ശാരീരിക വൈകല്ല്യമുളളവര്‍ക്കായി കൈകള്‍ ഉപയോഗിക്കാതെ പ്രവര്‍ത്തിപ്പിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ എത്തി

Written By:

ശാരീരിക വൈകല്ല്യമുളളവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇസ്രായേല്‍ കമ്പനി അവതരിപ്പിച്ചു. സിസാം എനേബിള്‍ എന്ന കമ്പനിയാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

സ്‌പൈനല്‍ കോഡ് ക്ഷതങ്ങള്‍, സെറിബ്രല്‍ പാള്‍സി തുടങ്ങിയ അസുഖമുളള കൈകളും കാലുകളും ചലിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ മൊബൈല്‍ ഉപകാരപ്പെടുക. തലയുടെ ചലനങ്ങള്‍ മുഖേനെയാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുക.

ശാരീരിക വൈകല്ല്യമുളളവര്‍ക്കായി സ്മാര്‍ട്ട്‌ഫോണ്‍ എത്തി...!

ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ വിഷന്‍ അല്‍ഗോരിതവും, മുന്‍ ഭാഗത്തുളള ക്യാമറയും ഉപയോക്താക്കളുടെ തലയുടെ ചലനങ്ങള്‍ പിന്തുടര്‍ന്ന് സ്‌ക്രീനിലുളള കര്‍സര്‍ നിയന്ത്രിക്കാന്‍ അനുവദിക്കുന്നു.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ഗൂഗിള്‍ ആപുകള്‍...!

കര്‍സര്‍ ഒരു വെര്‍ച്ച്യുല്‍ വിരല്‍ പോലെ പ്രവര്‍ത്തിച്ച് ഉപയോക്താവിന് സാധാരണ സ്മാര്‍ട്ട്‌ഫോണില്‍ ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നു.

1000 ഡോളറാണ് ഈ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില. ശാരീരിക വൈകല്ല്യമുളള ജിയോറാ ലിവ്‌നിയാണ് ഈ ഫോണ്‍ വികസിപ്പിച്ചത്.

English summary
Sesame Enable is the world’s first hands-free smartphone for disabled.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot