സാംസങ് ഡബ്ല്യു 21 5 ജി ഫോൾഡബിൾ സ്മാർട്ട്ഫോൺ നവംബർ 4 ന് അവതരിപ്പിക്കും

|

സാംസങ് ഡബ്ല്യു 21 5 ജി ഫോൾഡബിൾ ഫോൺ നവംബർ 4 ന് ചൈനയിൽ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. നേരത്തെ ചൈനയിൽ അവതരിപ്പിച്ച സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന് സമാനമാണ് ഈ പുതിയ സ്മാർട്ട്‌ഫോൺ. രണ്ട് ഫോണുകൾ തമ്മിലുള്ള ശ്രദ്ധേയമായ വ്യത്യാസം 5 ജി കണക്റ്റിവിറ്റിക്കായി ഡബ്ല്യു 21 5 ജി ചൈന ടെലികോം കാരിയറുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ്. കഴിഞ്ഞ വർഷം സമാനമായ രീതിയിൽ കമ്പനി സാംസങ് ഡബ്ല്യു 20 5 ജി പുറത്തിറക്കി. സ്നാപ്ഡ്രാഗൺ 855 SoC പ്രോസസറിന് പകരം ക്വാൽകോം സ്നാപ്ഡ്രാഗൺ 855+ SoC പ്രോസസർ നൽകുന്ന ഗാലക്സി ഫോൾഡിന്റെ 5 ജി-റെഡി വേർഷനാണ് സാംസങ് ഡബ്ല്യു 20 5 ജി. സാംസങ് ഡബ്ല്യു 21 5 ജി അടുത്തിടെ ടെനയിൽ കണ്ടെത്തിയിരുന്നു. ഈ പുതിയ ഹാൻഡ്‌സെറ്റിൻറെ പ്രധാന സവിശേഷതകളെക്കുറിച്ച് ഇവിടെ വായിക്കാം.

സാംസങ് ഡബ്ല്യു 21 5 ജി ലോഞ്ച് തീയതി

സാംസങ് ഡബ്ല്യു 21 5 ജി ലോഞ്ച് തീയതി

ഒരു ടിപ്‌സ്റ്റർ വെയ്‌ബോയിൽ സാംസങ് ഡബ്ല്യു 21 5 ജിയുടെ ലോഞ്ച് പോസ്റ്റർ പോസ്റ്റുചെയ്‌ത് ലോഞ്ച് തീയതി വെളിപ്പെടുത്തി. ഈ ഫോൾഡബിൾ സ്മാർട്ട്ഫോൺ നവംബർ 4 ന് ചൈനയിൽ അവതരിപ്പിക്കുമെന്ന് പോസ്റ്റർ കാണിക്കുന്നു. ലോഞ്ച് ഇവന്റ് പ്രാദേശിക സമയം വൈകുന്നേരം 5.30 ന് (3 മണിക്ക് IST) ആരംഭിക്കും. ഈ സംഭവവികാസത്തെക്കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് ഗിസ്‌മോചൈനയാണ്. ഈ സ്മാർട്ട്ഫോണിന് എന്ത് വില നൽകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, സാംസങ് ഡബ്ല്യു 21 5 ജി ചൈന ടെലികോം കാരിയറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. സാംസങ് ഡബ്ല്യു 21 5 ജി ഇതിനകം അവതരിപ്പിച്ച സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന് സമാനമാണ്.

 

സാംസങ് ഡബ്ല്യു 21 5 ജി: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഫോൾഡബിൾ ഫോൺ ടെനയിൽ മോഡൽ നമ്പർ SM-W2021 ഉപയോഗിച്ച് കണ്ടെത്തി. 7.53 ഇഞ്ച് (1,768x2,208 പിക്‌സൽ) ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്നതിനായി ഇത് പട്ടികപ്പെടുത്തിയിരിക്കുന്നു. 6.23 ഇഞ്ച് (816 x 2,260 പിക്‌സൽ) കവർ ഡിസ്‌പ്ലേയുമുണ്ട്. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 865+ SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്.

 ഇന്ത്യയിൽ 3,000 രൂപ വില കുറവിൽ അസ്യൂസ് റോഗ് ഫോൺ 3: പുതിയ വില, വിൽപ്പന ഓഫറുകൾ ഇന്ത്യയിൽ 3,000 രൂപ വില കുറവിൽ അസ്യൂസ് റോഗ് ഫോൺ 3: പുതിയ വില, വിൽപ്പന ഓഫറുകൾ

സാംസങ് ഡബ്ല്യു 21 5 ജി

സാംസങ് ഡബ്ല്യു 21 5 ജിയിൽ മൂന്ന് 12 മെഗാപിക്സൽ സെൻസറുകളുള്ള ഒരു ട്രിപ്പിൾ ക്യാമറ സെറ്റപ്പ് വരുന്നു. മുൻവശത്ത് 12 മെഗാപിക്സൽ സെൽഫി സ്നാപ്പറും ഇതിലുണ്ട്. ഫോണിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും, ഡ്യൂവൽ സെൽ ബാറ്ററി (2,090mAh + 2,160mAh) യുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഫോൾഡബിൾ ഫോണിന്റെ ഭാരം 288 ഗ്രാം ആണെന്നും 128.2x159.2x6.2 മില്ലിമീറ്റർ അളവുണ്ടെന്നും ടെന ലിസ്റ്റിംഗ് സൂചിപ്പിക്കുന്നു.

5 ജി സപ്പോർട്ടുമായി ഓപ്പോ കെ 7 എക്‌സ് നവംബർ 4 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ5 ജി സപ്പോർട്ടുമായി ഓപ്പോ കെ 7 എക്‌സ് നവംബർ 4 ന് അവതരിപ്പിക്കും: വില, സവിശേഷതകൾ

Best Mobiles in India

English summary
On November 4, the Samsung W21 5G foldable phone will reportedly be unveiled in China. The smartphone is similar to the earlier released Samsung Galaxy Z Fold 2 in China. The noteworthy distinction between the two phones is that the 5G W21 is connected to the 5 G connectivity carrier of China Telecom.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X