വണ്‍പ്ലസ് 6T വാങ്ങണോ? വണ്‍പ്ലസ് 7-ന് വേണ്ടി കാത്തിരിക്കണോ?

|

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറോട് കൂടിയ വണ്‍പ്ലസ് 6T വിപണിയിലെത്തിക്കഴിഞ്ഞു. ആന്‍ഡ്രോയ്ഡ് പൈ ഔട്ട് ഓഫ് ദി ബോക്‌സ്, പുതിയ വാട്ടര്‍ ഡ്രോപ് നോച് ഡിസ്‌പ്ലേ എന്നിവയാണ് 6T-യുടെ പ്രധാന ആകര്‍ഷണങ്ങള്‍.

 

വണ്‍പ്ലസ്

വണ്‍പ്ലസ്

അഞ്ച്- ആറ് മാസങ്ങളുടെ ഇടവേളകളില്‍ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ പുറത്തിറക്കുന്ന കമ്പനിയാണ് വണ്‍പ്ലസ്. പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ ആയ വണ്‍പ്ലസ് 7-ന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് വിവരം. ഇപ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ചോദ്യമിതാണ്- വണ്‍പ്ലസ് 6T വാങ്ങണോ? വണ്‍പ്ല് 7-ന് വേണ്ടി കാത്തിരിക്കണോ?

എന്ത് പുതുമ?

എന്ത് പുതുമ?

വണ്‍പ്ലസ് 6-മായി താരതമ്യം ചെയ്താല്‍ സോഫ്റ്റ്‌വെയറിന്റെയും ഹാര്‍ഡ്‌വെയറിന്റെയും കാര്യത്തില്‍ വളരെ കുറച്ച് മാറ്റങ്ങള്‍ മാത്രമാണ് വണ്‍പ്ലസ് 6T-യില്‍ വരുത്തിയിരിക്കുന്നത്.

ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍
ഏറ്റവും വേഗതയുള്ള ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് 6T-യില്‍ ഉള്ളതെന്നാണ് വണ്‍പ്ലസിന്റെ അവകാശവാദം. വണ്‍പ്ലസിന്റെ ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറോട് കൂടിയ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ ആണ് 6T.

വലിയ ബാറ്ററി
 

വലിയ ബാറ്ററി

20W ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യമുള്ള 3700 mAh ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡാഷ് ചാര്‍ജ് നിയമക്കുരുക്കില്‍ പെട്ടതോടെയാണ് കമ്പനി 20W ഫാസ്റ്റ് ചാര്‍ജിംഗുമായി രംഗത്തെത്തിയിരിക്കുന്നത്.

 വാട്ടര്‍ ഡ്രോപ് നോച് ഡിസ്‌പ്ലേ

വാട്ടര്‍ ഡ്രോപ് നോച് ഡിസ്‌പ്ലേ

6.41 ഇഞ്ച് ഫുള്‍ HD+ ഒപ്ടിക് AMOLED ഡിസ്‌പ്ലേ, 19.5:9 ആസ്‌പെക്ട് റേഷ്യോ എന്നിവ 6T-യുടെ പ്രധാന ആകര്‍ഷണങ്ങളാണ്. ചെറിയ വാട്ടര്‍ ഡ്രോപ് നോച് ഡിസ്‌പ്ലേയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. സുന്ദരിക്ക് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6-ന്റെ സംരക്ഷണവുമുണ്ട്.

 ആന്‍ഡ്രോയ്ഡ് 9.0 പൈ ഔട്ട് ഓഫ് ദി ബോക്‌സ്

ആന്‍ഡ്രോയ്ഡ് 9.0 പൈ ഔട്ട് ഓഫ് ദി ബോക്‌സ്

വണ്‍പ്ലസ് 6T പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 9.0 പൈ ഔട്ട് ഓഫ് ദി ബോക്‌സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഗൂഗിളിനെ മാറ്റി നിര്‍ത്തിയാല്‍, ആന്‍ഡ്രോയ്ഡ് 9.0 പൈ ഔട്ട് ഓഫ് ദി ബോക്‌സില്‍ ഫോണ്‍ വിപണിയിലെത്തിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് വണ്‍പ്ലസ്.

മെച്ചപ്പെടുത്തിയ ക്യാമറ

മെച്ചപ്പെടുത്തിയ ക്യാമറ

നൈറ്റ് സ്‌കേപ് ആണ് 6T-യിലെ ക്യാമറകളുടെ ഏറ്റവും വലിയ സവിശേഷത. പിക്‌സല്‍ 3-ലെ നൈറ്റ് സൈറ്റ് ഫീച്ചറിന് സമാനമാണിത്. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളില്‍ എടുക്കുന്ന ഫോട്ടോകള്‍ മികച്ചതാക്കാന്‍ ഇതിന് കഴിയും.

പുത്തന്‍ രൂപകല്‍പ്പന

പുത്തന്‍ രൂപകല്‍പ്പന

വണ്‍പ്ലസ് 6T-യുടെ സ്‌ക്രീന്‍-ബോഡി അനുപാതം 87 ശതമാനമാണ്. നോച് ചെറുതാക്കിയും ബെസെല്‍സിന്റെ കനം കുറച്ചും രൂപകല്‍പ്പനയില്‍ വലിയ മാറ്റമാണ് വണ്‍പ്ലസ് വരുത്തിയിരിക്കുന്നത്. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും പുതുമ തന്നെ.

ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ല

ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ല

ഫോണില്‍ 3.5 മില്ലീമീറ്റര്‍ ഹെഡ്‌ഫോണ്‍ ജാക്ക് ഇല്ല. ഫോണിനൊപ്പം അഡാപ്റ്റര്‍ കമ്പനി നല്‍കുന്നുണ്ട്.

വണ്‍പ്ലസ് 7-ന് വേണ്ടി കാത്തിരിക്കാനുള്ള കാരണങ്ങള്‍

വണ്‍പ്ലസ് 7-ന് വേണ്ടി കാത്തിരിക്കാനുള്ള കാരണങ്ങള്‍

വണ്‍പ്ലസ് 7-ന്റെ പ്രവര്‍ത്തനങ്ങള്‍ കമ്പനി ആരംഭിച്ചതായി വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. തങ്ങളുടെ അടുത്ത ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണ്‍ 5G സാങ്കേതികവിദ്യയോട് കൂടിയതായിരിക്കുമെന്ന് വണ്‍പ്ലസും വ്യക്തമാക്കിയിട്ടുണ്ട്.

1. 5G സാങ്കേതികവിദ്യ
2. നോചും ബെസെല്‍സും ഇല്ലാത്ത ഫുള്‍ സ്‌ക്രീന്‍ പ്രതീക്ഷിക്കാം
3. അടുത്ത തലമുറ ക്വാല്‍കോം ഫ്‌ളാഗ്ഷിപ്പ് പ്രോസസ്സര്‍
4. ഓപ്പോ R19-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും വണ്‍പ്ലസ് 7 പുറത്തിറക്കുന്നത്
5. ക്വാഡ് ഹൈ ഡെഫനിഷന്‍ (QHD) സ്‌ക്രീന്‍
6. ഓപ്പോ സൂപ്പര്‍ VOOC ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യയോട് കൂടിയ വയര്‍ലെസ് ചാര്‍ജിംഗ് സൗകര്യം

 

വണ്‍പ്ലസ് 6T സ്വന്തമാക്കുന്നതിനുള്ള കാരണങ്ങള്‍

വണ്‍പ്ലസ് 6T സ്വന്തമാക്കുന്നതിനുള്ള കാരണങ്ങള്‍

1. ഇന്‍-ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍
2. വലിയ 3700 mAh ബാറ്ററി
3. വാട്ടര്‍ ഡ്രോപ് നോച് ഡിസ്‌പ്ലേ
4. ഗൊറില്ല ഗ്ലാസ് 6-ന്റെ സംരക്ഷണം
5. മെച്ചപ്പെടുത്തിയ ക്യാമറ
6. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിലെ ഫോട്ടോഗ്രാഫി മികവ്
7. ആന്‍ഡ്രോയ്ഡ് 9.0 പൈ

വണ്‍പ്ലസ് 5T, 6 എന്നിവ ഉപയോഗിച്ചു കൊണ്ടിരിക്കുന്നവര്‍ പെട്ടെന്ന് 6T-യിലേക്ക് മാറാതിരിക്കുന്നതാണ് നല്ലത്. വണ്‍പ്ലസ് 7 വരുന്നത് വരെ കാത്തിരിക്കുക. മേല്‍പ്പറഞ്ഞ മോഡലുകള്‍ക്ക് മുമ്പുള്ള ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ 6T പരീക്ഷിക്കുന്നതില്‍ തെറ്റില്ല.

വണ്‍പ്ലസ് 6ടി പുതിയ നിറത്തില്‍ ഉടന്‍ എത്തും...!വണ്‍പ്ലസ് 6ടി പുതിയ നിറത്തില്‍ ഉടന്‍ എത്തും...!

Best Mobiles in India

English summary
Should You Buy OnePlus 6T Or Wait For OnePlus 7

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X