ബേബികെയര്‍ ആപ്ലിക്കേഷന്‍

Posted By: Arathy

കുട്ടികളുടെ സംരക്ഷണം മുന്‍ നിര്‍ത്തി കേരളത്തിലുള്ള മൈന്റ് മീഡിയ ഇനൊവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഇന് പല മാതാപിതാക്കള്‍ക്കും കുട്ടികളെ നോക്കാന്‍ അറിയില്ലെന്നതാണ്‌ വാസ്തവം. ഇതുമൂലം പല പ്രശ്‌നങ്ങളും കുട്ടികള്‍ നേരിടുന്നുണ്ട്. ഇതിനൊരു പരിഹാരമായാണ് സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വരുന്നത്.

' ബേബി ബ്ലോസം ' എന്ന പേരിലാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. കുട്ടികളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്. ബേബി ഷോപ്പുകള്‍, ഹോസ്പിറ്റലുകള്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ വരെ ഇതില്‍ ലഭ്യമാണ്. കൂടാതെ കുട്ടികളുടെ വളര്‍ച്ചയെ കുറിച്ചുള്ള വിവരങ്ങള്‍ , ഭക്ഷണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ,ഡോക്ടറോഡ് നിര്‍ദേശങ്ങള്‍ ചോദിച്ചറിയാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. പ്രധാനമായും ചെറുപ്പകാരായ മാതാപിതാക്കള്‍ക്ക് വേണ്ടിയാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് മൈന്റ് മീഡിയ ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് അറിയിച്ചു.

പുതിയതരം ഇലക്ട്രോണിക്ക് ഉപകരണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

' ബേബി ബ്ലോസം '

ബേബി ബ്ലോസം ആപ്ലിക്കേഷന്‍

' ബേബി ബ്ലോസം '

എല്ലാത്തര വിവരങ്ങളും ഇതിലുണ്ടാകും. എന്തിനെ കുറിച്ചാണോ അറിയേണ്ടത് അതില്‍ ക്ലിക്ക് ചെയ്യാവുന്നതാണ്‌

' ബേബി ബ്ലോസം '

അതിനുശേഷം വയസ്, വലിപ്പം, ഭാരം, ആണാണോ പെണാണോ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം

' ബേബി ബ്ലോസം '

സമയങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്. അതായത് ഭക്ഷണത്തിന്റെ സമയം, ഉറങ്ങേണ്ട സമയം എന്നീ വിവരങ്ങള്‍ രേഖപ്പെടുത്താവുന്നതാണ്‌

' ബേബി ബ്ലോസം '

വേണ്ട വിവരങ്ങള്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്‌

' ബേബി ബ്ലോസം '

വേണ്ട വിവരങ്ങളില്‍ ക്ലിക്ക് ചെയ്യുക

' ബേബി ബ്ലോസം '

ഉദാഹരണത്തിന് നിങ്ങള്‍ക്ക് കുട്ടികളുടെ ഹോസ്പിറ്റല്‍ വിവരങ്ങള്‍ അറിയണമെങ്കില്‍. സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് സ്ഥലം അറിയില്ലെങ്കില്‍ റൂട്ട് മാപ്പിന്റെ സഹായം തേടാവുന്നതാണ്‌

' ബേബി ബ്ലോസം '

യഥാര്‍ത്ത സ്ഥലം ഇതു പോലെ കാണിച്ചു തരുന്നതാണ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot