വോഡഫോണ്‍ സ്മാര്‍ട്ട്, 5,000 രൂപയുടെ 3ജി സ്മാര്‍ട്ട്‌ഫോണ്‍

By Shabnam Aarif
|
വോഡഫോണ്‍ സ്മാര്‍ട്ട്, 5,000 രൂപയുടെ 3ജി സ്മാര്‍ട്ട്‌ഫോണ്‍

ടെലികമ്മ്യൂണിക്കേഷന്‍ മേഖലയില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്താന്‍ വോഡഫോണിന് കഴിഞ്ഞിട്ടുണ്ട്.  ഇതിനു പുറമെ ചില മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളും വോഡഫോണ്‍ വിപണിയിലെത്തിച്ചിട്ടുണ്ട്.

ഏറ്റവും പുതുതായി വോഡഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ പേര് വോഡഫോണ്‍ സ്മാര്‍ട്ട് എന്നാണ്.  ചെറിയ വിലയില്‍ ഏറ്റവും പുതിയ സ്‌പെസിഫിക്കേഷനുകളോടു കൂടിയ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു മികച്ച ചോയ്‌സ് ആയിരിക്കും.

3ജി സംവിധാനമുള്ള ഈ വോജഫോണ്‍ ഹാന്‍ഡ്‌സെറ്റിലൂടെ വളരെ വേഗത്തിലുള്ള അപ്‌ലോഡിംഗും, ഡൗണ്‍ലോഡിംഗും സാധ്യമാകും.  3ജി സംവിധാനമുള്ള ഇന്ത്യന്‍ വിപണിയിലെ ഇപ്പോള്‍ നിലവിലുള്ള ഏറ്റവും വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ ആയിരിക്കും വോഡഫോണ്‍ സ്മാര്‍ട്ട്.

ഫീച്ചറുകള്‍:

  • 3ജി സപ്പോര്‍ട്ട്

  • ക്വാല്‍കോം പ്രോസസ്സര്‍

  • 2.2.1 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റം

  • കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 2 മെഗാപിക്‌സല്‍ ക്യാമറ

  • വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം

  • മെമ്മറി 32 ജിബി വരെ ഉയര്‍ത്താനുള്ള സംവിധാനം

  • മീഡിയ പ്ലെയര്‍

  • ഇന്റഗ്രേറ്റഡ് എഫ്എം റേഡിയോ
ടെക് സവി ആയിട്ടുള്ള യുവാക്കളെ ലക്ഷ്യമിട്ട് രൂപം കൊടുത്തിട്ടുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണ് വോഡഫോണ്‍ സ്മാര്‍ട്ട് എന്നാണ് വോഡഫോണ്‍ ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്.  യുവാക്കളെ ആകര്‍ഷിക്കും വിധം കാഴ്ചയിലും ഏറെ പുതുമയുണ്ട് ഈ മൊബൈലിന്.

സ്‌നാപ്‌ഡ്രോഗണ്‍ എസ്I ക്വാല്‍കോം പ്രോസസ്സറിന്റെ സപ്പോര്‍ട്ട് ഉണ്ട് വോഡഫോണ്‍ സ്മാര്‍ട്ടിന്.  ഇതിലെ 3ജി സപ്പോര്‍ട്ട് ഇന്റര്‍നെറ്റ് ആവശ്യങ്ങള്‍ക്ക് വോഡഫോണിന്റെ 3ജി എച്ച്എസ്പിഎ നെറ്റ് വര്‍ക്ക് ഉപയോഗപ്പെടുത്താന്‍ സഹായികമാകുന്നു.

2.8 ഇഞ്ച് ആണ് വോഡഫോണ്‍ സ്മാര്‍ട്ടിന്റെ സ്‌ക്രീന്‍ വലിപ്പം.  എംപി3, എംപി4 ഫയല്‍ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഇതിന്റെ മീഡിയ പ്ലെയര്‍.  2 ജിബ്ി മെമ്മറി കാര്‍ഡോടെയാണ് ഈ ഹാന്‍ഡ്‌സെറ്റ് വിപണിയിലെത്തുന്നത്.

എന്നാല്‍ എക്‌സ്റ്റേണല്‍ മെമ്മറി 32 ജിബി വരെ ഉയര്‍ത്താന്‍ സാധിക്കുന്നതുകൊണ്ട് ആവശ്യമുള്ളത്ര വീഡിയോകളും, മ്യൂസിക് ഫയലുകളും, ചിത്രങ്ങളുമെല്ലാം ഈ സ്മാര്‍ട്ട്‌ഫോണില്‍ സ്‌റ്റോര്‍ ചെയ്യാന്‍ സാധിക്കുന്നു.

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗും, ഇന്റര്‍നെറ്റ് ഉപയോഗവും കൂടുതല്‍ ആനായാസമാക്കുന്നതിന് സഹായകമാകുന്ന ആപ്ലിക്കേഷനുകള്‍ ഇതിലുണ്ട്.  ഇതിനെല്ലാം ഉപരിയായി വോഡഫോണ്‍ സ്മാര്‍ട്ടിനെ സെബന്ധിച്ചിടത്തോളം ഏറ്റവും എടുത്തു പറയണ്ട കാര്യം ഇതിന്റെ വിലയാണ്.  വെറും 5,000 രൂപയാണ് ഈ വോഡഫോണ്‍ സ്മാര്‍ട്ട്‌ഫോണിന്റെ വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X