ഇതാണ് സാംസങ്ങിന്റെ ടൈസെന്‍ ഒ.എസ്. സ്മാര്‍ട്‌ഫോണ്‍

Posted By:

സാംസങ്ങ് സ്മാര്‍ട്‌ഫോണ്‍ വിപണയില്‍ ആധിപത്യം സ്ഥാപിച്ചത് ആന്‍ഡ്രോയ്ഡ് ഫോണുകളിലൂടെയാണ്. അഥവാ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗസ് സിസ്റ്റത്തിന് ഏറ്റവും പ്രചാരമുണ്ടാക്കിയതും സാംസങ്ങ്തന്നെ. പ്രത്യേകിച്ച് ഗാലക്‌സി സീരീസ് ഫോണുകള്‍.

എന്നാല്‍ കുറച്ചുകാലമായി സാംസങ്ങ് ടൈസെന്‍ എന്ന പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോള്‍ അതു ശരിവയ്ക്കും വിധം പുതിയ സാംസങ്ങ് ഫോണിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു. ZEQ 9000 എന്നാണ് പുതിയ ഫോണിന്റെ പേര്.

ഇതാണ് സാംസങ്ങിന്റെ ടൈസെന്‍ ഒ.എസ്. സ്മാര്‍ട്‌ഫോണ്‍

പുതിയ സാംസങ്ങ് ഫോണിന്റെ ചിത്രം പുറത്തുവിട്ട മൂവ്‌പ്ലെയര്‍ എന്ന കൊറിയന്‍ സൈറ്റ് പറയുന്നതനുസരിച്ച് ഫോണിന് സിംഗിള്‍ സിം, ഡ്യുവല്‍ സിം വേരിയന്റുകള്‍ ഉണ്ടായിരിക്കും. കൂടാതെ 4.8 ഇഞ്ച് സ്‌ക്രീന്‍, 1280-768 പിക്‌സല്‍ റെസല്യൂഷന്‍, 2.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍ എന്നിവയും ഉണ്ടാകുമെന്നാണ് അഭ്യൂഹങ്ങള്‍.

സാംസങ്ങ് ഇക്കാര്യത്തില്‍ ഇതുവരെയും ഔദ്യോഗികമായി യാതൊരു വെളിപ്പെടുത്തലും നടത്തിയിട്ടില്ല. അടുത്ത മാസം നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് ഇപ്പോള്‍ കരുതുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot