എസ്‌ഐസിടിയുടെ ഡ്യുവല്‍ സിം മൊബൈല്‍ 2,000 രൂപയ്ക്ക്

Posted By:

എസ്‌ഐസിടിയുടെ ഡ്യുവല്‍ സിം മൊബൈല്‍ 2,000 രൂപയ്ക്ക്

ചെറിയ വിലയില്‍ ലോ എന്റ് മൊബൈല്‍ ഫോണുകള്‍ വിപണിയിലെത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് എസ്‌ഐസിടി.  ഏറ്റവും പുതുതായി ഈ കമ്പനി പുറത്തിറക്കുന്ന ഹാന്‍ഡ്‌സെറ്റാണ് എസ്‌ഐസിട് ഐവി180.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ സിം

 • ഡ്യുവല്‍ ബാന്റ് ഫോണ്‍

 • 1800 mAh ബാറ്ററി

 • മികച്ച റെസൊലൂഷനുള്ള 2.2 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • 1.3 മെഗാപിക്‌സല്‍ ക്യാമറ

 • 1280 x 1024  പിക്‌സല്‍ ക്യാമറ റെസൊലൂഷന്‍

 • കോള്‍ റെക്കോര്‍ഡര്‍

 • ജിഎസ്എം 900/1800 മെഗാഹെര്‍ഡ്‌സ് ഓപറേറ്റിംഗ് ഫ്രീക്വന്‍സി

 • വൈബ്രേഷന്‍ അലര്‍ട്ട്

 • പോളിഫോണിക് റിംഗ് ടോണ്‍

 • മൊബൈല്‍ ട്രാക്കര്‍

 • വയര്‍ലെസ് എഫ്എം റേഡിയോ

 • ജിപിആര്‍എസ്

 • ടോര്‍ച്ച്

 • എസ്എംഎസ്/എംഎംഎസ്

 • ബ്ലൂടൂത്ത്

 • യുഎസ്ബി കണക്റ്റിവിറ്റി

 • വീഡിയോ പ്ലെയര്‍

 • ഓഡിയോ പ്ലെയര്‍

 • ലൗഡ്‌സ്പീക്കര്‍

 • എക്‌സ്റ്റേണല്‍ മെമ്മറി 16 ജിബി വരെ ഉയര്‍ത്താനുള്ള സൗകര്യം

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന മൈക്രോഎസ്ഡി കാര്‍ഡ്
ഡ്യുവല്‍ സിം സംവിധാനം ഉള്ളതുകൊണ്ട് ഈ പുതിയ എസ്‌ഐസിടി ഹാന്‍ഡ്‌സെറ്റില്‍ ഒരേ സമയം രണ്ട് നെറ്റ് വര്‍ക്ക് കണക്ഷനുകള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും.  ക്യാമറയില്‍ ഡിജിറ്റല്‍ സൂം ടെക്‌നോളജി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

വേഗത്തിലുള്ള ഡാറ്റ ട്രാന്‍സ്ഫറിംഗ് സാധ്യമാക്കും ഇതിലെ ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍.  എംഎംഎസ്, എസ്എംഎസ് എന്നീ മെസ്സേജിംഗ് സംവിധാനങ്ങളും ഇതിലുണ്ട്.  ലൗഡ്‌സ്പീക്കര്‍, മൈക്രോഫോണ്‍ എന്നവയും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്.

ഓഡിയോ, വീഡിയോ പ്ലെയറുകളുള്ള ഈ ഫോണിലെ വീഡിയോ പ്ലെയര്‍ എവിഐ, 3ജിപി, എംപി4 എന്നീ ഫയല്‍ ഫോര്‍മാറഅറുകള്‍ സപ്പോര്‍ട്ട് ചെയ്യും.  അതുപോലെ ഓഡിയോ പ്ലെയര്‍ എംപി3, ഡബ്ല്യുഎവി, എംഐഡിഐ, എഎംആര്‍ എന്നീ ഫയല്‍ ഫോര്‍മാറ്റുകളും സപ്പോര്‍ട്ട് ചെയ്യും.

കറുപ്പ്-ചുവപ്പ്, കറുപ്പ്-സില്‍വര്‍ നിറങ്ങളില്‍ ഈ എസ്‌ഐസിടി ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങുന്നുണ്ട്.  മികച്ച ഇന്റര്‍നെറ്റ് ബ്രൗസിംഗ് ഉറപ്പാക്കുന്ന ജിപിആര്‍എസ് കണക്റ്റിവിറ്റി ഇതില്‍ ഉണ്ട്.  2,000 രൂപയാണ് എസ്‌ഐസിടി ഐവി180 ഫോണിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot