ചെറിയ വിലയില്‍ ഡ്യുവല്‍ സിം സില്‍ക്

Posted By:

ചെറിയ വിലയില്‍ ഡ്യുവല്‍ സിം സില്‍ക്

ചെറിയ വിലയുള്ള മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വിപണിയിലെത്തിക്കുന്നതില്‍ മുന്‍പന്തിയിലാണ് എസ്‌ഐസിടി.  ഏറ്റവും പുതപുതായി എസ്‌ഐസിടി ഇന്ത്യന്‍ വിപണിയിലെത്തിച്ച ഹാന്‍ഡ്‌സെറ്റ് ആണ് സില്‍ക് ഹാന്‍ഡ്‌സെറ്റ്.  വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ കഴിയാത്ത ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും ഉള്‍ക്കൊള്ളിച്ച് രൂപം കൊടുത്ത ഫോണ്‍ ആണിത്.  'ഡയനാമൈറ്റ്' ഫീച്ചറുകളുമായാണ് ഇവയെത്തുന്നത് എന്നാണ് എസ്‌ഐസിടിയുടെ ഔദ്യോഗിക പ്രഖ്യാപനം.

ഫീച്ചറുകള്‍:

 • ഡ്യുവല്‍ സിം

 • ഡ്യുവല്‍ ബാന്റ്

 • ഓട്ടോ ഫോക്കസ്, ഫ്ലാഷ് എന്നിവയുള്ള 1.3 മെഗാപിക്‌സല്‍ ക്യാമറ

 • ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോര്‍ഡിംഗ്

 • 2.8 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

 • ടച്ച് പാഡ് ഡിസ്‌പ്ലേ

 • 3.5 എംഎം ഓഡിയോ ജാക്ക്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • യുഎസ്ബി പോര്‍ട്ട് കണക്റ്റിവിറ്റി

 • ജിപിആര്‍എസ് കണക്റ്റിവിറ്റി

 • എച്ച്ഡിഎംഐ ഇന്‍പുട്ട് പോര്‍ട്ട്

 • 16 ജിബി വരെയുള്ള എകക്‌സ്‌റ്റേണല്‍ മെമ്മറി

 • കോള്‍ റെക്കോര്‍ഡര്‍

 • എംപി3, വേവ്, എഎംആര്‍ ഓഡിയോ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

 • എവിഐ, 3ജിപി, എംപി4 വീഡിയോ ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

 • 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട്
കോള്‍ കണക്റ്റ് നോട്ടീസ്, ഹാന്‍ഡ്‌റൈറ്റിംഗ് സോര്‍സസ്, എന്നീ ആപ്ലിക്കേഷനുകള്‍ ഉണ്ട് ഈ എസ്‌ഐസിടി ഹാന്‍ഡ്‌സെറ്റില്‍.  ഫോണ്‍ ചെയ്യുമ്പോള്‍ മറുവശത്ത് ഫോണ്‍ അറ്റെന്റ് ചെയ്താല്‍ വൈബ്രേഷനിലൂടെ ഉപയോക്താവിനെ അതറിയിക്കാനുള്ള സംവിഘാനമാണ് കോള്‍ കണക്റ്റ് നോട്ടീസ് ആപ്ലിക്കേഷന്‍.  മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ ഇതു സഹായിക്കും.

നിരവധി ഇന്‍-ബില്‍ട്ട് സുരക്ഷാ ആപ്ലിക്കേഷനുകള്‍ ഈ എസ്‌ഐസിടി ഹാന്‍ഡ്‌സെറ്റിലുണ്ട്.  മൊബൈല്‍ മോഷണം പോയാല്‍ സഹായകമാകുന്ന മൊബൈല്‍ ട്രാക്കര്‍ സംവിധാനമാണ് സില്‍ക് മൊബൈല്‍ ഫോണിലെ പ്രധാന സുരക്ഷാ ആപ്ലിക്കേഷന്‍.

എസ്എംഎസിനൊപ്പം എംഎംഎസ് സംവിധാനവും സില്‍ക്കിലുണ്ട്.  എച്ച്ടിഎംഎല്‍ ബ്രൗസറുമുണ്ട് ഇതില്‍ ഇന്റര്‍നെറ്റ് ബ്രൗസിംഗിന്.  എഫ്എം റേഡിയോ റെക്കോര്‍ഡിംഗ്, ഓഡിയോ, വീഡിയോ പ്ലെയറുകള്‍ എന്നിവ വിനോദ സാധ്യതകളും സില്‍ക്കില്‍ തുറന്നിടുന്നു.

2,700 രൂപയോളം ആണ് എസ്‌ഐസിടി സില്‍ക് ഫോണിന്റെ വില.  ഫീച്ചറുകളും വിലയും നോക്കുമ്പോള്‍ ഈ ഫോണന് ആവശ്യക്കാരെറെയുണ്ടാകും എന്നു തന്നെ വേണം കരുതാന്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot