ആന്‍ഡ്രോയ്ഡ് 'മധുര'ത്തിനു പിന്നിലെ രഹസ്യം

By Bijesh
|

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ വേര്‍ഷന് കിറ്റ്കാറ്റ് എന്ന പേരാണു നല്‍കുക എന്ന് കഴിഞ്ഞ ദിവസഗ ഗൂഗിള്‍ പ്രഖ്യാപിച്ചു. എല്ലാവരും ചോക് ളേറ്റ്‌ ഇഷ്ടപ്പെടുന്നതു കൊണ്ടാണ് ഈ പേര് നല്‍കിയതെന്നാണ് കമ്പനി പറയുന്നത്.

എന്നാല്‍ ഇത് പുതിയ കാര്യമല്ല. ആന്‍ഡ്രോയ്ഡിന്റെ ഇതുവരെ ഇറങ്ങിയ വേര്‍ഷനുകളും ഓരോ ഡെസേര്‍ട്‌സിന്റെ (ഭക്ഷണശേഷം കഴിക്കുന്ന ഐസ്‌ക്രീം പോലുള്ള പദാര്‍ഥങ്ങള്‍) പേരിലാണ് അറിയപ്പെടുന്നത്.

സ്മാര്‍ട്ട് ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ആന്‍േഡ്രായ്ഡ് ജെല്ലി ബീന്‍, കപ്‌കേക്, ഡോനട്ട്, എക്ലയര്‍, ജിഞ്ചര്‍ ബ്രെഡ് തുടങ്ങി നിരവധി പേരുകളുണ്ട്. പെട്ടെന്ന് ആളുകളുടെ മനസില്‍ തങ്ങുമെന്നതുതന്നെയാണ് ഇത്തരം പേരുകള്‍ നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിച്ചതും.

എന്താണ് ആന്‍ഡ്രോയ്ഡ് എന്നും തുടക്കം മുതലുള്ള വിവിധ വേര്‍ഷനുകളും അവയ്‌ക്കൊപ്പമുള്ള മധുരവും ഏതെല്ലാമെന്ന് നോക്കാം.

Android 1.5, Cupcake

Android 1.5, Cupcake

ആന്‍ഡ്രോയ്ഡ് ഒരു ഓപ്പണ്‍ ഒ.എസ്. ആണ്. അതായത് ആര്‍ക്ക് വേണമെങ്കിലും അതില്‍ പരിഷ്‌കാരങ്ങള്‍ വരുത്താം. ആന്‍ഡ്രോയ്ഡിന്റെ പ്രചാരം നേടിയ ആദ്യ വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് 1.5 ആണ്. കപ്‌കേക് എന്നാണ് ഇതിന് കമ്പനി നല്‍കിയ പേര്.

 

Android 1.6, Donut

Android 1.6, Donut

2009-ലാണ് ആന്‍ഡ്രോയ്ഡ് 1.6 ഇറങ്ങുന്നത്. അല്‍പം കുടി പരിഷ്‌കരിച്ച വേര്‍ഷന്‍. ഡോനട്ട് എന്നാണ് കമ്പനി നലകിയ പേര്. കൂടുതല്‍ മികച്ച കാമറ, വീഡിയോ ഫീച്ചറുകളും സൗകര്യപ്രദമായ ബ്രൗസിംഗും വാഗ്ദാനം ചെയ്യുന്നതാണ് ഡോനട്ട്.

 

Android 2.0, Eclair

Android 2.0, Eclair

2009-ഒക്‌ടോബറില്‍ ആണ് ആന്‍ഡ്രോയ്ഡ് 2.0 ഇറങ്ങിയത്. അതേവര്‍ഷം ഡിസംബറില്‍ വൈറസ് ആക്രമണം ചെറുക്കാനുള്ള സംവിധാനം കുടി ചേര്‍ത്ത് പരിഷ്‌കരിച്ച് 2.0.1 ഇറക്കി. 2010 ജനുവരിയില്‍ 2.1- വേര്‍ഷനും ഇറക്കി. ബ്ലൂ ടൂത്ത് 2.1 സപ്പോര്‍ട്ട്, കാമറാ ഫ് ളാഷ്, ഡിജിറ്റല്‍ സൂം, മള്‍ടി ടച്ച് എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതായിരുന്നു ഈ വേര്‍ഷന്‍. എക്ലയര്‍ എന്നാണ് ഇതിനു നല്‍കിയ പേര്.

 

Android 2.2, Froyo

Android 2.2, Froyo

കുടുതല്‍ വേഗത ലഭിക്കുന്ന വേര്‍ഷനായിരുന്നു 2.2. ആനിമേറ്റഡ് GIF സപ്പോര്‍ട്ട്, ഫ് ളാഷ് 10.1 പ്ലഗ് ഇന്‍, യു.എസ്.ബി. ടെതറിംഗ്, വൈ-ഫൈ ഹോട് സ്‌പോട് എന്നീ സംവിധാനങ്ങളെ പിന്തുണയ്ക്കുന്ന ഈ വേര്‍ഷന് നല്‍കിയ പേര് ഫ്രൊയൊ എന്നാണ്.

 

Android 2.3, Gingerbread

Android 2.3, Gingerbread

2010- ഡിസംബറിലാണ് ആന്‍ഡ്രോയ്ഡ് 2.3 ഇറങ്ങിയത്. ജിഞ്ചര്‍ ബ്രഡ് എന്നു പേരിട്ട ഈ വേര്‍ഷന്‍ ഉപയോഗിച്ച് നിര്‍മിച്ച ആദ്യ സ്മാര്‍ട്ട് ഫോണ്‍ നെക്‌സസ് എസ്. ആയിരുന്നു. ഒന്നിലധികം കാമറ ഉപയോഗിക്കാനും വീഡിയോ കോളിംഗ് സാധ്യമാക്കാനും സഹായിച്ചത് ഈ വേര്‍ഷനാണ്.

 

Android 3.0, Honeycomb

Android 3.0, Honeycomb

ഹണികോംബ് എന്ന പേരില്‍ അറിയപ്പെട്ട ഈ മൂന്നു പതിപ്പുകളില്‍ ആദ്യം ഇറങ്ങിയത് 3.0 ആണ്. 2011 ഫെബ്രുവരിയിലായിരുന്നു ഇത്. പിന്നീട് ജൂലൈ ഓഗസ്റ്റ് മാസങ്ങളിലായാണ് 3.1, 3.2 എന്നിവ ഇറങ്ങിയത്. ടാബ്ലറ്റുകളെ സ്‌പ്പോര്‍ട്ട് ചെയ്യുന്ന വേര്‍ഷനായിരുന്നു ഇത്‌

 

Android 4.0, Ice Cream Sandwich

Android 4.0, Ice Cream Sandwich

2011- ഒക്‌ടോബറില്‍ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് 4.0 ഡ്യുവല്‍ കോര്‍ പ്രൊസസര്‍ ഫോണുകളിലാണ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുക. ഐസ്‌ക്രീം സാന്‍ഡ്‌വിച്ച് എന്നാണ് പേര്. ടാബ്ലറ്റ് സപ്പോര്‍ട്ട് ചെയ്യുന്ന ഹണികോംബിന്റെ ഏതാനും ഫീച്ചറുകള്‍ ഈ വേര്‍ഷനിലും ഉണ്ടായിരുന്നു.

 

Android 4.1, Jelly Bean

Android 4.1, Jelly Bean

2012-ല്‍ ഇറങ്ങിയ ആന്‍ഡ്രോയ്ഡ് വേര്‍ഷനാണ് 4.1 ജെല്ലി ബീന്‍. കൂടുതല്‍ വേഗതയും സൗകര്യവുമുള്ള പതിപ്പായിരുന്നു ഇത്.

 

Android 4.4, KitKat

Android 4.4, KitKat

ആന്‍ഡ്രോയ്ഡിന്റെ പുറത്തിറങ്ങാന്‍ പോകുന്ന പതിപ്പാണ് 4.4. ആദ്യമായി ചോക്ലേറ്റിന്റെ പേരുമായി എത്തുന്ന വേര്‍ഷന്‍ കൂടിയാണിത്. കിറ്റ് കാറ്റ് എന്നു പേരിട്ടിരിക്കുന്ന ഒ.എസ്. ഉടന്‍ ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്.

 

ആന്‍ഡ്രോയ്ഡ് 'മധുര'ത്തിനു പിന്നിലെ രഹസ്യം
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X