5G Smartphones: 5ജി ഫോണുകളോ അതോ 4ജി ഫോണുകളോ? എന്ത് വാങ്ങണമെന്ന കൺഫ്യൂഷൻ തീർക്കാം

|

5G ഫോൺ വാങ്ങണമോ അതോ 4ജി ഫോൺ മതിയോ എന്നൊരു സംശയം ഇക്കാലത്ത് സ്മാർട്ട്ഫോണുകൾ വാങ്ങുന്ന എല്ലാവർക്കും തോന്നുന്ന കാര്യമാണ്. ഇത് സാധാരണമാണ്. ഒന്ന് ഭാവിയിൽ ഏറ്റവും ഉപകാരപ്പെടുന്ന സൌകര്യമാണെങ്കിൽ മറ്റത് ഇന്ന് ഏറ്റവും ഉപയോഗിക്കപ്പെടുന്നതും തെളിയിച്ചതുമായ കണക്റ്റിവിറ്റിയാണ്. 4ജി ഡിവൈസ് വാങ്ങണമോ അതോ 5ജി സ്മാർട്ട്ഫോൺ വാങ്ങണമോ എന്ന നിങ്ങളുടെ സംശയം പരിഹരിക്കാൻ സഹായിക്കുന്ന ചില വിവരങ്ങൾ പങ്ക് വയ്ക്കാൻ വേണ്ടിയാണ് ഈ ആർട്ടിക്കിൾ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (5G Smartphones).

 

5ജി

രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ജൂലൈ 26 മുതൽ ആരംഭിക്കുമെന്നാണ് ഇപ്പോഴുള്ള ധാരണ. അതായത് 5ജി റോൾ ഔട്ട് ഏറെ വൈകില്ലെന്ന് സാരം. അപ്പോൾ 5ജി ഡിവൈസുകൾ വാങ്ങിക്കുന്നത് കൊണ്ട് ( ഇപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത ഒരു സേവനമാണ് 5ജി എന്ന നിലയ്ക്ക് ) പ്രത്യേകിച്ച് നഷ്ടങ്ങൾ ഒന്നും സംഭവിക്കാൻ സാധ്യതയില്ല. 5ജി ഡിവൈസുകൾ അവതരിപ്പിക്കപ്പെടുന്ന പ്രൈസ് സെഗ്മെന്റുകളും പ്രധാനമാണ്.

അമ്പരപ്പിക്കുമോ ആപ്പിൾ; ഐഫോൺ 14 പുറത്തിറങ്ങുക ഈ കിടിലൻ ഫീച്ചറുകളുമായിഅമ്പരപ്പിക്കുമോ ആപ്പിൾ; ഐഫോൺ 14 പുറത്തിറങ്ങുക ഈ കിടിലൻ ഫീച്ചറുകളുമായി

5G യൂസേഴ്സും സ്മാർട്ട്ഫോൺ കമ്പനികളും

5G യൂസേഴ്സും സ്മാർട്ട്ഫോൺ കമ്പനികളും

ഇന്ന് 5ജി സ്മാർട്ട്ഫോണുകൾ വാങ്ങിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് വന്നിട്ടുണ്ട്. എന്നാൽ 4ജി സ്മാർട്ട്ഫോണുകൾ സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുമില്ല. 5ജി സേവനം ലഭ്യമാകുന്ന ഡിവൈസുകളെക്കാളും ഫീച്ചർ റിച്ച് ആണ് ഇന്ന് വിപണിയിൽ എത്തുന്ന 4ജി ഡിവൈസുകൾ. അടുത്തിടെ വിപണിയിൽ എത്തിയ സ്മാർട്ട്ഫോണുകളുടെ 5ജി, 4ജി വേരിയന്റുകൾ താരതമ്യം ചെയ്താൽ ഇത് നിങ്ങൾക്ക് മനസിലാകും.

5ജി ഫോൺ
 

ഈ വ്യത്യാസമാണ് 5ജി ഫോൺ വാങ്ങണമോ അതോ 4ജി മതിയോ എന്ന ചോദ്യത്തിന് കാരണം ആകുന്നതും അതിനുള്ള ഉത്തരവും. നിങ്ങൾക്ക് എന്താണ് ആവശ്യമുള്ളത് എന്നതാണ് തീരുമാനം എടുക്കാൻ ഉള്ള പ്രധാന മാനദണ്ഡം. 4ജി സേവനം മാത്രമുള്ള, എന്നാൽ കരുത്തുറ്റ പ്രൊസസറും ശേഷി കൂടിയ ക്യാമറകളും മികച്ച ഫീച്ചറുകളും ഉള്ള 4ജി സ്മാർട്ട്ഫോൺ വേണമോ, അതോ ഫീച്ചറുകളിൽ ചെറിയ വിട്ടുവീഴ്ചകൾ മാത്രം വരുത്തി 5ജി സാങ്കേതികവിദ്യയുള്ള സ്മാർട്ട്ഫോൺ ചൂസ് ചെയ്യണമോ എന്നത് സ്വയം തീരുമാനിക്കണം.

പബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾപബ്ജിയും ഫ്രീഫയറും എല്ലാം പറന്ന് നിൽക്കും; 30,000 രൂപയിൽ താഴെയുള്ള മികച്ച ഗെയിമിങ് സ്മാർട്ട്ഫോണുകൾ

5ജി സ്മാർട്ട്ഫോണുകൾ

ഫീച്ചറുകളിൽ ചെറിയ വിട്ടുവീഴ്ചകൾ മാത്രമുള്ള 5ജി സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടാകും. അത് പോലെ തന്നെ 4ജി ഡിവൈസുകൾ മതിയെന്ന് കരുതുന്നവരും ഉണ്ടാകും. 4ജി ഡിവൈസ് വാങ്ങാൻ തീരുമാനിക്കുന്നവർ വിലയും മറ്റ് ഘടകങ്ങളും പരിഗണിക്കുകയും വേണം. സ്മാർട്ട്ഫോൺ മാർക്കറ്റിന്റെ സ്വഭാവം തന്നെ മാറിയതാണ് ഇതിന് കാരണം.

വിപണി

വിപണിയിൽ ഇപ്പോൾ 5ജി ഡിവൈസുകൾക്ക് തന്നെയാണ് സ്വീകാര്യത കൂടുതൽ. സ്മാർട്ട്ഫോൺ വിപണി 5ജിയിലേക്ക് മാറിയതിനാൽ 15,000 രൂപയിൽ കൂടുതൽ വില വരുന്ന 4ജി സ്മാർട്ട്ഫോണുകൾ ഇനി അത്ര നല്ല ചോയിസ് ആയിരിക്കില്ലെന്നാണ് ഗവേഷണങ്ങൾ പറയുന്നത്. യൂസേഴ്സ് അത്തരം ചോയിസുകളിലേക്ക് മടങ്ങില്ലെന്നാണ് പഠനങ്ങൾ വിലയിരുത്തുന്നതും.

ദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾദാ വന്നു, ദേ പോയി: എട്ട് നിലയിൽ പൊട്ടിയ വമ്പൻ സ്മാർട്ട്ഫോൺ കമ്പനികൾ

5G ഡിവൈസുകളുടെ വില

5G ഡിവൈസുകളുടെ വില

അതേ സമയം തന്നെ 5ജി ഡിവൈസുകളുടെ വില കുറയ്ക്കുന്നത് നിലവിൽ അത്ര സാധ്യമല്ല താനും. 10,000 രൂപയിൽ കുറഞ്ഞ സെഗ്മെന്റിലേക്ക് 5ജി സ്മാർട്ട്ഫോണുകൾ എത്താതിരിക്കുന്നത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. ഘടകങ്ങളുടെയും ചിപ്പ്സെറ്റുകളുടെയും വിലക്കയറ്റം ആണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണം. അപ്പോൾ 10,000ത്തിനും 15,000ത്തിനും ഇടയിൽ ഉള്ള സെഗ്മെന്റിൽ തന്നെയാകും കുറച്ച് കാലത്തേക്കെങ്കിലും വില കുറഞ്ഞ 5ജി ഡിവൈസുകൾ എത്തുക.

4ജി ചിപ്പുകളെക്കാൾ മൂന്നിരട്ടി വില വരും 5ജി ചിപ്പുകൾക്ക്

4ജി ചിപ്പുകളെക്കാൾ മൂന്നിരട്ടി വില വരും 5ജി ചിപ്പുകൾക്ക്

നിലവിൽ 4ജി ചിപ്പ്‌സെറ്റുകളുടെ പൊതുവിലയുടെ 3 മടങ്ങാണ് 5ജി ചിപ്പുകളുടെ വില. ഇത് ചിപ്പ് ഉത്പാദകരായ ക്വാൽകോമിനെയും മീഡിയടെക്കിനെയും പോലെയുള്ള കമ്പനികൾക്ക് ചാകര സൃഷ്ടിക്കുന്നുമുണ്ട്. എന്നാൽ സ്മാർട്ട്ഫോണുകൾ വാങ്ങുന്ന സാധാരണക്കാർക്ക് ഇത് വലിയ ബാധ്യത സൃഷ്ടിക്കുന്നുമുണ്ട്. പ്രത്യേകിച്ചും 5ജി സ്മാർട്ട്ഫോണുകൾ വാങ്ങിക്കുന്നവർക്ക്.

വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്വിപണി പിടിക്കാൻ കഴിഞ്ഞ വാരം പുറത്തിറങ്ങിയ പുത്തൻ സ്മാർട്ട്ഫോണുകൾ ഇവയാണ്

കൗണ്ടർപോയിന്റ്

കൗണ്ടർപോയിന്റ് റിസർച്ച് ഡാറ്റ പ്രകാരം ഇന്ന്, 5ജി സ്മാർട്ട്ഫോണുകളുടെ ശരാശരി വിൽപ്പന വില 32,000 രൂപയാണ്. ഇതിന് കാരണമായിരിക്കാവുന്ന രണ്ട് കാര്യങ്ങൾ കൂടിയുണ്ട്. ചിലപ്പോൾ കൂടുതൽ ഉപയോക്താക്കളും ഹൈ എൻഡ് സ്മാർട്ട്ഫോണുകൾ സെലക്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടാവും. അല്ലെങ്കിൽ ബജറ്റ് വിഭാഗത്തിൽ നല്ല 5ജി സ്മാർട്ട്ഫോണുകൾ ഇല്ല. ഈ രണ്ട് വിലയിരുത്തലുകളും ഭാഗികമായി ശരിയുമായിരിക്കാം.

5G ഡിവൈസുകളുടെ വില കുറയ്ക്കാൻ എന്ത് ചെയ്യണം

5G ഡിവൈസുകളുടെ വില കുറയ്ക്കാൻ എന്ത് ചെയ്യണം

5ജി സ്‌മാർട്ട്‌ഫോണുകളുടെ വില കുറയ്ക്കുന്നതിന് ഫീച്ചറുകൾ വെട്ടിക്കുറയ്ക്കുക എന്നതാണ് സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകൾ ചെയ്യുന്ന ആദ്യ കാര്യം. അല്ലെങ്കിൽ പിന്തുണയ്ക്കുന്ന 5G ബാൻഡുകളുടെ എണ്ണം കുറയ്ക്കണം. ഒപ്പം ഡിസ്പ്ലെയിലും ക്യാമറയിലും ഒക്കെ ചെറിയ വിട്ടുവീഴ്ചകൾ വരുത്തിയും 5ജി ഡിവൈസുകളുടെ വില കുറയ്ക്കാൻ കഴിയും.

7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി7,000 എംഎഎച്ച് ബാറ്ററിയും കിടിലൻ ഗെയിമിങ് ഫീച്ചറുകളുമായി ടെക്നോ പോവ 3 സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

പണം

ഇത്, കഷ്ടപ്പെട്ട് സമ്പാദിച്ച പണം 5ജി ഡിവൈസിനായി ചെലവഴിക്കാൻ തയ്യാറാകുന്ന യൂസേഴ്സിന് ഒരു മോശം ഡീൽ ആയിരിക്കും. സ്‌മാർട്ട്‌ഫോണിന്റെ ഡിസ്‌പ്ലെയിലും ക്യാമറ സ്‌പെസിഫിക്കേഷനുകളിലും ആരും വിട്ടുവീഴ്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. എല്ലാം പറഞ്ഞെങ്കിലും അവസാനം ഫോൺ വാങ്ങുന്ന യൂസറിന്റെ തീരുമാനം അനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോകുകയെന്നും എല്ലാവരും മനസിലാക്കണം.

Best Mobiles in India

English summary
There will be a lot of people who want to buy 5G smartphones with only minor compromises in features. Similarly, there are those who think that 4G devices are enough. Those who decide to buy a 4G device should consider the price and other factors. This is because the nature of the smartphone market itself has changed.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X