Home
Mobile

എല്ലാം പുതിയ S25 എഡ്ജ് വന്ന ഐശ്വര്യം! ഗാലക്സി S25 ന് 11,000 രൂപ അ‌പ്ഗ്രേഡ് ബോണസുമായി സാംസങ്

സാംസങ് ഏതാനും ദിവസം ഗാലക്സി എസ്25 സീരീസിൽ ഒരു പുതിയ സ്ലിം മോഡൽ അ‌വതരിപ്പിച്ചത്. സാംസങ് ഗാലക്സി എസ്25 എഡ്ജ് എന്നായിരുന്നു ആ സ്മാർട്ട്ഫോണിന്റെ പേര്. ഗാലക്സി എസ് സീരീസിൽ ഏറ്റവും ടോപ് ആയ എസ്25 അ‌ൾട്രയ്ക്കും അ‌തിന്റെ തൊട്ടു താഴെ വരുന്ന എസ്25 പ്ലസ് മോഡലിനും ഇടയിൽ ആയിട്ടാണ് പുതിയ എസ്25 എഡ്ജിന്റെ സ്ഥാനം. ഈ പുതിയ മോഡൽ അ‌വതരിപ്പിച്ചതിന് പിന്നാലെ സ്റ്റാന്റേർഡ് എസ്25 മോഡലിന് ഇപ്പോൾ സാംസങ് ഒരു പ്രത്യേക ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. അ‌തായത് അ‌പ്ഗ്രേഡ് ബോണസ് എന്നാണ് ഈ ഓഫറിനെ സാംസങ് വിളിക്കുന്നത്.

സാംസങ് അ‌പ്ഗ്രേഡ് ബോണസ് ഓഫർ (Samsung upgrade bonus offer) സാംസങ് ഗാലക്സി എസ്25​ മോഡൽ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ സഹായിക്കുന്നു. അ‌തായത് എസ്25 വാങ്ങാൻ എക്‌സ്‌ചേഞ്ച് ബോണസുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ എന്നിവ വാഗ്ദാനം ചെയ്യുന്നു.

ഗാലക്സി S25 ന് 11,000 രൂപ അ‌പ്ഗ്രേഡ് ബോണസുമായി സാംസങ്

ഈ വർഷം ജനുവരിയിൽ ആണ് ഗാലക്സി എസ്25 സീരീസ് ലോഞ്ച് ചെയ്തത്. അ‌തിൽ ഏറ്റവും വില കുറഞ്ഞ മോഡലായ ഗാലക്സി എസ്25ന്റെ (Samsung Galaxy S25) 12GB + 256G അ‌ടിസ്ഥാന വേരിയന്റിന് 80,999 രൂപയും 12GB + 512GB വേരിയന്റിന് 92,999 രൂപയും ആയിരുന്നു വില.

പിന്നീട് ഗാലക്സി എസ്25ന്റെ 12GB + 128GB വേരിയന്റ് ലോഞ്ച് ചെയ്തു. ഇപ്പോൾ ഗാലക്സി എസ്25ന്റെ 12GB + 128GB അ‌ടിസ്ഥാന മോഡൽ 74999 രൂപ വിലയിൽ ആണ് സാംസങ് വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് രണ്ട് വേരിയന്റുകളും ലോഞ്ച് വിലയിൽ തന്നെ ലിസ്റ്റ് ചെയ്തിരിക്കുന്നു. പുതിയ സാംസങ് അ‌പ്ഗ്രേഡ് ബോണസ് ഓഫർ ഉപയോഗപ്പെടുത്തിയാൽ ഇവ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനാകും.

സാംസങ് പ്രഖ്യാപിച്ച അ‌പ്ഗ്രേഡ് ബോണസ് ഓഫറുകൾ: സാംസങ് വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ഗാലക്സി എസ്25 വാങ്ങാൻ എക്സ്ചേഞ്ച് ഓഫർ ഉപയോഗപ്പെടുത്തുന്നവർക്ക് 11000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാകും. പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യാൻ താൽപ്പര്യമില്ലെങ്കിൽ 10,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്ക് ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ഒമ്പത് മാസത്തെ നോ-കോസ്റ്റ് ഇഎംഐയും 8,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും ആണ് മറ്റൊരു ഓഫർ.

എൻ‌ബി‌എഫ്‌സി (നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി) ഉപഭോക്താക്കൾക്ക് 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഓഫറുകൾക്ക് ശേഷം ഗാലക്സി എസ്25 അ‌ടിസ്ഥാന മോഡൽ ലഭ്യമാകുന്ന വില: 11,000 രൂപ അപ്‌ഗ്രേഡ് ബോണസിന് ശേഷം 63,999 രൂപ വിലയിൽ വാങ്ങാം. 10,000 രൂപ ബാങ്ക് ക്യാഷ്ബാക്ക് ഓഫർ ആണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ 64,999 രൂപയ്ക്ക് വാങ്ങാം.

8,000 രൂപ ബാങ്ക് ക്യാഷ്ബാക്ക് സഹിതമുള്ള 9 മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓഫർ ആണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ സാംസങ് ഗാലക്സി എസ്25 അ‌ടിസ്ഥാന വേരിയന്റ് 66,999 രൂപ വിലയിലും ഇനി 24 മാസത്തെ നോ-കോസ്റ്റ് ഇഎംഐ (എൻ‌ബി‌എഫ്‌സി ഉപഭോക്താക്കൾക്ക്) ആണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ 74,999 രൂപ വിലയിലും ഈ ഫോൺ സ്വന്തമാക്കാനാകും.

ഗാലക്‌സി എസ്25 ന്റെ മറ്റ് വേരിയന്റുകൾക്കും ഈ ഓഫറുകൾ ലഭ്യമാണ്. താൽപ്പര്യമുള്ളവർക്ക് സാംസങ് വെബ്​സൈറ്റ്, പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ഈ ഓഫറുകൾ ലഭിക്കും. ഗാലക്സി എസ്25ന് മാത്രമല്ല, എസ്25 പ്ലസിനും ഓഫറുകൾ ലഭ്യമാണ്. സാംസങ് വെബ്​സൈറ്റിൽ ഈ ഓഫറുകൾ കാണാനും സ്വന്തമാക്കാനും Samsung Galaxy S25 എന്നതിൽ ക്ലിക്ക് ചെയ്യുക.

ഐസി ബ്ലൂ, നേവി, മിന്റ്, സിൽവർ ഷാഡോ കളർ വേരിയന്റുകളിൽ സാംസങ് ഗാലക്‌സി എസ്25 ലഭ്യമാണ്.
പിങ്ക് ഗോൾഡ്, കോറൽ റെഡ്, ബ്ലൂ ബ്ലാക്ക് എന്നീ നിറങ്ങളിലും ഇത് ലഭ്യമാണെങ്കിലും ഇവ സാംസങ്ങിന്റെ ഔദ്യോഗിക വെബ്​സൈറ്റിൽ മാത്രമാണ് ലഭിക്കുക എന്നകാര്യം ശ്രദ്ധിക്കുക.

സാംസങ് ഗാലക്സി എസ്25 5ജിയുടെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം: 4.47 GHz ഒക്ടാ കോർ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എ​ലൈറ്റ് ചിപ്സെറ്റ് കരുത്തിൽ ആണ് ഈ പ്രീമിയം ഫോൺ എത്തുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.2- ഇഞ്ച് FHD+ ഡിസ്പ്ലേ ആണ് ഇതിൽ ഉള്ളത്. വിഷൻ ബൂസ്റ്റർ, അഡാപ്റ്റീവ് കളർ ടോൺ എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

ഗാലക്സി S25 ന് 11,000 രൂപ അ‌പ്ഗ്രേഡ് ബോണസുമായി സാംസങ്

ഗ്രാഫിക്സിനായി അ‌ഡ്രിനോ 830 ജിപിയു സജ്ജീകരിച്ചിരിക്കുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള One UI 7ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 7 OS അപ്‌ഗ്രേഡുകളും 7 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് ഇതിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. സാംസങ് നൽകുന്നതുപോലെ ഇത്രയും ദീർഘമായ ഒഎസ്, സുരക്ഷാ അ‌പ്ഗ്രേഡുകൾ ഗൂഗിൾ പിക്സൽ ഫോണുകൾ ഒഴികെ മറ്റാരും വാഗ്ദാനം ചെയ്യുന്നില്ല.

സാംസങ് ഗാലക്സി എസ്25 ന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50MP ​വൈഡ് ക്യാമറ (OIS F1.8, FOV 85˚), 12MP അ‌ൾട്രാ ​വൈഡ് ക്യാമറ (F2.2, FOV 120˚), 10MP ടെലിഫോട്ടോ ക്യാമറ (3x ഒപ്റ്റിക്കൽ സൂം, F2.4, FOV 36˚) എന്നിവ ഇടം പിടിച്ചിരിക്കുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 12MP സെൽഫി ക്യാമറയും ഇതിൽ ഉണ്ട്.

25W അ‌ഡാപ്റ്റർ, 3A യുഎസ്ബി-സി കേബിൾ എന്നിവ വഴിയുള്ള വയേർഡ് ചാർജിങ് (30 മിനിറ്റിനുള്ളിൽ 50% ചാർജ്), ഫാസ്റ്റ് വയർലെസ് ചാർജിങ് 2.0, വയർലെസ് പവർഷെയർ എന്നിവയുടെ പിന്തുണയോടെ എത്തുന്ന 4,000mAh ബാറ്ററിയാണ് ഗാലക്സി എസ്25 മോഡലിൽ ഉള്ളത്. IP68 റേറ്റിങ്, 5G, എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

സാംസങ്ങിന്റെ പ്രീമിയം സീരീസിൽ ഉൾപ്പെടുന്ന ഈ സ്മാർട്ട്ഫോൺ ഇറങ്ങി 6 മാസത്തിനകം തന്നെ ഇത്ര വിലക്കുറവിൽ വാങ്ങാൻ ലഭ്യമാകുന്നത് സ്മാർട്ട്ഫോൺ ആരാധകർക്ക് ഒരു സുവർണാവസരമാണ്. നിലവിൽ സാംസങ് വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം പരിമിതമായ കാലത്തേക്കേ ഈ ഓഫർ ലഭ്യമാകൂ. കൃത്യമായി പറഞ്ഞാൽ മേയ് 31 വരെ.

ഗാലക്സി S25 ന് 11,000 രൂപ അ‌പ്ഗ്രേഡ് ബോണസുമായി സാംസങ്

ഇപ്പോൾ ഗാലക്സി എസ്25, എസ്25 പ്ലസ് മോഡലുകൾക്ക് പ്രത്യേക ഓഫർ നൽകാൻ സാംസങ്ങിനെ പ്രേരിപ്പിച്ച ഒരു ഘടകം പുതിയ ഗാലക്സി എസ്25 എഡ്ജിന്റെ വരവാണ് എന്ന് പറയാം. പുതിയ മോഡൽ വിൽപ്പനയ്ക്ക് എത്തും മുമ്പ് പഴയ മോഡലുകൾ (താരതമ്യേന) പരമാവധി വിറ്റഴിക്കാൻ സാംസങ് ആഗ്രഹിക്കുന്നുണ്ടാകാം. നിലവിൽ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെങ്കിലും മേയ് 30 മുതലാണ് എസ്25 എഡ്ജ് വിൽപ്പനയ്ക്ക് എത്തുക എന്നതും ഇതോട് ചേർത്ത് വായിക്കാം.

ഗാലക്സി എസ് സീരീസിൽ പുതിയതായി എത്തിയ സാംസങ് ഗാലക്സി എസ്25 എഡ്ജിന്റെ 12GB+ 256GB പ്രാരംഭ വേരിയന്റിന് 109999 രൂപയാണ് വില എന്നാണ് വെബ്​സൈറ്റിൽ നൽകിയിരിക്കുന്നത്. ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ജെറ്റ്ബ്ലാക്ക്, ടൈറ്റാനിയം ഐസിബ്ലൂ കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാനാകും. വിൽപ്പന ആരംഭിക്കുമ്പോൾ ലോഞ്ച് ഓഫർ ലഭ്യമാകുന്നതിനാൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും.

അഫിലിയേറ്റ് വെളിപ്പെടുത്തൽ

ഈ വെബ്സൈറ്റിലെ അഫിലിയേറ്റ് ലിങ്കുകൾ വഴി നടത്തുന്ന പർച്ചേസുകളിൽ നിന്ന് ഗിസ്ബോട്ട് കമ്മീഷൻ നേടുന്നു. പ്രോഡക്ടുകൾ സത്യസന്ധമായ അഭിപ്രായങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ, യാതൊരു അധിക ചെലവുമില്ലാതെ നിങ്ങൾക്ക് ശുപാർശ ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Samsung has announced an upgrade bonus offer. If you take advantage of this, you can buy the Galaxy S25 at a lower price. Those who use the exchange bonus offer to buy the Galaxy S25 will get a discount of Rs 11,000. If you are not interested in exchange, a bank cashback offer of Rs 10,000 has been made available. Another offer is a nine-month no-cost EMI and a bank cashback of Rs 8,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X