സാംസങിന്റെ ആദ്യ ടൈസന്‍ ഫോണ്‍ 5,700 രൂപയ്ക്ക്...!

Written By:

സാംസങിന്റെ ടൈസന്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ ഇറങ്ങുന്ന ആദ്യത്തെ ഫോണ്‍ ഇസഡ്1 ഇന്ത്യന്‍ വിപണിയിലെത്തി. 4 ഇന്‍ഞ്ച് ഡബ്യൂവിജിഎ ഡിസ്‌പ്ലേയുളള ഫോണിന്റെ വില 5,700 രൂപയാണ്.

3.1 ക്യാമറ, വിജിഎ സവിശേഷതയുളള മുന്‍ ക്യാമറ, 1.2 ഗിഗാഹെര്‍ട്ടസ്് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍, 768 എംബി റാം എന്നിവ കൊണ്ട് സമ്പന്നമാണ് ഈ ഫോണ്‍. 4ജിബി ഇന്റേണല്‍ മെമ്മറിയാണ് ഫോണിനുള്ളത്. മെമ്മറി 68 ജിബിവരെ വര്‍ദ്ധിപ്പിക്കാം.

സാംസങിന്റെ ആദ്യ ടൈസന്‍ ഫോണ്‍ 5,700 രൂപയ്ക്ക്...!

ടൈസന്റെ 2.3 പതിപ്പിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 112 ഗ്രാം ഭാരമുള്ള ഫോണിന് 1500 എംഎഎച്ചാണ് ബാറ്ററി ശേഷി. വൈഫേ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയും ഈ ഫോണിനുണ്ട്.

ലിനക്‌സിനെ അടിസ്ഥാനമാക്കിയുളള ഓപ്പറേറ്റിങ് സിസ്റ്റമാണ് ടൈസന്‍, അതേസമയം ടൈസന്‍ അടിസ്ഥാനാമാക്കി പ്രവര്‍ത്തിക്കുന്ന ആപുകള്‍ കുറവാണെന്നത് ഫോണിന്റെ ചെറിയൊരു ന്യൂനതയാണ്.

English summary
Samsung Z1 debuts in India at Rs. 5,700, runs Tizen OS.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot