ഷാര്‍പ്പില്‍ നിന്ന് 8 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണ്‍

Posted By: Super

ഷാര്‍പ്പില്‍ നിന്ന് 8 മെഗാപിക്‌സല്‍ ക്യാമറ സ്മാര്‍ട്‌ഫോണ്‍

ഷാര്‍പ്പിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണാണ് എസ്എച്ച്-06ഡി നെര്‍വ്.  ആന്‍ഡ്രോയിഡ്  ജിഞ്ചര്‍ബ്രഡ് സോഫ്റ്റ്‌വെയറും 1.2 ജിഗാഹെര്‍ട്‌സ് ഡ്യുവല്‍ കോര്‍ പ്രോസസറും ചേര്‍ന്ന് ശക്തമായ ഒരുത്പന്നത്തെ അവതരിപ്പിച്ച കമ്പനി ഡിസൈനിലും ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.

പ്രധാന സവിശേഷതകള്‍

 • 4.5 ഇഞ്ച് 3ഡി മാഗി ഡിസ്‌പ്ലെ

 • കപ്പാസിറ്റീവ് മള്‍ട്ടി ടച്ച്‌സ്‌ക്രീന്‍

 • 720x1280 പിക്‌സല്‍ സ്‌ക്രീന്‍ റെസലൂഷന്‍

 • എആര്‍എം കോര്‍ടക്‌സ് എ9 ഡ്യുവല്‍ കോര്‍ പ്രോസസര്‍

 • പവര്‍വിആര്‍ എസ്ജിഎക്‌സ് 540 ജിപിയു

 • ഒഎംഎപി 4460 ചിപ്‌സെറ്റ്

 • 8 മെഗാപിക്‌സല്‍ ക്യാമറ

 • 0.3 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ

 • 8 ജിബി ഇന്റേണല്‍ സ്റ്റോറേജും 1 ജിബി റാമും

 • 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താം

 • മൈക്രോ സിം പിന്തുണ

 

ജിപിആര്‍എസ്, എഡ്ജ്, വൈഫൈ, ബ്ലൂടൂത്ത്, മൈക്രോയുഎസ്ബി, ജിപിഎസ് കണക്റ്റിവിറ്റികളോടെയാണ് ഈ സ്മാര്‍ട്‌ഫോണ്‍ എത്തുന്നത്. 10.1 ഫഌഷ് പ്ലെയര്‍ വേര്‍ഷന്‍, ഗൂഗിള്‍ മാപ്‌സ്, ആന്‍ഡ്രോയിഡ് മീഡിയ പ്ലെയര്‍, ആന്‍ഡ്രോയിഡ് ബ്രൗസര്‍ സവിശേഷതകളും നെര്‍വ് സ്മാര്‍ട്‌ഫോണിലുണ്ട്.

ഇതിലെ സ്റ്റാന്‍ഡേര്‍ഡ് ലിഥിയം അയണ്‍ ബാറ്ററി 2ജി നെറ്റ്‌വര്‍ക്കില്‍ 290 മണിക്കൂറും 3ജിയില്‍ 420 മണിക്കൂറും സ്റ്റാന്‍ഡ് ബൈ നല്‍കുന്നതാണ്. 2ജി ടോക്ക്‌ടൈം 420 മിനുട്ടും 3ജിയില്‍ 300 മിനുട്ടുമാണ് ലഭിക്കുകയെന്നും കമ്പനി പറയുന്നു. ഇതിന്റെ വില അറിവായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot