എസ്‌ഐസിടി ഐവി168 ഡ്യുവല്‍ സിം ഫോണ്‍ വെറും 2,000 രൂപയ്ക്ക്

Posted By:

എസ്‌ഐസിടി ഐവി168 ഡ്യുവല്‍ സിം ഫോണ്‍ വെറും 2,000 രൂപയ്ക്ക്

ലോ എന്റ് മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന ഒരു ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനിയാണ് എസ്‌ഐസിടി.  1,999 രൂപ മാത്രം വില പ്രതീക്ഷിക്കുന്ന ഒരു പുതിയ മൊബൈല്‍ ഫോണ്‍ ഇറക്കാന്‍ പോകുന്നു എസ്‌ഐസിടി.

എസ്‌ഐസിടി ഐവി168 എന്നാണ് ഈ പുതിയ മൊബൈല്‍ ഫോണിന്റെ പേര്.  വളരെ ലളിതമായ ഡിസൈനില്‍ കാന്‍ഡിബാറിന്റെ ആകൃതിയിലാണ് ഈ ഹാന്‍ഡ്‌സെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.  ഇതൊരു ഡ്യുവല്‍ സിം ഫോണ്‍ ആണ്.

2.4 ഇഞ്ച് വലിപ്പമുള്ള ഇതിന്റെ ഡിസ്‌പ്ലേയുടെ റെസൊലൂഷന്‍ 320 x 240 പിക്‌സല്‍ ആണ്.  1.3 മെഗാപിക്‌സല്‍ മാത്രമേയുള്ളൂ ഈ എസ്‌ഐസിടി ഹാന്‍ഡ്‌സെറ്റിലെ ക്യാമറ.

ഫീച്ചറുകള്‍:

 • 2.4 ഇഞ്ച് ക്യുവിജിഎ ഡിസ്‌പ്ലേ

 • 1,500 mAh ബാറ്ററി

 • ഡ്യുവല്‍ സ്പീക്കര്‍

 • വയര്‍ലെസ് എഫ്എം

 • ഡ്യുവല്‍ സിം

 • 1.3 മെഗാപിക്‌സല്‍ ക്യാമറ

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • ടോര്‍ച്ച് ലൈറ്റ്

 • 16 ജിബി മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട്

 • എസ്എംഎസ്, എംഎംഎസ് മെസ്സേജിംഗ് ഒപ്ഷനുകള്‍

 • മള്‍ട്ടി-ഫോര്‍മാറ്റ് ഓഡിയോ, വീഡിയോ പ്ലെയറുകള്‍

 • ജിപിആര്‍എസ്, വാപ് സപ്പോര്‍ട്ട്
വളരെ എളുപ്പത്തിലുള്ള ഡാറ്റ ഷെയറിംഗിന് സഹായിക്കുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, വയര്‍ലെസ് കണക്റ്റിവിറ്റിയ്ക്ക് സഹായകമാകുന്ന ജിപിആര്‍എസ്, വാപ് സപ്പോര്‍ട്ടും ഉണ്ട് ഈ പുതിയ എസ്‌ഐസിടി ഫോണിലുണ്ട്.

എംപി3 ഫയല്‍ ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യുന്ന ഓഡിയോ പ്ലെയറും, 3 ജിപി, എംപി4, എവിഐ ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന വീഡിയോ പ്ലെയറും ഈ മൊബൈലിലെ വിനോദ സാധ്യതകളാണ്.

ഇപ്പോള്‍ എല്ലാ ഹാന്‍ഡ്‌സെറ്റുകളുടെയും പൊതു ഫീച്ചറായ 3.5 എംഎം ഓഡിയോ ജാക്ക് ഇല്ല ഇതില്‍ എന്നത് ഈ ഫോണിന്റെ പാരായ്മയാണ്.  വയര്‍ലെസ് എഫ്എം റോടിയോയും ഈ ഫോണിലുണ്ട്.

16 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും ഈ ഫോണ്‍.  ഇതിന്റെ നീളം 117.5 എംഎം, വീതി 50.7 എംഎം, കട്ടി 12.9 എംഎം എന്നിങ്ങനെയാണ്.  ഹെഡ്‌സെറ്റ്, യുഎസ്ബി കേബിള്‍, ചാര്‍ജര്‍ എന്നിവ ലഭിയ്ക്കും ഈ ഫോണിനൊപ്പം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot