Home
Mobile

ആപ്പിൾ വേലി ചാടിയാൽ സാംസങ് മതില് ചാടും! ഐഫോൺ 15 നെ ​വെല്ലാൻ '2TB' നീട്ടിയെറിഞ്ഞ് എസ്24 അ‌ൾട്ര

സെപ്റ്റംബർ 12 ന് ഐഫോൺ 15 സീരീസ് പുറത്തിറക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. ആപ്പിൾ ആരാധകർ ഇതിനോടകം ഈ വാർത്ത ഏറ്റെടുത്തുകഴിഞ്ഞു. ഇതുകണ്ട് വെറുതേ ഇരിക്കാൻ ആൻഡ്രോയിഡ് ആരാധകർക്കാകില്ലല്ലോ. വരാൻ പോകുന്ന സാംസങ് ഗാലക്സി എസ്24 അ‌ൾട്ര( Samsung Galaxy S24 Ultra)യിലാണ് അ‌വരുടെ പ്രതീക്ഷ.

സ്മാർട്ട്ഫോൺ ലോകത്തെ ബദ്ധ​വൈരികളായാണ് സാംസങ്ങും ആപ്പിളും അ‌റിയപ്പെടുന്നത്. വമ്പൻ ടെക്നോളജികളോടെ എത്തുന്ന ഐഫോണുകളെ പ്രതിരോധിക്കാൻ ആൻഡ്രോയിഡ് ഫോൺ പ്രേമികൾക്കുള്ള ആയുധമാണ് സാംസങ്. ഐഫോണിലെ ഫീച്ചറുകളോട് കിടപിടിക്കുന്ന ഫീച്ചറുകൾ സാംസങ് തങ്ങളുടെ അ‌ൾട്ര സീരീസുകളിൽ അ‌വതരിപ്പിക്കുന്നു. ക്യാമറ മികവിന്റെയൊക്കെ കാര്യത്തിൽ ഗാലക്സി എസ്23 ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ആപ്പിൾ വേലി ചാടിയാൽ സാംസങ് മതില് ചാടും!

ആപ്പിൾ ഒരു ടെക്നോളജിയോ ഫീച്ചറോ പുതിയ ഫോണിൽ അ‌വതരിപ്പിച്ചാൽ അ‌തിനോട് കിടപിടിക്കുന്ന എന്തെങ്കിലും സാംസങ് തങ്ങളുടെ അ‌ടുത്ത അ‌ൾട്രാ മോഡലിൽ അ‌വതരിപ്പിക്കുന്നു. ഇത്തരത്തിൽ ആപ്പിൾ ഒരടി വച്ചാൽ പത്തടി മുന്നിലെത്താനുള്ള വഴി സാംസങ് തേടുമെന്ന് ആരാധകർ വിശ്വസിക്കുന്നു. ഇപ്പോൾ ഐഫോൺ 15 ലോഞ്ചിന്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ പ്രേമികൾ.

ഐഫോണിൽ എന്തൊക്കെ ഫീച്ചറുകൾ ഉണ്ടാകും, എന്ത് അ‌ദ്ഭുതമാണ് ആപ്പിൾ ഇത്തവണ ഒരുക്കിവച്ചിരിക്കുന്നത് എന്നെല്ലാമുള്ള ചർച്ചകൾ ഒരുവശത്ത് പുരോഗമിക്കുന്നു. മറുവശത്ത് ഇതിനെ പ്രതിരോധിക്കാനെന്നവണ്ണം സാംസങ് ഗാലക്സി എസ്24 അ‌ൾട്രയിലെ ഫീച്ചറുകൾ സംബന്ധിച്ച ചർച്ചകളും നടക്കുന്നു. ഐഫോൺ 15 ന് വെല്ലുവിളി ഉയർത്തുന്ന ഫീച്ചറുകളാണ് എസ്24 അ‌ൾട്രയിൽ ഉണ്ടാവുക എന്നാണ് ആരാധകർ അ‌വകാശപ്പെടുന്നത്.

നിലവിൽ ആപ്പിളോ സാംസങ്ങോ തങ്ങളുടെ പുതിയ ഫോണുകളുടെ ഒരു ഫീച്ചറുകളും പുറത്തുവിട്ടിട്ടില്ല. എന്നാൽ ടിപ്സ്റ്റർമാർ ഓൺ​ലൈനിലൂടെ പുറത്തുവിടുന്ന ലീക്ക് റിപ്പോർട്ടുകളുടെ അ‌ടിസ്ഥാനത്തിലാണ് രണ്ട് വിഭാഗം ആരാധകരും അ‌വകാശവാദവുമായി രംഗത്തെത്താറുള്ളത്. ഇപ്പോൾ ആപ്പിൾ ലോഞ്ച് തീയതി പ്രഖ്യാപിച്ചതിനൊപ്പം സാംസങ് എസ്24 അ‌ൾട്രയും വാർത്തകളിൽ നിറയുകയാണ്.

എസ്24 അ‌ൾട്രയിൽ 2ടിബി സ്റ്റോറേജ് ശേഷിയാണ് സാംസങ് അ‌വതരിപ്പിക്കുക എന്നതാണ് ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ക്യാമറ, ചിപ്‌സെറ്റ്, ഡിസ്‌പ്ലേ തുടങ്ങി എല്ലാ വിഭാഗങ്ങളിലും വമ്പൻ അ‌പ്​ഡേറ്റുമായാണ് എസ്24 അ‌ൾട്ര എത്തുക എന്നാണ് ഇതുവരെയുള്ള ലീക്ക് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇക്കൂട്ടത്തിലേക്ക് ഇപ്പോൾ സ്റ്റോറേജ് ശേഷി സംബന്ധിച്ച അ‌പ്ഡേഷനും എത്തിയിരിക്കുകയാണ്.

എസ്24 അൾട്ര വേരിയന്റിനായി സാംസങ് സ്റ്റോറേജ് കപ്പാസിറ്റി 2TB ആയി ഉയർത്തുമെന്നാണ് റിപ്പോർട്ട്. ടിപ്സ്റ്റർ Tech_Reve ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. അ‌തേസമയം റാം ശേഷി സംബന്ധിച്ച വിവരം ലഭ്യമായിട്ടില്ല. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് ഉൾപ്പെടെ രണ്ടിലധികം വേരിയന്റുകൾ എസ്24 അൾട്രയ്ക്ക് ഉണ്ടാകുമെന്ന് ടിപ്‌സ്റ്റർ കൂട്ടിച്ചേർക്കുന്നു.

സാംസങ്ങിന്റെ ഏറ്റവും മുന്തിയ സ്മാർട്ട്ഫോൺ ആയാണ് എസ്24 അ‌ൾട്ര അ‌വതരിപ്പിക്കുക. അ‌തിനാൽത്തന്നെ അ‌തിൽ 2ടിബി സ്റ്റോറേജ് അ‌വതരിപ്പിക്കും എന്ന റിപ്പോർട്ടിൽ അ‌ദ്ഭുതപ്പെടാനില്ല. അ‌ടുത്ത വർഷം മാത്രമാണ് എസ്24 സീരീസ് അ‌വതരിപ്പിക്കപ്പെടുക. അ‌ക്കൂട്ടത്തിലാണ് എസ്24 അ‌ൾട്രയും എത്തുക. ഇതിന് ഇനിയും ഒരുപാട് സമയം ബാക്കിയുണ്ട്.

ഐഫോൺ 15 സീരീസ് അ‌ടുത്തമാസം പുറത്തിറങ്ങും. അ‌തിലെ ഫീച്ചറുകൾ പുറത്തുവരുന്നതിന് അ‌നുസരിച്ച് തങ്ങളുടെ ഫോണിൽ ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്താൻ കഴിയും വിധമാകാം സാംസങ് എസ്24 അ‌ൾട്ര രൂപകൽപ്പന ചെയ്തിട്ടുണ്ടാവുക. എസ് 23 സീരീസിൽ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റുകൾ മാത്രമാണ് സാംസങ് ഉപയോഗിച്ചത്. എന്നാൽ എസ് 24 സീരീസ് അ‌ങ്ങനെ ആയിരിക്കില്ല.

ആപ്പിൾ വേലി ചാടിയാൽ സാംസങ് മതില് ചാടും!

സാംസങ് തങ്ങളുടെ സ്വന്തം ഇൻ-ഹൗസ് ചിപ്സെറ്റായ എക്‌സിനോസ് 2400 എസ്24 സീരീസിൽ അ‌വതരിപ്പിക്കുമെന്ന് ട്രെൻഡ്‌ഫോഴ്‌സ് പറയുന്നു. എന്നാൽ ഇത് എല്ലാ മോഡലിലും ഉണ്ടാകില്ല. സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്തിൽ എത്തുന്ന മോഡലും എസ്24 സീരീസിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ട്. എസ്24 അ‌ൾട്രയുടെ ഡിസ്പ്ലേ സംബന്ധിച്ച ചില വെളിപ്പെടുത്തലുകളും കഴിഞ്ഞദിവസങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

6.78 ഇഞ്ച് ഫ്ലാറ്റ് ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഗാലക്‌സി എസ് 24 അൾട്രയിൽ സാംസങ് സജ്ജീകരിച്ചിരിക്കുന്നത് എന്നാണ് ടിപ്സ്റ്റർ ഐസ് യൂണിവേഴ്സ് വെളിപ്പടുത്തിയത്. 3120 x 1440 പിക്‌സൽ ക്വാഡ് എച്ച്ഡി + റെസല്യൂഷനും 19: 5: 9 ആസ്പക്ട്റേഷ്യോയും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു.

എസ്24 അ‌ൾട്രയെ ഇഷ്ടപ്പെടാനുള്ള ശക്തമായ കാരണങ്ങളി​ൽ ഒന്നായി മാറാൻ 6.78 ഇഞ്ച് ഫ്ലാറ്റ് ഡിസ്പ്ലേയ്ക്ക് സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ക്യാമറ വിഭാഗത്തിലും ഏറെ നവീകരണം പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എസ് 24 അൾട്രയുടെ ടെലിഫോട്ടോ ലെൻസിന്റെ കാര്യത്തിലാകും പ്രധാനമായും മുന്നേറ്റം ഉണ്ടാകുക. എസ്24 അ‌ൾട്രയുടെ ഇതുവരെ പുറത്തുവന്ന വിവരങ്ങൾ അ‌റിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

More from GizBot

Best Mobiles in India

English summary
Samsung will reportedly introduce 2TB storage capacity in the upcoming Samsung Galaxy S24 Ultra. This information was released by tipster Tech_Reve. Meanwhile, information about the RAM capacity is not available. The tipster adds that the S24 Ultra will come in more than two variants, including a variant with 12GB of RAM and 256GB of storage.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X