-ഇൻസ്റ്റാൾ ചെയ്‌ത സ്‌ക്രീൻ പ്രൊട്ടക്‌ടറിൻ്റെ ഒരു സൗജന്യ റീപ്ലേസ്‌മെൻ്റും ഡിസ്‌കൗണ്ട് സ്‌ക്രീൻ റീപ്ലേസ്‌മെൻ്റും നൽകിക്കൊണ്ട് ഫോൾഡ് 6 പുതിയ Z അഷ്വറൻസ് പ്രോഗ്രാം സാംസങ് വാഗ്ദാനം ചെയ്യുന്നു. ഇത് ജൂലൈ 24ന് പൊതുവിൽപ്പനയ്ക്ക് ലഭ്യമാകും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








