Home
Mobile

240 ഹെർട്സ് ഡിസ്‌പ്ലേയുമായി 1 ഇഞ്ച് ക്യാമറയുള്ള ഷാർപ്പ് അക്വോസ് ആർ 6 അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

വൺപ്ലസ്, സാംസങ് തുടങ്ങിയ ബ്രാൻഡുകൾ മികച്ച തലത്തിലുള്ള സവിശേഷതകളുമായി ട്രൂ-ഫ്ലാഗ്ഷിപ്പ് സ്മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്നതിൽ പ്രശസ്തമാണ്. ഇത് വ്യവസായത്തിൽ ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുന്നതിനുള്ള അടിത്തറ പാകുന്നു. ഷാർപ്പ് ഇപ്പോൾ മറ്റൊരു ഡിവൈസുമായി വിപണിയിൽ എത്തിയിരിക്കുകയാണ്. ഇത് ഏറ്റവും നൂതനമായ ഒരു ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ്. ഇതിൽ മറ്റ് സ്മാർട്ട്‌ഫോണുകൾക്ക് ലഭിക്കാത്ത സവിശേഷതകളുമായി എത്തിയിരിക്കുന്നു. 1 ഇഞ്ച് സെൻസറുള്ള ക്യാമറ, 2000 നിറ്റിസ് ബറൈറ്റ്നെസുള്ളതും, 240 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള ഒ‌എൽ‌ഇഡി ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകളുമായി വരുന്ന ഏറ്റവും പുതിയ സ്മാർട്ട്‌ഫോണാണ് ഷാർപ്പ് അക്വോസ് ആർ 6. മിക്ക ഷാർപ്പ് സ്മാർട്ട്‌ഫോണുകളെയും പോലെതന്നെ, അക്വോസ് ആർ 6 യുടെ വിൽപ്പന ജപ്പാനിൽ മാത്രമായി പരിമിതപ്പെടുത്തുമെന്ന് പറയുന്നു.

ഷാർപ്പ് അക്വോസ് ആർ6 സ്മാർട്ഫോണിൻറെ സവിശേഷതകൾ

ഷാർപ്പ് അക്വോസ് ആർ6 സ്മാർട്ഫോണിൻറെ സവിശേഷതകൾ

6.6 ഇഞ്ച് വളഞ്ഞ ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയുള്ള ഷാർപ്പ് അക്വോസ് ആർ 6 നേറ്റീവ് റെസലൂഷൻ 2,730 x 1,260 പിക്സലും, ഒരു പഞ്ച്-ഹോൾ കട്ട്ഔട്ടുള്ള ഒരു വളഞ്ഞ ഡിസ്പ്ലേയാണ് അവതരിപ്പിക്കുന്നത്. ഇതിൽ സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്. 1Hz മുതൽ 240Hz വരെ വ്യത്യാസപ്പെടുന്ന വേരിയബിൾ റിഫ്രെഷ് റേറ്റ് സാങ്കേതികവിദ്യയാണ് പ്രോ IGZO ഒലെഡ് ഡിസ്പ്ലേയിൽ വരുന്നത്. പ്രത്യേകിച്ചും ടെക്നോളജി ഡിസ്പ്ലേയ് ഷാർപ്പ് അക്വോസ് ആർ 6 നെ മികച്ച സ്മാർട്ട്‌ഫോണുകളിലൊന്നാക്കി മാറ്റുന്നു.

 ഷാർപ്പ് അക്വോസ് ആർ 6

കണക്റ്റിവിറ്റിക്കായി അക്വോസ് ആർ 6 5 ജി നെറ്റ്‌വർക്കുകളെയും വൈ-ഫൈ 6 നേയും സപ്പോർട്ട് സപ്പോർട്ട് ചെയ്യുന്നു. ഡിസ്‌പ്ലേയിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ ഉണ്ട്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുള്ള മറ്റ് സ്മാർട്ട്ഫോണുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഷാർപ്പ് അക്വോസ് ആർ6 ന് മികച്ച സവിശേഷതകളാണുള്ളത്. 2021 ലെ മിക്ക ഫ്രന്റ്ലൈൻ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളെയും പോലെ, 12 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 888 SoC പ്രോസസർ അടിസ്ഥാനമാക്കിയുള്ളതാണ് ഷാർപ്പ് അക്വോസ് ആർ 6.

240 ഹെർട്സ് ഡിസ്‌പ്ലേയുമായി 1 ഇഞ്ച് ക്യാമറയുള്ള ഷാർപ്പ് അക്വോസ് ആർ 6

എന്നാൽ, ഈ ഹാൻഡ്‌സെറ്റിന് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് നൽകിയിട്ടില്ല. ടോപ്പ് കസ്റ്റമൈസ്ഡ് സ്കിനിൽ അക്വോസ് ആർ 6 ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്ടത്തിലാണ് ഷാർപ്പ് അക്വോസ് ആർ6 പ്രവർത്തിക്കുന്നത്. ഡിസ്പ്ലേ കൂടാതെ, ഷാർപ്പ് അക്വോസ് ആർ 6 ൻറെ മറ്റൊരു പ്രത്യേകതയാണ് ക്യാമറ. ഇത് 20.2 എംപി നേറ്റീവ് റെസലൂഷൻ, എഫ് / 1.9 അപ്പേർച്ചറുള്ള ഒരു ഇഞ്ച് സെൻസർ ഉൾപ്പെടുന്ന രണ്ടാമത്തെ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണാണ്. മുൻവശത്ത് 12.3 എംപി ക്യാമറയുമുണ്ട്. മിക്ക മുൻനിര സ്മാർട്ട്‌ഫോണുകളിൽ നിന്നും വ്യത്യസ്തമായി അക്വോസ് ആർ 6 ന് ഒരു പ്രത്യേക അൾട്രാ-വൈഡ് ആംഗിൾ അല്ലെങ്കിൽ ടെലിഫോട്ടോ ലെൻസ് നൽകിയിട്ടില്ല.

ഷാർപ്പ് അക്വോസ് ആർ 6 സ്മാർട്ഫോൺ

ഷാർപ്പ് അക്വോസ് ആർ 6 സ്മാർട്ഫോൺ ജൂൺ മുതൽ ജപ്പാനിൽ ലഭ്യമാകും. നിലവിൽ, അന്താരാഷ്ട്ര വിപണിയിൽ അക്വോസ് ആർ 6 ൻറെ വിലയെക്കുറിച്ചോ ലഭ്യതയെക്കുറിച്ചോ ഇതുവരെ ഒരു വിവവും ലഭ്യമായിട്ടില്ല. എന്നാൽ, സ്മാർട്ട്‌ഫോണിലെ ക്യാമറ, ഡിസ്‌പ്ലേ സാങ്കേതികവിദ്യ എന്നിവയിൽ ഷാർപ്പ് അക്വോസ് ഒരു പുതിയ മാറ്റം സൃഷ്ടിക്കുന്നു.

Best Mobiles in India

English summary
The Sharp Aquos R6 is the company's most recent flagship smartphone, with a 1-inch sensor camera and a 240Hz refresh rate OLED display with a peak brightness of 2000nits. The Aquos R6 will, like most Sharp smartphones, be limited to Japan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X