എസ്‌ഐസിടി, ഐവികെ കൂട്ടുകെട്ടില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ജനുവരിയില്‍

Posted By:

എസ്‌ഐസിടി, ഐവികെ കൂട്ടുകെട്ടില്‍ രണ്ട് സ്മാര്‍ട്ട്‌ഫോണുകള്‍ ജനുവരിയില്‍

ഐവികെ മൊബൈല്‍സ് വിപണിയിലേക്ക് കാലെടുത്തുവെച്ചിട്ട് അധിക കാലം ആയിട്ടില്ല.  ഇന്ത്യന്‍ വിപണിയില്‍ പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ബീഹാര്‍, ഉത്തര്‍ പ്രദേശ്, ഒറീസ, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ ഐവികെ മൊബൈല്‍സ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.  എസ്‌ഐസിടിയുമായി ചേര്‍ന്ന് ഐവികെ മൊബൈല്‍സ് 2012 ജനുവരി ആകുമ്പോഴേക്കും രണ്ട് ഹൈ-എന്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇറക്കാന്‍ പോകുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

2012 ജനുവരി രണ്ടാം വാരത്തില്‍ ഇവയിലെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തും എന്ന് ഐവികെ മൊബൈല്‍സിന്റെ സിഇഒ ശ്രീ. അനില്‍ കൗഷിക് അറിയിച്ചത്.  2.3 ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും ഈ സ്മാര്‍ട്ട്‌ഫോണ്‍ പ്രവര്‍ത്തിക്കുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

4.3 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ ആയിരിക്കും ഈ പുതിയ കൂട്ടുകെട്ടില്‍ പിറക്കുന്ന ആദ്യ സ്മാര്‍ട്ട്‌ഫോണിന്.  മികച്ച പ്രവര്‍ത്തനക്ഷമത ഉറപ്പാക്കുന്ന 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടും ഇതിന് പ്രതീക്ഷിക്കുന്നുണ്ട്.

ഈ കൂട്ടുകെട്ടിലെ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ 2012 ജനുവരി അവസാനം പുറത്തിറങ്ങും.  5 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയോടെയായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്റെ വരവ്.  മികച്ച റെസൊലൂഷനുള്ള ഡ്യുവല്‍ ക്യാമറകളും ഈ സ്മാര്‍ട്ട്‌ഫോണില്‍ പ്രതീക്ഷിക്കുന്നുണ്ട്.

ആദ്യ മോഡലിനെ പോലെ ഈ മൊബൈലും 1 ജിഗാഹെര്‍ഡ്‌സ് പ്രോസസ്സറിന്റെ സപ്പോര്‍ട്ടോടെ 2.3 ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റത്തിലായിരിക്കും പ്രവര്‍ത്തിക്കുക.

2012ജനുവരിയില്‍ പുറത്തിറങഅങും എന്നു പ്രതീക്ഷിക്കപ്പെടുന്ന ഈ രണ്ടു ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകലുടെയും വില 15,000 രൂപയ്ക്ക് താഴെയായിരിക്കും.  ഈ പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിന്നാലെ 2012 ഫെബ്രുവരിയില്‍ ഒരു ആന്‍ഡ്രോയിഡ് ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.  ഫെബ്രുവരി പകുതിയോടെയായിരിക്കും ഇതിന്റെ ലോഞ്ച്.

മറ്റു ടെലികോം ഭീമന്‍മാരുമായും, സേവന ദാതാക്കളുമായും സംസാരിച്ച്, പുതിയ കൂട്ടുകെട്ടുകളില്‍ മള്‍ട്ടി-ബ്രാന്റ് റീറ്റെയില്‍ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാനും ഐവികെ മൊബൈല്‍സിന് പദ്ധതിയുണ്ട്.

അന്താരാഷ്ട്ര മൊബൈല്‍, സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ അവിഭാജ്യ ഘടകമായി മാറിയ എസ്‌ഐസിടിയും ഇന്ത്യന്‍ വിപണിയില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയ ഐവികെ മൊബൈല്‍സും തമ്മിലുള്ള ഈ പുതിയ കൂട്ടുകെട്ട് വിജയിക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot