Home
Mobile

പന്തിയിൽ പക്ഷാഭേദം! ഗാലക്സി Z ഫോൾഡ് ​7 പ്രത്യേക ഫീച്ചർ സഹിതം W26 എന്നപേരിൽ പുറത്തിറക്കി സാംസങ്

ഒരു പന്തിയിൽ രണ്ട് സദ്യ ന്യായമാണോ എന്ന് ചോദിച്ചാൽ പന്തിയിൽ പക്ഷാഭേദം പാടില്ല എന്നാണ് പൊതുവെ പറയാറ്. ഇത് അ‌റിയാതെയാണോ സാംസങ് തങ്ങളോട് ഇങ്ങനെ ചെയ്തത് എന്നാകും സാംസങ് ആരാധകർ ഇപ്പോൾ ആലോചിക്കുക. അ‌തിനുംമാത്രം സാംസങ് എന്താണ് ചെയ്തത് എന്താണ് എന്നല്ലേ, സാംസങ് തങ്ങളുടെ ഗാലക്സി Z ഫോൾഡ് 7 എന്ന ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോൺ പ്രത്യേക ഡി​സൈനും ഒരു അ‌ധിക ഫീച്ചറും സഹിതം ഇപ്പോൾ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു. സാംസങ് W26 (Samsung W26) എന്നാണ് ഈ പുതിയ ഫോൾഡബിൾ ഫോണിന്റെ പേര്.

സാംസങ് ​ചൈനയ്ക്ക് മാത്രമായി ഒരു ഫോൺ ഇറക്കിയിരിക്കുന്നു എന്നത് അ‌ത്ര പുതുമയുള്ള കാര്യമല്ല, കാരണം സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഓരോ വിപണിയുടെയും സാധ്യതകൾ കണക്കിലെടുത്ത് അ‌തിന് അ‌നുസരിച്ചുള്ള മാറ്റങ്ങളുമായാണ് വിവിധ വിപണികളിൽ സ്മാർട്ട്ഫോണുകൾ ഇറക്കുക. നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഉള്ള ​ചൈന പോലൊരു രാജ്യത്ത് ശ്രദ്ധ ലഭിക്കാൻ സാംസങ് പുതുമകൾ പരീക്ഷിച്ചതിൽ തെറ്റൊന്നുമില്ല.

ഗാലക്സി Z ഫോൾഡ് ​7 പ്രത്യേക ഫീച്ചർ സഹിതം W26 എന്നപേരിൽ പുറത്തിറക്കി

എങ്കിലും കിട്ടാത്ത മുന്തിരി പുളിക്കും എന്നത് പോലെ തങ്ങൾക്ക് ലഭിക്കാതെ ​​ചൈനക്കാർക്ക് മാത്രമായി ഒരു വെ​റൈറ്റി സ്മാർട്ട്ഫോൺ ലഭിച്ചത് ചില സാംസങ് ആരാധകരിൽ പരിഭവം ഉണ്ടാക്കിയാലും തെറ്റ് പറയാൻ പറ്റില്ല. പുതിയ സാംസങ് W26ന്റെ കാര്യത്തിലേക്ക് വന്നാൽ ഇത് അന്താരാഷ്ട്രതലത്തിൽ വിൽക്കുന്ന ഗാലക്‌സി Z ഫോൾഡ് 7 ന്റെ ചൈനയ്ക്ക് മാത്രമായുള്ള ഒരു പ്രത്യേക എഡിഷൻ ആണ്.

പ്രീമിയം ഫോണിനെ കൂടുതൽ പ്രീമിയമാക്കിയ മാറ്റം

സാംസങ്ങിന്റെ പ്രീമിയം സ്മാർട്ട്ഫോൺ മോഡൽ ആണ് ഗാലക്സി Z ഫോൾഡ് 7. ഇതിന്റെ 12GB + 256GB അ‌ടിസ്ഥാന വേരിയന്റിന് 1,74,999 രൂപയും 12GB + 512GB വേരിയന്റിന് 1,86,999 രൂപയും 16GB + 1TB വേരിയന്റിന് 2,16,999 രൂപയുമാണ് വില.

ഗാലക്സി Z ഫോൾഡ് ​7 പ്രത്യേക ഫീച്ചർ സഹിതം W26 എന്നപേരിൽ പുറത്തിറക്കി

സാംസങ് ഗാലക്സി Z ഫോൾഡ് 7 എന്ന മോഡലിനെ W26 എന്ന മോഡലാക്കി ​ചൈനയിൽ അ‌വതരിപ്പിച്ചപ്പോൾ സാംസങ് അ‌തിന്റെ പ്രീമിയം എക്സ്പീരിയൻസ് വർധിപ്പിക്കുന്നതിനായി ചില പ്രധാന ഡിസൈൻ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റെഡ്, ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് എത്തിയിരിക്കുന്നത്. രണ്ടിന്റെയും ക്യാമറ മൊഡ്യൂളുകളിൽ സ്വർണ്ണ ഫ്രെയിമും ട്രിം ഉണ്ട്, ഇത് ഒരു ആഡംബര ലുക്ക് നൽകുന്നു.

സാംസങ് W26 ന്റെ വലിപ്പവും തൂക്കവും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗാലക്സി Z ഫോൾഡ് 7 മോഡലിന്റേതിന് സമാനം തന്നെയാണ്. എന്നാൽ ​ചൈനയിൽ ഇറക്കിയ മോഡലിൽ സാംസങ് ഒരു ഫീച്ചർ അ‌ധികമായി നൽകിയിട്ടുണ്ട്, സാറ്റലൈറ്റ് കോളിംഗ്, മെസേജിംഗ് പിന്തുണയാണ് അ‌ത്. ഈ ഫീച്ചർ അടിയന്തര ഘട്ടങ്ങളിൽ ഏറെ ഉപയോഗപ്രദമാകും.

സാംസങ് W26 ന്റെ മറ്റ് ഫീച്ചറുകൾ ഇന്ത്യയിൽ ഉൾപ്പെടെ ലഭ്യമായ ഗാലക്സി Z ഫോൾഡ് 7 മോഡലിന്റേതിന് സമാനമാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തിലാണ് ഗാലക്സി Z ഫോൾഡ് 7 എത്തിയിരിക്കുന്നത്. ഇന്ത്യയിൽ . ബ്ലൂ ഷാഡോ, സിൽവർ ഷാഡോ, ജെറ്റ്ബ്ലാക്ക്, മിന്റ് (ഓൺലൈൻ എക്‌സ്‌ക്ലൂസീവ്) കളർ ഓപ്ഷനുകളിൽ ആണ് ഈ ഫോൺ ലഭ്യമാകുക.

ഗാലക്സി Z ഫോൾഡ് ​7 പ്രത്യേക ഫീച്ചർ സഹിതം W26 എന്നപേരിൽ പുറത്തിറക്കി

8-ഇഞ്ച് (2184 x 1968 പിക്സലുകൾ) QXGA+ 20.9:18 ഡൈനാമിക് AMOLED 2X മെയിൻ സ്ക്രീൻ, 6.5-ഇഞ്ച് (2520 x 1080 പിക്സലുകൾ) 21:9 FHD+ ഡൈനാമിക് AMOLED 2X കവർ ഡിസ്പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് 2 പ്രൊട്ടക്ഷൻ, 25W വയർഡ്, 15W വയർലെസ് (WPC, PMA) ചാർജിംഗ് ഉള്ള 4400mAh ബാറ്ററി, 4.5W റിവേഴ്‌സ് വയർലെസ് ചാർജിംഗ് എന്നിവ ഇതിലുണ്ട്.

200MP (f/1.7, 0.6μm, OIS, ഡ്യുവൽ പിക്സൽ AF) മെയിൻ ക്യാമറയും 12MP 120˚ അൾട്രാ-വൈഡ് (f/2.2, 1.4 μm) ക്യാമറയും 10MP ടെലിഫോട്ടോ (f/2.4 1.0 μm, OIS, PDAF, 3x ഒപ്റ്റിക്കൽ സൂം), 30X സ്പേസ് സൂം ക്യാമറയും അ‌ടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും 10MP കവർ, ഫ്രണ്ട് ക്യാമറകളും (f/2.2, 2.0μm, FOV: 100˚(കവർ) / 85˚(ഫ്രണ്ട്) ഗാലക്സി z ഫോൾഡ് 7ൽ ഉണ്ട്.

More from GizBot

Best Mobiles in India

English summary
The Samsung Galaxy Z Fold 7 has been launched as a special edition in China under the name Samsung W26. It comes in two color options - Red and Black. Both have gold frames and trims on the camera modules, giving it a luxurious look. The spec sheets of the Samsung W26 are identical to the Z Fold 7, except for one new addition. This China-only device comes with satellite calling and messaging support.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X