ഐ ഫോണില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍

Posted By:

ഐ ഫോണ്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല. എണ്ണിയാല്‍ തീരാത്ത ആപ്ലിക്കേഷനുകളുള്ള ഉപകരണം കുടിയാണ്. ഉപയോഗത്തെ എളുപ്പമാക്കുന്നതും വ്യത്യസ്ത സാഹചര്യങ്ങളില്‍ സഹായകമാവുന്നതുമായ നിരവധി സംവിധാനങ്ങള്‍ ഈ ഫോണിലുണ്ട്.

എന്നാല്‍ ഇതുവരെ അധികമാരും പരിചയപ്പെടാത്തതോ അല്ലെങ്കില്‍ ഉപയോഗിക്കാത്തതോ ആയ നിരവധി ആപ്ലിക്കേഷനുകളും അതിലുണ്ട്. പ്രത്യേകിച്ച് ഐഒഎസ് 5-ല്‍. ടെക്‌സ്റ്റ് എക്‌സപാന്‍ഡര്‍ പോലെയുള്ള ടൈപ്പിംഗ് ഷോട് കട്ടുകളും റിംഗ്‌ടോണ്‍ പോലെ ഓരോ വ്യക്തിക്കും വെവ്വേറെ വൈബ്രേഷനുകളും നല്‍കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനുകള്‍ ഇക്കൂട്ടത്തില്‍ പെടും. ഐ ഫോണില്‍ മറഞ്ഞു കിടക്കുന്ന ആപ്ലിക്കേഷനുകള്‍ പരിശോധിക്കാം.

ഐഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാമറയും ചിത്രങ്ങളും

സ്‌ക്രീന്‍ ലോക്ക് ഒഴിവാക്കാതെ തന്നെ ഫോട്ടോ എടുക്കണമെന്നു തോന്നിയാല്‍ അതിനുള്ള സൗകര്യം ഐ ഫോണിലുണ്ട്. ഫോണിന്റെ ഹോം ബട്ടണ്‍ രണ്ടുതവണ അമര്‍ത്തുക. ഇപ്പോള്‍ അണ്‍ലോക്ക് സലൈഡറിനു സമീപമായി കാമറ ചിഹ്നം പ്രത്യക്ഷമാവും. അതില്‍ അമര്‍ത്തിയാല്‍ കാമറ ഓണാവും.

കാമറയും ചിത്രങ്ങളും

പലപ്പോഴും നമ്മളെടുക്കുന്ന ചിത്രങ്ങള്‍ക്ക് നിറം കൂടുകയോ ബ്രൈറ്റ്‌നസ് കുറയുകയോ ഒക്കെ ചെയ്യാം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഐ ഫോണില്‍ സൗകര്യമുണ്ട്. ചിത്രം തെരഞ്ഞെടുത്തശേഷം എഡിറ്റ് എന്ന ബട്ടണ്‍ അമര്‍ത്തുക. താഴ്ഭാഗത്തായി വിവിധ എഡിറ്റിംഗ് ടൂളുകള്‍ പ്രത്യക്ഷമാവും.

മെസേജും ഇ-മെയിലും

ഒരു ദിവസം നിരവധി എസ്.എം.എസുകളും ഇ-മെയിലുകളും ഫോണിലൂടെ നമ്മള്‍ അയയ്ക്കാറുണ്ട്. പലപ്പോഴും മിക്ക സന്ദേശങ്ങളിലും പൊതുവായ ചില വാക്കുകള്‍ ഉണ്ടാവും. ഓരോ തവണയും ഇവ ടൈപ് ചെയ്ത് സമയം കളയേണ്ടതില്ല. ഐ ഫോണില്‍ സെറ്റിംഗ്‌സില്‍ പോയി ജെനറല്‍ എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക. അപ്പോള്‍ കീ ബോഡ് എന്നു കാണാം. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഷോട്ട്കട്ട് എന്ന ഓപ്ഷന്‍ കാണാം. അവിടെ ആവശ്യമുള്ള വാക്കുകളും അതിനനുയോജ്യമായ ഷോട് കട്ടും തെരഞ്ഞെടുക്കാം. പിന്നീട് ആ വാക്കുകള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ ഷോട്കട്ട് അമര്‍ത്തിയാല്‍ മതി.

മെസേജും ഇ-മെയിലും

മുഴുവന്‍ ടെക്‌സ്റ്റും വലിയക്ഷരത്തില്‍ ടൈപ് ചെയ്യണമെങ്കില്‍ കാപ്‌സ് ലോക്ക് ഓണാക്കിയാല്‍ മതി. ഇതിനായി ഷിഫ്റ്റ് കീ രണ്ടുതവണ അമര്‍ത്തിയാല്‍ മതി.

മെസേജും ഇ-മെയിലും

നിങ്ങള്‍ക്കു ലഭിച്ച മെയിലിലേയോ എസ്.എം.എസിലേയോ ഏതെങ്കിലും വാക്കുകള്‍ അറിയാതെ വന്നാല്‍ നേരിട്ട് ഐ ഫോണ്‍ നിഘണ്ഡുവില്‍ നോക്കി അര്‍ഥം മനസിലാക്കാന്‍ സാധിക്കും. അതിനായി അര്‍ഥമറിയേണ്ട വാക്കില്‍ അമര്‍ത്തുക. കോപ്പി/ഡിഫൈന്‍ എന്ന ഓപ്ഷന്‍ തെളിഞ്ഞുവരും. അതില്‍ ഡിഫൈന്‍ അമര്‍ത്തിയാല്‍ മതി.

 

മെസേജും ഇ-മെയിലും

ആര്‍ക്കെങ്കിലും എസ്.എം.എസോ ഇ- മെയിലോ അയച്ച് പലപ്പോഴും മറുപടിക്കു വേണ്ടി നമ്മള്‍ കാത്തിരിക്കാറുണ്ട്. ഐഒഎസ് 5ലെ ഐ മെസേജ് എന്ന സംവിധാനത്തിലൂടെ സമ്മളയച്ച മെസേജുകളും മെയിലുകളും സ്വീകര്‍ത്താക്കള്‍ തുറക്കുമ്പോള്‍ നമുക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.

 

വെബ്

ബ്രൗസ് ചെയ്യുമ്പോള്‍ സഫാരിയിലൂടെ നിങ്ങളുടെ വിവരങ്ങള്‍ ചേരുമെന്ന് സംശയമുണ്ടെങ്കില്‍ പ്രൈവറ്റ് ബ്രൗസിംഗ് എന്ന ഓപ്ഷന്‍ ഓണ്‍ ആക്കിയാല്‍ മതി. അതിനായി സെറ്റിംഗ്‌സില്‍ സഫാരി എന്ന ഓപ്ഷനില്‍ പോയി ്രൈപവറ്റ് ബ്രൗസിംഗ് ക്ലിക് ചെയ്താല്‍ മതി.

വെബ്

ഐഒ.എസ്. 5 ലെ മറ്റൊരു സംവിധാനമാണ് കസ്റ്റം വൈബ്രേഷന്‍. കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ള ആളുകള്‍ക്ക് പ്രത്യേക റിംഗ്‌ടോണ്‍ നല്‍കാറുള്ളതുപോലെ വ്യത്യസ്ത വൈബ്രേഷനുകളും നല്‍കാന്‍ സാധിക്കും. ഇതിനായി സെറ്റിംഗ്‌സ്- ജനറല്‍- ആക്‌സസബിളിറ്റി എന്നിവയില്‍ പോവുക. തുടര്‍ന്ന് കസ്റ്റം വൈബ്രേഷന്‍ ക്ലിക് ചെയ്യുക. പിന്നീട് സെറ്റിംഗ്‌സില്‍ സൗണ്ട് എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക. താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ വൈബ്രേഷന്‍ പാറ്റേണുകള്‍ ലഭ്യമാകും. അവ ആവശ്യമായ കോണ്‍ടാക്റ്റുകളിലേക്ക് അസൈന്‍ ചെയ്താല്‍ മതി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഐ ഫോണില്‍ ഒളിഞ്ഞുകിടക്കുന്ന രഹസ്യങ്ങള്‍

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot