മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുണ്ടോ? അറിയേണ്ടതെല്ലാം

Posted By: Samuel P Mohan

ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരിക്കുകയാണ് എല്ലാവരും. പലരും ആഗ്രഹിക്കുന്നത് ഒരു ഹൈഎന്‍ഡ് ഫോണ്‍ വാങ്ങാനാണ്.

മൊബൈല്‍ ഫോണ്‍ ഇന്‍ഷുറന്‍സ് ലഭിച്ചിട്ടുണ്ടോ? അറിയേണ്ടതെല്ലാം

രാവിലെ ഉണര്‍ന്നാല്‍ ആദ്യം നിങ്ങളില്‍ പലരും ചെയ്യുന്നത് സ്മാര്‍ട്ട്‌ഫോണിലെ അപ്‌ഡേറ്റ് നോക്കുക എന്നതാണ്, അതായത് വാട്ട്‌സാപ്പ്, ഫേസ്ബുക്ക്, ഇമെയില്‍ എന്നിങ്ങനെ. ലോകത്തില്‍ ഏറ്റവും വളര്‍ച്ചയുളള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയാണ് ഇന്ത്യ. വന്‍ സവിശേഷതകളില്ലാത്ത സ്മാര്‍ട്ട്‌ഫോണ്‍ കയ്യിലില്ലാതെ ജീവിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വളരെ കുറവാണ്.

എന്നാല്‍ നിങ്ങള്‍ ഒന്നു ചിന്തിച്ചിട്ടുണ്ടോ? സ്മാര്‍ട്ട്‌ഫോണ്‍ കേടാവുകയാണെങ്കില്‍ അത് നന്നാക്കാന്‍ ഇപ്പോള്‍ അയ്യായിരം രൂപയിലേറെ ചിലവാക്കേണ്ടി വരും. എന്നാല്‍ മോഷണം പോയാലോ? പോലീസില്‍ പരാതി കൊടുക്കാം എന്നല്ലാതെ കണ്ടെത്താന്‍ പ്രയാസവും തന്നെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സെല്‍ഫോണ്‍ ഇന്‍ഷുറന്‍സ്

വീട്, കാറ്, ലാപ്‌ടോപ്പ് തുടങ്ങിയവ പോലെ ഇന്‍ഷുറന്‍സ് പരിരക്ഷ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ഉണ്ട്. മോഷണം പോവുകയോ അപകടത്തില്‍ ഫോണ്‍ നശിക്കുകയോ ചെയ്താല്‍ ക്ലയിം ലഭിക്കും. ഫോണ്‍ കേടു വന്നാല്‍ അതിന് ഇന്‍ഷുറന്‍സ് ക്ലയിം ലഭിക്കുമെങ്കില്‍ ഇനി കാത്തിരിക്കേണ്ട ആവശ്യമില്ല.

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ എന്തു ചെയ്യും

സ്മാര്‍ട്ട്‌ഫോണ്‍ നഷ്ടപ്പെടുകയോ കേടാവുകയോ ചെയ്താല്‍ പുതുക്കിയ സ്മാര്‍ട്ട്‌ഫോണ്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം. ഇത് കുറഞ്ഞ നിരക്കും മികച്ച പ്രകടവും നടത്തുന്നു. റീഫ്രഷ് ചെയ്ത സ്മാര്‍ട്ട്‌ഫോണിന് വാറന്റി കൊണ്ടു വരുന്നു എന്നതാണ് പ്രശ്‌നം.

മറ്റൊന്ന് പ്രതിമാസ ഇന്‍ഷുറന്‍സ് അടയ്ക്കുക എന്നതാണ്. നിങ്ങള്‍ ഒരു പുതിയ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ഇത് അടിയന്തര ഫണ്ടായി ഉപയോഗിക്കാം.

മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ തന്നെ ഷോപ്പുകള്‍ വഴി ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താം. മൊബൈല്‍ സ്റ്റോറുകള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ഇതില്‍ ചേരാം. ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മറ്റു കമ്പനികളുമായി ചേര്‍ന്നാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്.

ഫോണ്‍ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കി ഇന്‍ഷുറന്‍സ് എടുക്കാം. തിരഞ്ഞെടുത്ത അംഗീകൃത സര്‍വ്വീസ് സെന്ററുകള്‍ വഴി പണം നല്‍കാതെ കേടു വന്ന ഫോണ്‍ നന്നാക്കാം.

ഗൂഗിള്‍ തേസ് ആപ്പിലൂടെ ഇനി യൂട്ടിലിറ്റി ബില്ലുകള്‍ അടയ്ക്കാം

നങ്ങള്‍ അറിയേണ്ടത്

ഒരു മൊബൈല്‍ ഇന്‍ഷുറന്‍സ് ഉണ്ടെന്നു കരുതി പണം ചിലവാക്കാതെ പഴയ ഫോണ്‍ മാറ്റി പുതിയ ഫോണ്‍ വാങ്ങാം എന്നു വിചാരിക്കരുത്. ഇന്‍ഷുറന്‍സ് ഉണ്ടെങ്കില്‍ അല്‍പം പിന്തുണ ലഭിക്കുന്നു എന്നു മാത്രം. ക്ലയിമുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനികള്‍ മുന്നോട്ടു വയ്ക്കുന്ന വ്യവസ്ഥകള്‍ മനസ്സിലാക്കി മാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ എടുക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Accidents happen just like that, don’t they? How have you planned to bear the loss of your damage or lost smartphone? Well, you can go for cell phone insurance.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot