സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്നുണ്ടോ ? ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

|

നിങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണോ ടാബ്-ലെറ്റോ വില്‍ക്കാനുള്ള തീരുമാനമുണ്ടോ ? എന്നാല്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്. മറ്റൊരാള്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്നതിനു മുന്‍പ് ഫോണിലെ ഡാറ്റ മുഴുവന്‍ ഡിലീറ്റ് ചെയ്‌തെന്ന് ഉറപ്പുവരുത്തുക. മാത്രമല്ല സെക്കന്റ് ഹാന്റ് ഫോണുകള്‍ വില്‍ക്കാനുമുണ്ട് ചില സ്ഥലങ്ങള്‍. പഴയ ഫോണ്‍ ഇനി എന്തു ചെയ്യുമെന്ന് ചിന്തിക്കുന്നവര്‍ക്കും ഉപയോഗപ്രദമാണ് ഈ എഴുത്ത്.

 
സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കുന്നുണ്ടോ ? ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധി

ഇന്റേണലി നിങ്ങള്‍ ഉപയോഗിച്ചുവന്നിരുന്ന ആപ്പും, മറ്റ് ഡാറ്റയും മുഴുവനായും ഡിലീറ്റ് ചെയ്യുക അത്യാവശ്യമാണ്. സുരക്ഷയെ മുന്‍നിര്‍ത്തിയാണിത്. പഴയ ഫോണ്‍ വില്‍ക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി ബോധവാന്‍മാരാക്കുകയാണ് ഈ എഴുത്തിലൂടെ. കൂടുതലറിയാന്‍ തുടര്‍ന്നു വായിക്കൂ...


സിം കാര്‍ഡ് റിമൂവ് ചെയ്യുക

സിം കാര്‍ഡ് റിമൂവ് ചെയ്യുക

ഫോണ്‍ കൈമാറുന്നതിനു മുന്നോടിയായി ആദ്യം ചെയ്യേണ്ട കാര്യമാണ്. സിം കാര്‍ഡ് ഫോണില്‍ നിന്നും മാറ്റുകയെന്നത്. സുരക്ഷയെക്കരുതിയും കോണ്ടാക്ട് നഷ്ടപ്പെടുമെന്നതിനാലും ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സ്മാര്‍ട്ട്‌ഫോണുകളില്‍ സിം ഇജക്ഷന്‍ ടൂള്‍ ബോക്‌സിനുള്ളില്‍ നല്‍കിയിരിക്കും.

 മെമ്മറികാര്‍ഡ് മാറ്റുക

മെമ്മറികാര്‍ഡ് മാറ്റുക

നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്പുകളും മറ്റ് ഡാറ്റയുമെല്ലാം മെമ്മറി കാര്‍ഡിലാണ് സ്റ്റോറാകുന്നതെന്ന് അറിയുക. അതുകൊണ്ടുതന്നെ ഈ കാര്‍ഡ് മറ്റൊരാള്‍ക്ക് കൈമാറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. മെമ്മറി കാര്‍ഡ് പുറത്തെടുക്കുന്നതിനു മുന്‍പ് ഫോണിലെ മുഴുവന്‍ ഡാറ്റയും കാര്‍ഡിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തണം. മറ്റൊരു ഫോണിലേക്ക് ഈ മൗണ്ട് ചെയ്യുമ്പോള്‍ ഇതേ ഡാറ്റ ഉപയോഗിക്കാനാകും.

 ഡാറ്റ മുഴുവന്‍ മായ്ച്ചുകളയുക
 

ഡാറ്റ മുഴുവന്‍ മായ്ച്ചുകളയുക

ഫോണിലെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യുകയെന്നതാണ് അടുത്ത പടി. ഇതിനായി ഫോണ്‍ റീസ്റ്റോര്‍ ചെയ്യകുയാണ് എളുപ്പവഴി. ഇതിനായി സെറ്റിംഗ്‌സ് ഓപ്ഷനില്‍ റീസ്റ്റോര്‍ മൈ ഫോണ്‍ തെരഞ്ഞെടുക്കുക. റീസ്‌റ്റോര്‍ ചെയ്യുന്നതിലൂടെ ഫോണ്‍ ഫ്രഷാകും. എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യപ്പെടും.

ഗുഗുള്‍ അക്കൗണ്ട്, വിന്‍ഡോസ് അക്കൗണ്ട് ഉള്‍പ്പടെയുള്ളവയില്‍ നിന്നും സൈന്‍ ഔട്ടായെന്ന് പ്രത്യേകം ഉറപ്പുവരുത്തുക. ഡിലീറ്റ് ചെയ്യപ്പെട്ടന്ന് ഉറപ്പു വരുത്തേണ്ടവയുടെ പട്ടിക ചുവടെഗൂഗിള്‍ അക്കൗണ്ട് സെറ്റിംഗ്‌സ്

ഡാറ്റ സെറ്റിംഗ്‌സ് കോണ്‍ഫിഗരേഷന്‍, ആപ്ലിക്കേഷന്‍

ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍

മ്യൂസിക്

ഫോട്ടോകള്‍

മറ്റ് യൂസര്‍ ഡാറ്റ

ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടുകള്‍( ഫേസ്ബുക്ക്, ട്വിറ്റര്‍, ഡ്രോപ് ബോക്‌സ് )

ആപ്പിള്‍ ഐ-ഓ.എസ് ഉപയോക്താക്കളിലും ഇതേ പ്രവര്‍ത്തനം തന്നെയാണ് സുരക്ഷയ്ക്കായി ചെയ്യേണ്ടത്. എന്നാല്‍ ഫോണ്‍ ബാക്കപ്പ് ചെയ്‌തെന്ന് ഉറപ്പുവരുത്തണമെന്നു മാത്രം.

റീസെറ്റ് സെറ്റിംഗ്‌സ് ഇങ്ങനെ

റീസെറ്റ് സെറ്റിംഗ്‌സ് ഇങ്ങനെ

ജനറല്‍ സെറ്റിംഗ്‌സ് തെരഞ്ഞെടുക്കുക

ഏറ്റവും താഴെയുള്ള റീസെറ്റ് സെറ്റിംഗ്‌സ് തെരഞ്ഞെടുക്കുക

എറേസ് ഓള്‍ കണ്ടന്റ് ഓപ്ഷന്‍ തെരഞ്ഞെടുക്കുക

ശേഷം എറേസ് ഐഫോണ്‍ ടൈ്വസ് അമര്‍ത്തുക

ആപ്പിള്‍ ഐഡി പാസ്വേഡ് ഉപയോഗിച്ച് ഫോണ്‍ റീസെറ്റ് ചെയ്യാം

 ഫോണ്‍ വൃത്തിയാക്കുക

ഫോണ്‍ വൃത്തിയാക്കുക

ഫോണ്‍ മറ്റൊരാള്‍ക്കു നല്‍കുന്നതിനു മുന്‍പ് ഡിസ്‌പ്ലേയും പിന്‍ഭാഗവും വൃത്തിയാക്കുക. ആവശ്യമെങ്കില്‍ സ്‌ക്രീന്‍ ഗാര്‍ഡ് മാറ്റി മറ്റൊരെണ്ണം ഒട്ടിക്കുകയും ചെയ്യാം.

റീബോക്‌സ് ചെയ്യുക

റീബോക്‌സ് ചെയ്യുക

ഫോണ്‍ പുതുതായി വാങ്ങുമ്പോള്‍ ലഭിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഡാറ്റ കേബിള്‍, ചാര്‍ജര്‍, ഫോണ്‍ കവര്‍ മുതലായവ കൃത്യമായി അടുക്കിവെച്ചിരിക്കും. ഇത്തരത്തില്‍ ഫോണ്‍ റീബോക്‌സ് ചെയ്യണം. ഇത് വാങ്ങുന്നയാളെ തൃപ്തനാക്കും.

പഴയ ഫോണ്‍ എന്തെല്ലാം ചെയ്യാം

പഴയ ഫോണ്‍ എന്തെല്ലാം ചെയ്യാം

സുഹൃത്തിന് ഗിഫ്റ്റായി നല്‍കാം

റീസൈക്കിള്‍ ചെയ്യാം

മറ്റൊരാള്‍ക്ക് വില്‍ക്കാം

ഉയര്‍ന്ന ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനായി ഷോപ്പില്‍ നല്‍കാം

 പഴയ ഫോണ്‍ വില്‍ക്കണോ

പഴയ ഫോണ്‍ വില്‍ക്കണോ

നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ വില്‍ക്കാന്‍ പല വഴികളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഇ-ബേ. ഫോണിന്റെ സവിശേഷതകളും ഫോട്ടോയും ഉള്‍ക്കൊള്ളിച്ചാല്‍ ഇ-ബേയില്‍ വില്‍ക്കാം. ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ആവശ്യക്കാര്‍ നിങ്ങളെ വിളിക്കും.

Glyde, Swappa, Craigslits മുതലായ സൈറ്റുകളിലൂടെയും ഫോണ്‍ വില്‍ക്കാന്‍ സൗകര്യമുണ്ട്. ഓണ്‍ലൈനിലൂടെ മാത്രമല്ലാതെ പാവ്ണ്‍ ഷോപ്പുകളുലും ക്ലാസിഫൈഡ്‌സിലൂടെയും വില്‍ക്കാം. പ്രധാന നഗരങ്ങളില്‍ ഈ സൗകര്യമുണ്ട്.

Most Read Articles
Best Mobiles in India

Read more about:
English summary
Selling your smartphone? Follow these essential steps

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X