സ്മാര്‍ട്ട്‌ഫോണിന്റെ വിവിധ ഭാഗങ്ങളുടെ വില പ്രസിദ്ധീകരിച്ച് സാംസങ്; ഫോണ്‍ ശരിയാക്കുന്നതിനുള്ള ചെലവ് ഇനി വിരല്‍ത്തുമ്പില്‍

|

ഗാലക്‌സി സ്മാര്‍ട്ട്‌ഫോണുകളുടെ ഡിസ്‌പ്ലേ മുതല്‍ മദര്‍ബോര്‍ഡ് വരെയുള്ള വിവിധ ഭാഗങ്ങളുടെ വില സാംസങ് സപ്പോര്‍ട്ട് പേജില്‍ പ്രസിദ്ധീകരിച്ചു. പേജ് സന്ദര്‍ശിച്ച് ഫോണ്‍ ഏത് ശ്രേണിയിലുള്ളതാണെന്ന് തിരഞ്ഞെടുക്കുക. ഗാലക്‌സി എ, ഗാലക്‌സി സി, ഗാലക്‌സി ജെ, ഗാലക്‌സി എം, ഗാലക്‌സി നോട്ട്, ഗാലക്‌സി ഓണ്‍, ഗാലക്‌സി എസ് എന്നീ ശ്രേണികളിലെ സ്മാര്‍ട്ട്‌ഫോണുകളുടെ വിവിധ ഭാഗങ്ങളുടെ വിലയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 
സ്മാര്‍ട്ട്‌ഫോണിന്റെ വിവിധ ഭാഗങ്ങളുടെ വില പ്രസിദ്ധീകരിച്ച് സാംസങ്

ഗാലക്‌സി എസ് 10+

ഗാലക്‌സി എസ് 10+

ഇതനുസരിച്ച് ഗാലക്‌സി എസ് 10+-ന്റെ ഡിസ്‌പ്ലേയുടെ വില 14365 രൂപയാണ്. ഇതിന്റെ 128 ജിബി മദര്‍ബോര്‍ഡിന് 20690 രൂപയും 512 ജിബി, 1 ടിബി മദര്‍ബോര്‍ഡുകള്‍ക്ക് 34182 രൂപയും നല്‍കണം. 2139 രൂപയാണ് ബാറ്ററി കിറ്റിന്റെ വില. 128 ജിബി, 512 ജിബി, 1ടിബി മോഡലുകളുടെ ബാക്ക് ഗ്ലാസിന്റെ വില യഥാക്രമം 4422 രൂപ, 5884 രൂപ, 5300 രൂപ എന്നിങ്ങനെയാണ്.

സാംസങ്

സാംസങ്

ഗാലക്‌സി നോട്ട് 9-ന്റെ ഡിസ്‌പ്ലേയ്ക്ക് സാംസങ് 13840 രൂപയാണ് ഈടാക്കുന്നത്. മദര്‍ബോര്‍ഡിന് 21233 രൂപ (128 ജിബി), 32192 രൂപ (512 ജിബി) എന്നിങ്ങനെയാണ് വില. ബാറ്ററി കിറ്റ് 2291 രൂപയ്ക്കും ബാക്ക് ഗ്ലാസ് 4109 രൂപയ്ക്കും ലഭിക്കും.

സാംസങിന്റെ ആഭ്യന്തര നയങ്ങള്‍
 

സാംസങിന്റെ ആഭ്യന്തര നയങ്ങള്‍

സാംസങിന്റെ ആഭ്യന്തര നയങ്ങള്‍ക്ക് അനുസരിച്ച് വിലയില്‍ മാറ്റംവരാമെന്ന് കമ്പനി ഓര്‍മ്മിപ്പിക്കുന്നുണ്ട്. മാത്രമല്ല വിലയ്ക്ക് പുറമെ ചരക്കുസേവന നികുതി, ജോലിക്കൂലി, മറ്റ് ചെലവുകള്‍ എന്നിവയും ഉപഭോക്താവ് നല്‍കേണ്ടിവരും. അതുകൊണ്ട് ഓരോ മോഡലിന്റെയും ഭാഗങ്ങളുടെ കൃത്യമായ വില സര്‍വ്വീസ് സെന്ററുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തണമെന്നും സാംസങ് ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിക്കുന്നു.

12 ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍

12 ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍

12 വ്യത്യസ്ത ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ ഉപയോഗിക്കാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയുന്ന ഗാലക്‌സി ആപ്പ് സ്റ്റോര്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ആരംഭിക്കുമെന്ന് സാംസങ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്‍ഡസ് ആപ്പ് ബാസാറുമായി ചേര്‍ന്ന് ആരംഭിക്കുന്ന ആപ്പ് സ്റ്റോര്‍ ഇംഗ്ലിഷ്, മലയാളം, തെലുങ്ക്, തമിഴ്, ഒഡിയ, അസ്സാമീസ്, പഞ്ചാബി, കന്നഡ, ഗുജറാത്തി, ഹിന്ദി, ഉര്‍ദു, ബംഗാളി, മറാത്തി എന്നീ ഭാഷകളില്‍ ഉപയോഗിക്കാനാകും.

ഗാലക്‌സി ആപ്പ് സ്റ്റോർ

ഗാലക്‌സി ആപ്പ് സ്റ്റോർ

ഗാലക്‌സി ആപ്പ് സ്റ്റോറില്‍ നിരവധി സൗജന്യ ആപ്പുകള്‍ ലഭിക്കും. സൈന്‍ ഇന്‍ ചെയ്യാതെ തന്നെ ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകുമെന്ന പ്രത്യേകതയുമുണ്ട്.

Best Mobiles in India

English summary
As part of its terms and conditions, Samsung reveals that the these prices are subject to change as per Samsung Internal Policy and excludes GST, labour and other consumable used in repair. Also, the listed prices are for "premium colour and for maximum internal storage capacity" and therefore the actual price for a particular model can be confirmed at the Service Center at the time of repair.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X