യുവാകളുടെ ഹരമാകാന്‍ വെംബ്ലി വിന്‍ഡോസ് എത്തുന്നു

Posted By: Super

യുവാകളുടെ ഹരമാകാന്‍ വെംബ്ലി വിന്‍ഡോസ് എത്തുന്നു

ആന്‍ഡ്രോയിഡ് ഫോണുകളുടെ എല്ലാ പ്രത്യേകതകളോടും കൂടി സാംസംഗിന്റെ പുതിയ ഫോണ്‍ എത്തുന്നു , വെംബ്ലി വിന്‍ഡോസ്. യുവാക്കള്‍ക്കിടയില്‍ ഒരു താരമായികിക്കുമ വെംബ്ലി എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിന്‍ഡോസിന്റെ 7.5 മാന്‍ഗോ എന്നറിയപ്പെടുന്ന ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും വെംബ്ലി പ്രവര്‍ത്തിക്കുന്നത് എന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നിതിന്റെ പേരു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും. AMOLED മോഡിലുള്ള, 480 x 800 പിക്‌സല്‍ റെസൊലൂഷനുള്ള, 16 എം 3.7 ഇഞ്ച് സ്‌ക്രീന്‍ ആണിതിന്റെ ഡിസ്‌പ്ലേ.

1.5 ജിഗാഹെര്‍ഡ്‌സ് Qualcomm MSM8255 കോര്‍ പ്രോസസ്സറുള്ള ഈ പുത്തന്‍ ഫോണിന്റെ റിയര്‍ ക്യാമറ 5 മെഗാപിക്‌സലാണ്. എല്‍ഇഡി ഫഌഷും, എഎഫും ആണ് ഈ ക്യാമറയുടെ പ്രത്യേകതകള്‍. ഇതു കൂടാതെ വീഡിയോ കാള്‍ സൗകര്യത്തോടു കൂടിയ ഒരു ഫ്രണ്ട് ഫെയ്‌സിംഗ് ക്യാമറയുമുണ്ടിതിന്.

ഉന്നത ഗുണമേന്‍മയുള്ള ചിത്രങ്ങളെടുക്കാന്‍ സഹായകമാകുന്ന വിധം, ഓട്ടോ ഫഌഷ്, ജിയോ ടാഗിംഗ്, ഇമേജ് സ്‌റ്റെബിലൈസേഷന്‍ എന്നീ പ്രത്യേകതകള്‍ ഉണ്ടിതിന്റെ റിയര്‍ ക്യാമറയ്ക്ക്.

3.5 എംഎം സ്റ്റീരിയോ ഹെഡ്‌സെറ്റ് ജാക്കോടെ വരുന്ന, വെംബ്ലിക്ക്, മൈക്രോ യുഎസ്ബി 2.0, 802.11 വൈഫൈ b/g/n, എഫ്എം റേഡിയോ എന്നീ കണക്റ്റിവിറ്റി സൗകര്യങ്ങളുമുണ്ട്.

മാര്‍ക്കറ്റ് പ്ലേസ് ഹബ്, സൂണ്‍ പ്ലെയര്‍, എക്‌സ്‌ബോക്‌സ് ഗെയിംസ് എന്നീ
ആപ്ലിക്കേഷനുകളും വെംബ്ലിയെ വേറിട്ടു നിര്‍ത്തുന്നു.HSPA 850, 1900 MHz എന്നിവയിലുള്ള 3ജി, GSM 850, 900, 1800, 1900 MHz എന്നിവ പ്രവര്‍ത്തിപ്പിക്കുന്ന 2ജി നെറ്റ് വര്‍ക്കുകള്‍ വെംബ്ലിയില്‍ ലഭ്യമാണ്. മൈക്രോ എസ്ഡി കാര്‍ഡ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ലെങ്കിലും, 16 ജിബിയോ, 32 ജിബിയോ ഇന്‍ബില്‍ട്ട് മെമ്മറി ഈ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.

എച്ച്ടിഎംഎല്‍ 5, പുഷ് ഇമെയില്‍, എംഎംഎസ് എന്നിവയുള്ളതുകൊണ്ട്
വേഗത്തിലുള്ള ബ്രൗസിംഗും, മെസ്സേജിംഗും സാധ്യമാകുന്ന ഇതിലെ ബാറ്ററി ലയണ്‍ ബാറ്ററിയാണ്.

വില ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും, ഒക്ടോബര്‍ പകുതിയോടെ അറാനാകും എന്നാണ് കരുതുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot