ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ തട്ടിപ്പിന് തടയിടാന്‍ സ്മാര്‍ട് ഓട്ടോ മീറ്റര്‍!!!

Posted By:

ബാംഗ്ലൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരെ കുറിച്ച് പൊതുവെ നല്ല അഭിപ്രായമല്ല ആളുകള്‍ക്കുള്ളത്. അപരിചിതരായ വ്യക്തികള്‍ ട്രിപ് വിളിച്ചാല്‍ തൊട്ടടുത്തുള്ള സ്ഥലത്തേക്കു പോലും ചുറ്റിത്തിരിഞ്ഞ് പോവുക. തുടര്‍ന്ന് ഇരട്ടി ചാര്‍ജ് ഈടാക്കുക, മീറ്ററില്‍ കൃത്രിമം കാണിച്ച് പണം തട്ടുക തുടങ്ങി പല ആരോപണങ്ങളും ഉണ്ട്. എല്ലാവരും ഇത്തരക്കാരല്ലെങ്കിലും പേരുദോഷം കേള്‍പിക്കാന്‍ ചിലരെങ്കിലും ഉണ്ട് എന്നത് വസ്തുതയാണ്.

ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ തട്ടിപ്പിന് തടയിടാന്‍ സ്മാര്‍ട് ഓട്ടോ മീറ്റര

ഇതിനൊരു പരിഹാരവുമായി പുതിയൊരു ആപ്ലിക്കേഷന്‍ ഡവലപ് ചെയ്തിരിക്കുകയാണ് ആശ്രിത് ഗോവിന്ദ് എന്ന ആപ് ഡിസൈനര്‍. സ്മാര്‍ട് ഓട്ടോമീറ്റര്‍ ബാംഗ്ലൂര്‍ എന്നാണ് ആപ്ലിക്കേഷന്റെ പേര്. ജി.പി.എസ്. സംവിധാനമുള്ള സ്മാര്‍ട്‌ഫോണ്‍ ഉള്‍പ്പെടെയുള്ള ഏത് ആന്‍ഡ്രോയ്ഡ് ഉപകരണത്തിലും ഇത് പ്രവര്‍ത്തിക്കും.

ബാംഗ്ലൂര്‍ നഗരത്തില്‍ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ഉള്ള ദൂരം, അവിടേക്കുള്ള ഓട്ടോറിക്ഷ ചാര്‍ജ്, ഏറ്റവും എളുപ്പമുള്ള വഴി, തുടങ്ങിയവയെല്ലാം ആപ്ലിക്കേഷന്‍ വഴി അറിയാന്‍ സാധിക്കും. നിങ്ങള്‍ കയറുന്ന സ്ഥലത്തിന്റെയും ഇറങ്ങേണ്ട സ്ഥലത്തിന്റെയും പേരുകള്‍ ടൈപ് ചെയ്താല്‍ മാത്രം മതി. അതുകൊണ്ടുതന്നെ മീറ്ററില്‍ കൃത്രിമം കാണിക്കുകയോ ചുറ്റിസഞ്ചരിക്കുകയോ ഒക്കെ ചെയ്താല്‍ പെട്ടെന്ന് അറിയാന്‍ സാധിക്കും.

ബാംഗ്ലൂരിനു പുറമെ കൂടുതല്‍ നഗരങ്ങളിലേക്കും ഇതുപോലുള്ള ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് സ്മാര്‍ട് ഓട്ടോ മീറ്റര്‍ ആപ്ലിക്കേഷന്‍ ഡിസൈനറായ ആശ്രിത് ഗോവിന്ദ് പറഞ്ഞു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot