സിമ്മട്രോണിക്‌സ് Xപാഡ് ഫ്രീഡം ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 13999 രൂപ

Posted By:

ഡല്‍ഹി ആസ്ഥാനമായുള്ള സിമ്മട്രോണിക്‌സ് കമ്പനി പുതിയ വോയിസ് കോളിംഗ് ടാബ്ലറ്റ് ലോഞ്ച് ചെയ്തു. Xപാഡ് സീരിസിലുള്ള ടാബ്ലറ്റിന് X പാഡ് ഫ്രീഡം എന്നാണ് പേരിട്ടിരിക്കുന്നത്. 13999 രൂപയാണ് വിലയിട്ടിരിക്കുന്നത്. ഉടന്‍തന്നെ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ടാബ്ലറ്റ് വില്‍പനയ്‌ക്കെത്തും.

ഈ വര്‍ഷം ആദ്യം സിമ്മട്രോണിക്‌സ് X പാഡ് മിനി ടാബ്ലറ്റ് ലോഞ്ച് ചെയ്തിരിന്നു. ആന്‍ഡ്രോയ്ഡ് 4.2 ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്ലറ്റിന് 9999 രൂപയായിരുന്നു വല. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ടാബ്ലറ്റ് ഇറക്കിയിരിക്കുന്നത്.

സിമ്മട്രോണിക്‌സ് Xപാഡ് ഫ്രീഡം ടാബ്ലറ്റ് ലോഞ്ച് ചെയ്തു; വില 13999 രൂപ

ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

Xപാഡ് ഫ്രീഡം ടാബ്ലറ്റിന്റെ പ്രത്യേകതകള്‍

1024-768 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7.8 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ IPS ഡിസ്‌പ്ലെയുള്ള ടാബ്ലറ്റിന് 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസറും 1 ജി.ബി. റാമും സാമാന്യം നല്ല വേഗത നല്‍കും. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ആണ് ഒ.എസ്. 8 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ക്യാമറയും കണക്റ്റിവിറ്റിയും

5 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമുണ്ട്. ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ടാബ്ലറ്റിന്റെ കണക്റ്റിവിറ്റി പരിശോധിച്ചാല്‍ വൈ-ഫൈ, മൈക്രോ യു.എസ്.ബി, മൈക്രോ HDMI 3 ജി എന്നിവയെല്ലാമുണ്ട്.

ബാറ്ററി

5000 mAh ബാറ്ററി 5 മണിക്കൂര്‍ വെബ്ബ്രൗസിഗഗ് സമയവും 6 മണിക്കൂര്‍ വീടിയോ ബ്രൗസിംഗ് സമയവും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്‌കൈപ്, ബിഗ്ഫ് ളിക്‌സ്, യുട്യൂബ് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ പ്രീലോഡഡായിതന്നെ ലഭിക്കും.

Xപാഡ് ഫ്രീഡം വാങ്ങുമ്പോള്‍ 1999 രൂപ വിലവരുന്ന ടാബ്ലറ്റ് കവര്‍ സൗജന്യമായി നല്‍കുമെന്നും സിമ്മട്രോണിക്‌സ് അറിയിച്ചു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot