സാംസങ്ങിന്റെ ടൈസണ്‍ ഒ.എസ്. സ്മാര്‍ട്‌ഫോണ്‍ ഉടന്‍

Posted By:

സാംസങ്ങ് സ്വന്തമായി വികസിപ്പിച്ച ടൈസണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറെക്കാലമായി. എന്നാല്‍ ഇപ്പോള്‍ ടൈസണ്‍ ഒ.എസ്. ഫോണ്‍ യാദാര്‍ഥ്യമാകുന്നതായി സൂചന. വിശ്വനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് സാംസങ്ങിന്റെ ടൈസണ്‍ ഒ.എസ്. ഫോണ്‍ ഏതാനും ആഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങും.

സാംസങ്ങിന്റെ ടൈസണ്‍ ഒ.എസ്. സ്മാര്‍ട്‌ഫോണ്‍ ഉടന്‍

റഷ്യയിലും ഇന്ത്യയിലും ആയിരിക്കു ഫോണ്‍ ആദ്യം ലോഞ്ച് ചെയ്യുക എന്നറിയുന്നു. ഇതിനായി മോസ്‌കോയിലും ഡല്‍ഹിയിലും പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്നും കരുതുന്നു. 2014-ലെ 2-ാം പാദത്തില്‍ ടൈസണ്‍ ഒ.എസ്. സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കുമെന്ന് സാംസങ്ങും നേരത്തെ ഔദ്യോഗികമായി അറിയിച്ചിരുന്നു.

സാംസങ്ങും ഇന്റലും ചേര്‍ന്ന് വികസിപ്പിച്ച ലിനക്‌സ് അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ടൈസണ്‍. ചിലപ്പോള്‍ കുറഞ്ഞ വിലയില്‍ ഉള്ള ഒരു ടൈസണ്‍ ഫോണ്‍ ആയിരിക്കും ഇറക്കുക എന്നും കേള്‍ക്കുന്നുണ്ട്.

എന്തായാലും ആന്‍ഡ്രോയ്ഡില്‍ നിന്നു മാറിയുള്ള സാംസങ്ങിന്റെ പരീക്ഷണം ഏറെ ആകാംഷയോടെയാണ് ടെക്‌ലോകം കാത്തിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഒ.എസ് ഉപയോഗിച്ച ഗാലക്‌സി ഫോണുകളാണ് സാംസങ്ങിന് വിപണിയില്‍ ശക്തമായ സ്വാധീനമുറപ്പിക്കാന്‍ സഹായിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot