സ്മാർട്ട്‌ഫോൺ ക്യാമറ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കുക

By GizBot Bureau
|

ഫോട്ടോഗ്രാഫി എന്നുള്ളത് ക്യാമറ കൈകാര്യം ചെയ്യുന്ന ആളുകൾ മാത്രം ഉപയോഗിക്കുന്ന ഒന്നായിരുന്നു കാലമൊക്കെ മാറിയിട്ട് നാളേറെയായി. ഇന്ന് അത്യാവശ്യം നല്ല ക്യാമറ ഉള്ള ഏതൊരു സ്മാർട്ട്‌ഫോൺ ഉപഭോക്താവും ഒരു ഫോട്ടോഗ്രാഫർ കൂടെയാണ്. സ്മാർട്ട്‌ഫോൺ ഫോട്ടോഗ്രാഫി പ്രൊഫഷണൽ ഫോട്ടോഗ്രാഫിയേക്കാളും ശക്തി പ്രാപിച്ചു വരുന്നതും ഇതുകൊണ്ട് തന്നെ.

 
സ്മാർട്ട്‌ഫോൺ ക്യാമറ ഉപയോഗിക്കുന്നവർ ഈ കാര്യങ്ങൾ കൂടെ അറിഞ്ഞിരിക്കുക

ഈയവസരത്തിൽ സ്മാർട്ട്‌ഫോൺ ക്യാമറകളുമായി ബന്ധപ്പെട്ട ചില സാങ്കേതിക പേരുകളും അവ കൊണ്ടുള്ള ഉദ്ദേശവും മറ്റും വിവരിക്കുക എന്തുകൊണ്ടും അഭികാമ്യം ആയിരിക്കും എന്നതിനാൽ അത്തരം ചില കാര്യങ്ങൾ ആണ് ഗിസ്ബോട്ടിൽ ഇന്നിവിടെ പറയാൻ പോകുന്നത്. അധികം വളച്ചുകെട്ടില്ലാതെ വിഷയത്തിലേക്ക് വരാം.

Megapixel (MP)

Megapixel (MP)

ഒരു ക്യാമറ എന്നുപറയുമ്പോൾ ഏതൊരാളുടെ മനസ്സിലേക്കും ആദ്യം കടന്നുവരുന്നത് ഈ മെഗാപിക്സൽ തന്നെ. എന്താണ് മെഗാപിക്സൽ? ഓരോ ചിത്രങ്ങളും ഉണ്ടാക്കപ്പെടുന്നത് ലക്ഷക്കണക്കിന് പിക്സലുകൾ കൂടിച്ചേർന്നാണ്. അത്തരത്തിൽ പിക്സലുകളുടെ കണക്കാണ് മെഗാപിക്സൽ കൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു മെഗാപിക്സൽ എന്നു പറഞ്ഞാൽ 1 മില്യൺ പിക്സലുകൾ ആണ്. അപ്പോൾ മെഗാപിക്സൽ കൂടുന്നതനുസരിച്ച് പിക്സലുകളുടെ എണ്ണവും കൂടും.

Aperture (f/stop)

Aperture (f/stop)

നമ്മളിൽ പലർക്കും അധികം പരിചയമില്ലാത്ത ഒരു വാക്കാണിത്. ക്യാമറ സവിശേഷതകളിൽ ഇത് കാണാം എന്നല്ലാതെ എന്താണ് ഇതുകൊണ്ട് ഉദേശിക്കുന്നത് എന്നത് ഇന്നും പലർക്കും അവ്യക്തമാണ്. ലെന്സിലൂടെയും ക്യാമറ സെൻസറിലൂടെയും കടന്നുപോകേണ്ട വെളിച്ചത്തെ നിയന്ത്രിക്കുന്ന സംവിധാനമാണ് ഇതെന്ന് ചുരുക്കി മനസ്സിലാക്കാം. f/1.5, f/2.4.. എന്നിങ്ങനെയാണ് ഇത് വരുന്നത്. കുറഞ്ഞ aperture മൂല്യം എന്നുപറയുമ്പോൾ കൂടുതൽ വെളിച്ചം ലെന്സ് വഴി കടന്നുപോകാൻ സഹായിക്കും എന്നർത്ഥം.

Optical image stabilization (OIS)
 

Optical image stabilization (OIS)

ചലിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ അവയുടെ ചലനം കൊണ്ടുണ്ടാകുന്ന അവ്യക്തത പരമാവധി ഒഴിവാക്കി എടുക്കാൻ സഹായിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണ് OIS എന്ന് ചുരുക്കത്തിൽ മനസ്സിലാക്കാം. വിശദമായി പറയുകയാണെങ്കിൽ വശങ്ങളിലേക്കും താഴോട്ടും മുകളിലൊട്ടും തുടങ്ങി എല്ലാ ദിശകളിലേക്കും ചലിക്കുന്ന ലെൻസ്, ഗൈറോസ്കോപ്പ് സെൻസറുമായി ചേർന്ന് പ്രത്യേക രീതിയിൽ പ്രവർത്തിക്കുമ്പോൾ ഇത്തരത്തിൽ എളുപ്പം സാധ്യമാകുന്നു.

ഷട്ടർ സ്പീഡ്

ഷട്ടർ സ്പീഡ്

ഒരു ചിത്രത്തിന്റെ വെളിച്ചം നിയന്ത്രിക്കാൻ സഹായിക്കുന്നതാണ് ഷട്ടർ സ്പീഡ്. നിങ്ങളുടെ ഷട്ടർ സ്പീഡ് വളരെ പതുക്കെയാണെങ്കിൽ കൂടുതൽ വെളിച്ചമുള്ള ചിത്രങ്ങൾ നിങ്ങൾക്ക് കിട്ടും. കൂടുതൽ ഇരുണ്ട സ്ഥലങ്ങളിൽ ചിത്രങ്ങളെടുക്കുന്ന അവസ്ഥകളിൽ ഏറെ ഉപകാരപ്രദമായ ഒരു സൗകര്യമാണ് ഇത്.

ISO

ISO

ഇതും ഒരുപാടായി നമ്മളിൽ പലരും കേൾക്കുന്നുണ്ടെങ്കിലും ചിലർക്കെങ്കിലും കാര്യം എന്തെന്ന് ഇതുവരെ പിടികിട്ടിക്കാണില്ല. നിങ്ങളുടെ ക്യാമറയിലെ വെളിച്ചത്തിന് വേണ്ടിയുള്ള സെന്സിറ്റീവിറ്റി അത് ISO മുഖേനയാണ് സാധ്യമാകുക. ഇരുണ്ട വെളിച്ചത്തിൽ കൂടെ നല്ല ചിത്രങ്ങൾ എടുക്കാൻ സഹായകമാകുന്നത് ഇതുവഴി കൂടിയാണ്. ക്യാമറയുടെ ഇമേജ് സെൻസിറ്റിവിറ്റി റേറ്റിംഗ്‌സ് ഇതിന്റെ അടിസ്ഥാനത്തിൽ ആണ് തീരുമാനിക്കുന്നത്.

ഡെപ്ത് ഓഫ് ഫീൽഡ്

ഡെപ്ത് ഓഫ് ഫീൽഡ്

ഒരു ചിത്രത്തിൽ, അല്ലെങ്കിൽ ചിത്രമെടുക്കാൻ പോകുമ്പോൾ നമുക്ക് ഒന്നുകിൽ എടുക്കാൻ പോകുന്ന സ്ഥലം മൊത്തം ഫോക്കസിൽ പതിഞ്ഞിരിക്കും. ഈ സമയത്ത് പ്രത്യേക ഫോക്കസ് എവിടെയും കാണില്ല. ഇത് സാധാരണ അവസ്ഥ. ഇനി ഡെപ്ത് ഓഫ് ഫീൽഡ് ഉണ്ടെങ്കിൽ നിങ്ങൾ ഫോക്കസ് ചെയ്യുമ്പോൾ ഒന്നുകിൽ ഫോർഗ്രൗണ്ട്, അല്ലെങ്കിൽ ബാക്ഗ്രൗണ്ട് ഇവയിൽ എവിടെയെങ്കിലും ഒന്ന് ഫോക്കസ് ആയിരിക്കും.

ഫ്ലാഷ്

ഫ്ലാഷ്

ഫ്ലാഷിനെ കുറിച്ച് അധികം വിശദീകരണം വേണമെന്ന് തോന്നുന്നില്ല. എല്ലാവർക്കും അറിയാം. എന്നാൽ രണ്ടു തരത്തിലുള്ള ഫ്ലാഷുകൾ ഉണ്ടെന്ന് അറിഞ്ഞിരിക്കുക. എൽഇഡി ഫ്ലാഷും ട്രൂ ടോൺ എൽഇഡി ഫ്‌ളാഷുമാണ് ഈ രണ്ടെണ്ണം. ഇതിൽ ആദ്യത്തേത് സാധാരണ എല്ലാ മധ്യനിര ഫോണുകളിലും ഉപയോഗിച്ചുവരുന്ന ഫ്ലാഷ് തന്നെ. രണ്ടാമത്തേത് അൽപ്പം പ്രീമിയം ആയ ഫോണുകളിൽ മാത്രം കണ്ടുവരുന്നതാണ്.

വണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാംവണ്‍പ്ലസ് ബുളളറ്റ്‌സ് വയര്‍ലെസ് ഹെ്ഡഫോണുകള്‍ക്കു പകരം ഇവ ഉപയോഗിക്കാം

Best Mobiles in India

Read more about:
English summary
Smartphone camera terms you should know

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X