അല്‍കടെല്ലില്‍ നിന്നും ഒരു ബജറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

Posted By:

അല്‍കടെല്ലില്‍ നിന്നും ഒരു ബജറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍

ആഗോള വിപണിയില്‍ അല്‍കടെല്‍ മൊബൈല്‍സ് ഒരു പരിചിത പേര് ആണെങ്കിലും ഇന്ത്യന്‍ വിപണി ഈ പേര് അറിഞ്ഞു വരുന്നേയുള്ളൂ.  എന്നു കരുതി ഫീച്ചറുകളുടേയും സ്‌പെസിഫിക്കേഷനുകളുടേയും കാര്യത്തില്‍ അല്‍കടെല്‍ ഒട്ടും പിറകിലല്ല.  അല്‍കടെല്‍ പുതുതായി പുറത്തിറക്കാന്‍ പോകുന്ന ഹാന്‍ഡ്‌സെറ്റാണ് വണ്‍ ടച്ച് ഒടി-918ഡി.

ഫീച്ചറുകള്‍:

  • 3.2 ഇഞ്ച് ഡിസ്‌പ്ലേ

  • 650 മെഗാഹെര്‍ഡ്‌സ് പ്രോസസ്സര്‍

  • ഗൂഗിള്‍ ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 3 മെഗാപിക്‌സല്‍ ക്യാമറ

  • മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം

  • യുഎസ്ബി പോര്‍ട്ട്

  • ബ്ലൂടൂത്ത്
ഒരു ബാര്‍ ആകൃതിയിലുള്ള ഇതിന്റെ മുന്‍ വശത്ത് ഡിസ്‌പ്ലേ സ്‌ക്രീനും ബേസിക് കണ്‍ട്രോള്‍ ബട്ടണുകളും ആണുള്ളത്.  123 ഗ്രാം ഭാരമുള്ള ഈ മൊബൈലിന്റെ നീളം 112 എംഎം, വീതി 58.6 എംഎം, കട്ടി 12.1 എംഎം എന്നിങ്ങനെയാണ്.  ഒരു സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിച്ചിടത്തോളം ഈ ഭാരം വളരെ കുറവാണ്.  ഇതു വളരെ ഒതുക്കമുള്ള ഡിസൈനും ആണ്.

320 x 480 പിക്‌സല്‍ റെസൊലൂഷനാണ് ഇതിന്റെ 3.2 ഇഞ്ച് ഡിസ്‌പ്ലേയ്ക്കുള്ളത്.  ഒരു കട്ടിംഗ് എഡ്ജ് ഡിസ്‌പ്ലേ അല്ലെങ്കിലും ഈ ടച്ച് സ്‌ക്രീന്‍ മികച്ചതു തന്നെയാണ്.  3.1 മെഗാപിസല്‍ ഉള്ള ഒരൊറ്റ ക്യാമറയാണ് ഈ സ്മാര്‍ട്ട്‌ഫോണിലുള്ളത്.

650 മെഗാഹെര്‍ഡ്‌സ് മീഡിയടെക് എംടി 6573 ആണ് ഈ അല്‍കടെല്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രോസസ്സര്‍.  വില വളരെ കുറവ് മാത്രം പ്രതീക്ഷിക്കപ്പെടുന്ന ഒരു സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിച്ചിടത്തോളം ഈ പ്രോസസ്സര്‍ വളരെ മികച്ചതു തന്നെയാണ്.  ഇതിന്റെ സിസ്റ്റം മെമ്മറി 256 എംബിയും ഇന്റേണല്‍ മെമ്മറി 512 എംബിയും ആണ്.

മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി, ട്രാന്‍സ്ഫ്ലാഷ് എന്നീ മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മെമ്മറി കാര്‍ഡ് സ്ലോട്ട് ഉപയോഗിച്ച് ഇതിന്റെ മെമ്മറി ഉയര്‍ത്താനുള്ള സംവിധാനവും ഉണ്ട്.  മൈക്രോ യുഎസ്ബി കണക്റ്റിവിറ്റി, ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ കാര്യക്ഷമവും, ലളിതവുമായ ഡാറ്റ ട്രാന്‍സ്ഫറിംഗും, ഷെയറിംഗും സാധ്യമാക്കുന്നു.

അല്‍കടെല്‍ വണ്‍ ടച്ച് ഒടി-918ഡി സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ അറിവായിട്ടില്ലെങ്കിലും, ഒരു ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ചോയ്‌സ് ആയിരിക്കും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot