സാംസങ്ങ് ലോകത്തെ ആദ്യ 4 ജി.ബി. റാം സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങുന്നു

By Bijesh
|

3 ജി.ബി. റാമുള്ള ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയത് സാംസങ്ങായിരുന്നു. ഗാലക്‌സി നോട് 3-യിലൂടെ. ഇപ്പോള്‍ ഒരു പടികൂടി കടന്ന് 4 ജി.ബി. റാമുള്ള ഹാന്‍ഡ്‌സെറ്റ് ഇറക്കാനുള്ള തയാറെടുപ്പിലാണ് ഈ സൗത് കൊറിയന്‍ കമ്പനി. ഈ വര്‍ഷം തന്നെ ഇത് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.

 
സാംസങ്ങ് ലോകത്തെ ആദ്യ 4 ജി.ബി. റാം സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കാനൊരുങ്ങ

അടുത്തുതന്നെ ലോഞ്ച് ചെയ്‌തേക്കുമെന്നു കരുതന്ന സാംസങ്ങ് ഗാലക്‌സി S 5-ല്‍ ആയിരിക്കും 4 ജി.ബി. റാം ഉപയോഗിക്കുക എന്നാണ് കരുതുന്നത്. ഇനി ഗാലക്‌സി S-5 ല്‍ അല്ലെങ്കില്‍ അതിന്റെ തന്നെ പ്രീമിയം വേരിയന്റ് എന്നു പറയപ്പെടുന്ന ഗാലക്‌സി F-ല്‍ തീര്‍ച്ചയായും ഇത് പ്രതീക്ഷിക്കാം. അതോടൊപ്പം ഗാലക്‌സി നോട് 4-ലും 4 ജി.ബി. റാം ആയിരിക്കും ഉണ്ടാവുക.

സാംസങ്ങ് ഇറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത് പുതിയ റാം അള്‍ട്ര HD റെസല്യൂഷന്‍ സ്‌ക്രീന്‍ ഉള്ള സ്മാര്‍ട്‌ഫോണ്‍, ടാബ്ലറ്റ്, അള്‍ട്ര സ്ലിം നോട് ബുക് എന്നിവയിലായിരിക്കും ഉപയോഗിക്കുക എന്നാണ്.

4 ജി.ബി. റാം പെര്‍ഫോമന്‍സ് വര്‍ദ്ധിപ്പിക്കുക മാത്രമല്ല, എനര്‍ജി ഉപയോഗം കുറവായിരിക്കുകയും ചെയ്യും.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X