4.5 ഇഞ്ച് ഡിസ്‌പ്ലേയുമായി ഷാര്‍പിന്റെ ആന്‍ഡ്രോയിഡ് ഫോണ്‍ മാര്‍ച്ചില്‍

Posted By:

4.5 ഇഞ്ച് ഡിസ്‌പ്ലേയുമായി ഷാര്‍പിന്റെ ആന്‍ഡ്രോയിഡ് ഫോണ്‍ മാര്‍ച്ചില്‍

ഷാര്‍പ്പിന്റെ പുതിയ ഹാന്‍ഡ്‌സെറ്റായ ഷാര്‍പ് അക്വാസ് 104എസ്എച്ച് ആന്‍ഡ്രോയിഡ് ഐസ് ക്രീം സാന്‍ഡ്‌വിച്ച് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക എന്നു കേള്‍ക്കാന്‍ തുടങ്ങിയതു മുതല്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി.  2012ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് ഒരു ഭീഷണിയാവാന്‍ സാധ്യതയുള്ള ഒരു ഫീച്ചര്‍ റിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ഇത്.

ഫീച്ചറുകള്‍:

 • ടെക്‌സാസ് ഇന്‍സ്ട്രുമെന്റ്‌സ് ഒഎംഎപി4460 പ്രോസസ്സര്‍

 • 1.5 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

 • 1 ജിബി റാം

 • 4.5 ഇഞ്ച് സ്‌ക്രീന്‍

 • മള്‍ട്ടി ടച്ച് ഫീച്ചറുള്ള കളര്‍ എഎസ്‌വി ടിഎഫ്ടി ടച്ച് ഡിസ്‌പ്ലേ

 • 720 x 1280 പിക്‌സല്‍ സ്‌ക്രീന്‍ റെസൊലൂഷന്‍

 • 12.8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ

 • ഓട്ടോ ഫോക്കസ്

 • 0.3 മെഗാപിക്‌സല്‍ സെക്കന്ററി ക്യാമറ

 • ഓഡിയോ ജാക്ക്

 • എ-ജിപിഎസ് സപ്പോര്‍ട്ട് ഉള്ള ജിപിഎസ്

 • മെമ്മറി ഉയര്‍ത്താന്‍ മെമ്മറി കാര്‍ഡ് സ്ലോട്ട്

 • ബ്ലൂടൂത്ത് 3.0

 • യുഎസ്ബി 2.0

 • വൈഫൈ 802.11 b/g/n

 • നീളം 129 എംഎം, വീതി 65 എംഎം, 8.7 എംഎം കട്ടി
ഒരു പ്രൊഫഷണല്‍ ലുക്ക് ഉള്ള ഈ ഹാന്‍ഡ്‌സെറ്റ് കാഴ്ചയില്‍ വളരെ ആകര്‍ഷണീയമാണ്.  വ്യത്യസ്ത നിറങ്ങളിലുള്ള അരികുകളോടെ കറുപ്പ് നിറത്തിലാണ് ഈ ഷാര്‍പ് ഹാന്‍ഡ്‌സെറ്റുകളുടെ വരവ്.  പ്രധാന ക്യാമറയും സ്പീക്കറുകളും സജ്ജീകരിച്ചിതിക്കുന്നത് ഹാന്‍ഡ്‌സെറ്റിന്റെ പിന്‍വശത്തായാണ്.

ഇതിന്റെ 4.5 ഇഞ്ച് സ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കിടയ്ക്ക് വലിയ സ്‌ക്രീന്‍ ആണ്.  1280 x 720 പിക്‌സല്‍ ആണ് ഇതിന്റെ ഡിസ്‌പ്ലേ റെസൊലൂഷന്‍.  അതിനാല്‍ ചിത്രങ്ങളും വീഡിയോകളും കാണുന്നത് നല്ല അനുഭവമായിരിക്കും ഈ മൊബൈലില്‍.

യാത്രകളിലും മറ്റും ഒരു ക്യാമര കൂടി കൈയില്‍ കരുതേണ്ടി വരില്ല ഈ ഹന്‍ഡ്‌സെറ്റ് കൈയിലുണ്ടെങ്കില്‍.  കാരണം 12.8 മെഗാപിക്‌സലാണ്  ഇതിലെ ക്യാമറ.  ഓട്ടോ ഫോക്കസ് സംവിധാനമുള്ളതാണ് ഈ ക്യാമറ.

എത്ര കൂടുതല്‍ പവര്‍ വേണ്ട പ്രവര്‍ത്തവനും വേഗത്തില്‍ ചെയ്യാന്‍ ഇതിനു 1.5 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള പ്രോസസ്സറിന്റെ സപ്പോര്‍ട്ട് നമ്മെ സഹായിക്കും.  1 ജിബി സിസ്റ്റം മെമ്മറിയും പ്രവര്‍ത്തനക്ഷമത ഉയര്‍ത്തുന്നതിന് സഹായിക്കും.

ഷാര്‍പ് അക്വാസ് 104എസ്എച്ച് മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.  ഈ വര്‍ഷം മാര്‍ച്ചില്‍ ഈ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot