എന്താണ് റീഫർബിഷ്ഡ് ഫോണുകൾ? ഇത്തരം ഫോണുകൾ വാങ്ങാമോ?

|

ഈയടുത്ത കാലത്തായി നിങ്ങൾ ഏറെയധികം കേട്ട ഒരു പേരായിരിക്കും റീഫർബിഷ്ഡ് (refurbished) സ്മാർട്ഫോണുകൾ, റീഫർബിഷ്ഡ് ലാപ്‌ടോപ്പുകൾ എന്നതെല്ലാം. എന്താണ് സംഭവം? ഇത്തരത്തിലുള്ള ഫോണുകൾക്കായി ആമസോണിലും ഈബേയിലും നിരവധി ആളുകൾ ദിനവും കയറിയിറങ്ങുന്നുമുണ്ട്. എന്താണ് സംഭവം എന്നും ഇത്തരത്തിൽ വരുന്ന ഫോണുകൾ വാങ്ങാൻ പറ്റുമോ എന്നും നമുക്കിവിടെ നോക്കാം.

എന്താണ് റീഫർബിഷ്ഡ് ഫോണുകൾ?

എന്താണ് റീഫർബിഷ്ഡ് ഫോണുകൾ?

നിങ്ങൾ ഒരു ഫോൺ ഓൺലൈൻ വഴിയോ അല്ലാതെയോ വാങ്ങിയെന്ന് കരുതുക. അതായത് ഒരു പുതിയ ഫോൺ. പക്ഷെ നിങ്ങൾക്ക് കിട്ടി ഉപയോഗിച്ച് തുടങ്ങുമ്പോഴാണ് മനസ്സിലായത് ഫോണിന് ചെറിയ ഒരു പ്രശ്നം ഉണ്ടെന്ന്. ഉദാഹരണമായി ഹെഡ്സെറ്റ് ബന്ധിപ്പിക്കുന്ന 3.5mm ഓഡിയോ ജാക്ക് പ്രവർത്തിക്കുന്നല്ല. അപ്പോൾ തന്നെ നിങ്ങൾ അത് കമ്പനിക്ക് മടക്കി അയച്ച് പുതിയത് വാങ്ങും. അതാണല്ലോ നടക്കുക. അപ്പോൾ നമ്മൾ മടക്കിനൽകിയ ഈ ഫോണോ..?

റീഫർബിഷ്ഡ് ഫോണുകൾ എങ്ങനെ രൂപപ്പെടുന്നു?

റീഫർബിഷ്ഡ് ഫോണുകൾ എങ്ങനെ രൂപപ്പെടുന്നു?

അതാണ് റീഫർബിഷ്ഡ് ആയി കമ്പനി വീണ്ടും അവതരിപ്പിക്കുക. അതായത് പുതിയ ഫോൺ തന്നെ ഉപഭോക്താവ് ചെറിയ എന്തെങ്കിലും പ്രശ്നങ്ങൾ കാരണം മടക്കിയയക്കുമ്പോൾ ആ ഫോണുകൾ കമ്പനി സൂക്ഷ്മമായി പരിശോധിച്ച് എന്താണ് കുഴപ്പം എന്ന് മനസ്സിലാക്കി അത് പരിഹരിച്ച് വീണ്ടും വിൽക്കും. പക്ഷെ ഒരു ദിവസം എങ്കിൽ ഒരു ദിവസം ഉപയോഗിച്ച ഫോണുക പിന്നീട് പുതിയതായി വിൽക്കാൻ കഴിയില്ലല്ലോ. അതുകൊണ്ട് അവ റീഫർബിഷ്ഡ് എന്ന ഈ വിളിപ്പേരിൽ വിൽക്കപ്പെടുന്നു.

 ഇത്തരത്തിലുള്ള ഫോണുകൾ വാങ്ങാമോ?
 

ഇത്തരത്തിലുള്ള ഫോണുകൾ വാങ്ങാമോ?

വാങ്ങുന്നതിന് പ്രത്യക്ഷത്തിൽ യാതൊരു കുഴപ്പവുമില്ല. അതുമാത്രമല്ല ഇത്തരത്തിൽ വരുന്ന ഫോണുകൾക്ക് ഗ്യാരണ്ടി കൂടെ കമ്പനികൾ നൽകുന്നു. അതുമാത്രവുമല്ല, ഇതിൽ പേടിക്കാൻ എന്തിരിക്കുന്നു. കാരണം ഒരാൾ ഇഷ്ടപ്പെട്ട് വാങ്ങിയ ഒരു ഫോൺ അയാൾ ഉപയോഗിച്ച് തുടങ്ങിയപ്പോഴേക്കും ഒരു ചെറിയ പ്രശ്നം കാണുകയും അത് നേരെ കമ്പനിക്ക് തിരിച്ചുകൊടുക്കുകയും കമ്പനി തന്നെ പ്രശ്നം പരിഹരിക്കുകയും ചെയ്ത ഇത്തരം ഫോണുകൾ നമ്മൾ കടകളിൽ കയറി സെക്കൻഡ് ഹാൻഡ് ഫോണുകൾ വാങ്ങുന്നതിനേക്കാളും തിര്യത്തിൽ വാങ്ങാം.

ഫോൺ മാത്രമല്ല..

ഫോൺ മാത്രമല്ല..

ഇവിടെ ഫോൺ മാത്രമല്ല ഇത്തരത്തിൽ നമുക്ക് വാങ്ങാൻ കഴിയുക, ഒപ്പം ലാപ്ടോപ്പുകളും ടാബുകളും മറ്റു ഗാഡ്ജറ്റുകളും എല്ലാം തന്നെ ഇതേപോലെ ഓൺലൈൻ വഴി നമുക്ക് വാങ്ങാൻ സാധിക്കും. പുതിയ ഉൽപ്പന്നത്തെക്കാൾ കുറച്ചു വില കുറഞ്ഞുകിട്ടുകയും ചെയ്യും ഏകദേശം പുതിയത് തന്നെയായ ഉൽപ്പന്നം നമുക്ക് ലഭിക്കുകയും ചെയ്യും. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഒരു കമ്പനിയുടെ ഒരു പ്രത്യേക മോഡലിൽ ഒട്ടുമിക്ക എല്ലാ ഫോണുകൾക്കും ഒരേപോലെ എന്തെങ്കിലും ഒരു തകരാറ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം ഫോണുകൾ വാങ്ങാതിരിക്കുന്നതാണ് ഉചിതം.

പുതിയ ഐഫോണിന്റെ 'eSim' ഈ 10 രാജ്യങ്ങളില്‍ മാത്രമേ പിന്തുണയ്ക്കൂ..!പുതിയ ഐഫോണിന്റെ 'eSim' ഈ 10 രാജ്യങ്ങളില്‍ മാത്രമേ പിന്തുണയ്ക്കൂ..!

 


Best Mobiles in India

Read more about:
English summary
Should You Buy a Refurbished Cell Phone?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X