ഫോൾഡിങ് രൂപകൽപ്പനയുമായി സാംസങ് ഡബ്ല്യു 21 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 2ൽ ചെറിയ രീതിയിൽ മാറ്റങ്ങൾ വരുത്തിയ സാംസങ് ഡബ്ല്യു 21 5 ജി (Samsung W21 5G) ചൈനയിൽ അവതരിപ്പിച്ചു. ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന്റെ അതേ രൂപകൽപ്പനയാണ് ഈ പുതിയ ഹാൻഡ്‌സെറ്റിൽ വരുന്നത്, എന്നാൽ അതിൽ ഏതാനും ചെറിയ വ്യത്യാസങ്ങളുമുണ്ട്. സാംസങ് ഡബ്ല്യു 21 5 ജിയിൽ 'ഗാലക്‌സി' ബ്രാൻഡിംഗ് വരുന്നില്ല, മാത്രമല്ല ഇത് ഒരു കളർ ഓപ്ഷനിലാണ് വിപണിയിൽ വരുന്നത്. ബാക്ക് പാനലിൽ വരുന്ന രൂപകൽപ്പനയും വ്യത്യസ്തമാണ്.

 

സാംസങ് ഡബ്ല്യു 21 5 ജി: വില

സാംസങ് ഡബ്ല്യു 21 5 ജി: വില

സാംസങ് ഡബ്ല്യു 21 5 ജി 12 ജിബി + 512 ജിബി വേരിയന്റിന് സിഎൻവൈ 19,999 (ഏകദേശം 2.23 ലക്ഷം രൂപ) ആണ് വില വരുന്നത്. ഗോൾഡ് കളർ ഓപ്ഷനിലാണ് ഈ ഹാൻഡ്‌സെറ്റ് വിപണിയിൽ വരുന്നത്. നിലവിൽ ചൈനയിൽ ഈ ഹാൻഡ്സെറ്റിൻറെ പ്രീ-ഓർഡറുകൾക്കായി രണ്ടാം റൗണ്ട് പ്രീ-ബുക്കിംഗ് നവംബർ 11 മുതൽ ആരംഭിക്കും. നവംബർ 27 മുതൽ ഈ സ്മാർട്ഫോണിൻറെ ഷിപ്പിംഗ് ആരംഭിക്കും. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 2 നിലവിൽ ചൈനയിൽ ലഭ്യമാണ്. സാംസങ് ഡബ്ല്യു 21 5 ജിയുടെ അതേ കോൺഫിഗറേഷന് സിഎൻ‌വൈ 16,999 (ഏകദേശം 1.89 ലക്ഷം രൂപ) വില വരുന്നു. ഇന്ത്യയുൾപ്പെടെയുള്ള അന്താരാഷ്ട്ര വിപണികളിൽ സാംസങ് ഡബ്ല്യു 21 5 ജി പുറത്തിറക്കുമോയെന്നതിന് ഇതുവരെ ഒരു വ്യക്തതയുമില്ല.

സാംസങ് ഡബ്ല്യു 21 5 ജി: സവിശേഷതകൾ
 

സാംസങ് ഡബ്ല്യു 21 5 ജി: സവിശേഷതകൾ

സാംസങ് ഡബ്ല്യു 21 5 ജി ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന് സമാനമായ ചില സവിശേഷതകളും, എന്നാൽ ചില വ്യത്യാസങ്ങളുമായി വരുന്നു. ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന്റെ സിം + ഇസിം കോൺഫിഗറേഷന് പകരം ഫോണിന് ഇപ്പോൾ രണ്ട് സാധാരണ സിം സ്ലോട്ടുകൾ ലഭിക്കുന്നു. 7.6 ഇഞ്ച് ഫുൾ എച്ച്ഡി + (1,768x2,208 പിക്‌സൽ) ഫോൾഡബിൾ ഡൈനാമിക് അമോലെഡ് ഇൻഫിനിറ്റി-ഒ ഡിസ്‌പ്ലേയ് 120Hz റിഫ്രഷ് റേറ്റിൽ വരുന്നു. ഇത് മടക്കിക്കഴിയുമ്പോൾ, കവറിൽ 816x2,260 പിക്‌സൽ റെസല്യൂഷനുള്ള 6.2 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് വരുന്നത്. സാംസങ് ഡബ്ല്യു 21 5 ജിയിൽ 12 ജിബി എൽപിഡിഡിആർ 5 റാമുമായി ജോടിയാക്കിയായ സ്നാപ്ഡ്രാഗൺ 865+ SoC പ്രോസസറാണ് കരുത്തേകുന്നത്.

സാംസങ് ഡബ്ല്യു 21 5 ജി: ക്യാമറ സവിശേഷതകൾ

സാംസങ് ഡബ്ല്യു 21 5 ജി: ക്യാമറ സവിശേഷതകൾ

ഗാലക്‌സി ഇസഡ് ഫോൾഡ് 2 ന്റെ അതേ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പൊടെയാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്, ഇതിൽ എഫ് / 1.8 ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, എഫ് / 2.2 അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസർ, 12 എഫ് / 2.4 ടെലിഫോട്ടോ ലെൻസുള്ള മെഗാപിക്സൽ സെൻസർ എന്നിവ വരുന്നു. സെൽഫികൾ പകർത്തുവാൻ കവർ സ്ക്രീനിൽ എഫ് / 2.2 ലെൻസുള്ള 10 മെഗാപിക്സൽ ക്യാമറ സെൻസറും പ്രധാന ഡിസ്പ്ലേയും ഉണ്ട്.

സ്നാപ്ഡ്രാഗൺ 865+ SoC പ്രോസസർ

512 ജിബി യു‌എഫ്‌എസ് 3.1 സ്റ്റോറേജാണ് സാംസങ് ഡബ്ല്യു 21 5 ജിയിൽ കമ്പനി നൽകിയിരിക്കുന്നത്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 6, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ബാരോമീറ്റർ, ഗൈറോസ്‌കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ഒരു ആർ‌ജിബി സെൻസർ എന്നിവ ഉൾപ്പെടുന്നു.

4,500 എംഎഎച്ച് ബാറ്ററി

25W വയർഡ് ഫാസ്റ്റ് ചാർജിംഗ്, 11W വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ എന്നിവയെ സപ്പോർട്ട് ചെയ്യുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് സാംസങ് ഡബ്ല്യു 21 5 ജിയിൽ സപ്പോർട്ട് ചെയ്യുന്നത്. സാംസങ് ഡബ്ല്യു 21 5 ജി ഗാലക്സി ഇസഡ് ഫോൾഡ് 2 നെക്കാൾ ഉയരമുള്ളതാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

Best Mobiles in India

English summary
A slightly tweaked version of the Samsung Galaxy Z Fold 2 was introduced in China with the Samsung W21 5G. With a few slight variations, the phone comes with the same style and overall aesthetics as the Galaxy Z Fold 2.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X