എസ്‌ഐസിടി ഐവറി മൊബൈല്‍ ഫോണിന് 3,600 രൂപ

Posted By: Staff

എസ്‌ഐസിടി ഐവറി മൊബൈല്‍ ഫോണിന് 3,600 രൂപ

എസ്‌ഐസിടി ബ്രാന്‍ഡ് നെയിമില്‍ ഐവികെ മൊബൈല്‍ കമ്പനി ഇറക്കുന്ന ഏറ്റവും പുതിയ ടച്ച്‌ഫോണാണ് ഐവറി. 8.1 സെ.മീ ടച്ച് ഡിസ്‌പ്ലെയുമായെത്തുന്ന ഈ മള്‍ട്ടിമീഡിയ ഫോണിന് 3,600 രൂപയാണ് വില. ബോളിവുഡ് ഗാനങ്ങള്‍, സിനിമകള്‍, സ്‌ക്രീന്‍ സേവറുകള്‍ എന്നിവയുള്‍പ്പെടുത്തിയ 2ജി മൈക്രോഎസ്ഡി കാര്‍ഡും ഈ ഫോണിനൊപ്പം സൗജന്യമായി ലഭിക്കും.

2ജി സ്റ്റോറേജില്‍ 50 സിനിമകള്‍ വരെ അതിന്റെ മേന്മ ചോര്‍ന്നുപോകാതെ സ്റ്റോര്‍ ചെയ്യാന്‍ സഹായിക്കുന്ന കിംഗ് മൂവി ടെക്‌നോളജിയും ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫോണില്‍ സൂക്ഷിച്ചുവെക്കുന്ന വീഡിയോകളെ വിവിധ വിഭാഗങ്ങളിലായി ക്രോഡീകരിക്കാം. ആക്ഷന്‍, അഡ്വഞ്ചര്‍, നാടകം, കുട്ടികള്‍ക്കിഷ്ടമുള്ളവ, ഫാന്റസി, ഹൊറര്‍ എന്നിങ്ങനെയുള്ള വിഭാഗങ്ങളിലാണ് വീഡിയോകളെ വേര്‍തിരിക്കാനാവുക.

മെമ്മറി 16 ജിബി വരെ വിപുലപ്പെടുത്താനാകും. 1.3 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, അത് കൂടാതെ ഒരു വിജിഎ ഫ്രന്റ് ക്യാമറ എന്നിവയും ഇതിലുണ്ട്. ക്യാമറയ്‌ക്കൊപ്പം തന്നെ ടോര്‍ച്ച് ലൈറ്റ് സൗകര്യം ഉള്‍ക്കൊള്ളിച്ചത് അതിന് ഫഌഷ് ലൈറ്റിന്റെ ധര്‍മ്മവും നിര്‍വ്വഹിക്കാന്‍ വേണ്ടിയാണ്. കോളര്‍ ബ്ലാക്ക്‌ലിസ്റ്റ്, മൊബൈല്‍ ട്രാക്കര്‍, എഫ്എം പ്ലെയര്‍, വീഡിയോ പ്ലെയര്‍, ഓഡിയോ പ്ലെയര്‍, 3.5എംഎം യൂണിവേഴ്‌സല്‍ ഓഡിയോ ജാക്ക്, ബ്ലൂടൂത്ത് എന്നിവയാണ് ഇതിലെ മറ്റ്  പ്രത്യേകതകള്‍. രസകരമായ ഒട്ടേറെ ആപ്ലിക്കേഷനും ഈ ഫോണിനൊപ്പം ലഭിക്കും. അതില്‍ പ്രധാനം ടോക്കിംഗ് ടോം ആണ്. ആംഗ്രിബേര്‍ഡ് ഗെയിമും ലഭ്യമാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot