അയ്യോ തിന്നല്ലേ, ഇത് ചോക്കലേറ്റ് അല്ല ഫോണ്‍!

By Super
|
അയ്യോ തിന്നല്ലേ, ഇത്  ചോക്കലേറ്റ്  അല്ല ഫോണ്‍!
ഓരോ ദിവസവും ടോക്‌നോളജി വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. ഇന്നപ്പോ ഏറ്റവും കൂടുതല്‍ പ്രചാരം ലഭിച്ചിരിക്കുന്ന ഒരു ഓപറേറ്റിംഗ് സിസ്റ്റമാണ് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം. വളരെ യൂസര്‍ ഫ്രന്റ്‌ലിയാണ് എന്നതാണ് ആന്‍ഡ്രോയിഡിനെ ഇത്ര പ്രിയങ്കരമാക്കുന്നത്.

ഗൂഗിള്‍ ഓരോ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തിനും കൊടുത്തിരിക്കുന്ന പേരുകള്‍ രുചിയേറിയവയാണെന്നു പറയേണ്ടി വരും. ഫ്രയോ, ഹണി കോമ്പ്, ഐസ് ക്രീം, സാന്റ് വിച്ച് എന്നിങ്ങനെയുള്ള ഈ ഓപറേറ്റിംഗ് സിസ്റ്റങ്ങളുടെ പേരുകള്‍ ഷാര്‍പ്പിനെ പോലുള്ള നിര്‍മ്മാതാക്കളെ ചോക്കലേറ്റ് ബാറിന്റെ ആകൃതിയില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണുകള്‍ ഡിസൈന്‍ ചെയ്യാന്‍ പ്രചോദനം നല്‍കി എന്നു വേണം കരുതാന്‍.

കാരണം, ഷാര്‍പ്പിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണായ ഷാര്‍പ്പ് ക്യു-പോഡ് ചോക്കലേറ്റ് ബാര്‍ ആകൃതിയിലാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഏതു വിഭാഗത്തില്‍ പെട്ട ആളുകളുടേയും ഹൃദയം കവരുന്നതാണിതിന്റെ ഡിസൈന്‍.

1 ജിഗാഹെര്‍ഡ്‌സ് എംഎസ്എം 8255 സിംഗിള്‍ കോര്‍ സ്‌നാപ്ഡ്രാഗണ്‍ പ്രോസസ്സറും 512 എംബി റാമും ആണ് ഈ പുതിയ ഷാര്‍പ്പ് സ്മാര്‍ട്ട്‌ഫോണിന്റേത്.

540 x 960 പിക്‌സല്‍ റെസൊലൂഷനുള്ള 3.7 ഇഞ്ച് എല്‍സിഡി ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ് ക്യു-പോഡിന്റേത്. എല്‍ഇഡി ഫ്‌ളാഷ്‌ ലൈറ്റുള്ള ഇതിന്റെ ക്യാമറ 8 മെഗാപിക്‌സലാണ്.

ഈ ഫോണ്‍ വാട്ടര്‍ പ്രൂഫ് ആണെന്നതുകൊണ്ടു തന്നെ വെള്ളത്തിലോ മഴയിലോ വീണാലും ഒന്നും പേടിക്കാനില്ല. അതുകൊണ്ടു തന്നെ ഈ ഫോണ്‍ ഏറെ കാലം നിലനില്‍ക്കും എന്നത് ഈ ഷാര്‍പ്പ് ഫോണിന് ആവശ്യക്കാരെ കൂട്ടും എന്നു പ്രതീക്ഷിക്കപ്പെടുന്നു.

ഈ ഫോണിന്റെ ചാര്‍ജിംഗിനുള്ള ഒരു ചോക്കോബെഡ്ഡും ഇതിന്റെ പ്രത്യേകതയാണ്.

802.11 b/ g/ n വൈഫൈ, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍ എന്നിവയും ഈ ആന്‍ഡ്രോയിഡ് ഫോണിലുണ്ട്. സ്പീക്കര്‍ ഫോണ്‍, വൈബ്രേറ്റിംഗ് അലര്‍ട്ട്, റിമൂവബിള്‍ ലിഥിയം അയണ്‍ ബാറ്ററി എന്നിവയും ഈ ഷാര്‍പ്പ് ഹാന്‍ഡ്‌സെറ്റിന്റെ പ്രത്യേകതകളാണ്.

ഈ ഒക്ടോബര്‍ 18ന് പുറത്തിറങ്ങും എന്നു പ്രതീക്ഷിക്കുന്ന ഷാര്‍പ്പ് ക്യു-പോഡ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതു വരെ പുറത്തു വിട്ടിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X