വാൾ ചാർജർ മുതൽ വയർലസ് ചാർജർ വരെയുള്ള സ്മാർട്ഫോൺ ചാർജിങ് സാങ്കേതികവിദ്യകൾ

Posted By: Midhun Mohan
  X

  മൊബൈൽ ഫോൺ കണ്ടുപിടിച്ചത് മുതൽക്കു തന്നെ അവയുടെ ബാറ്ററിയുടെ കാര്യക്ഷമതയും പ്രധാനപ്പെട്ടതായിരുന്നു. ആശയവിനിമയത്തിന് ഉപയോഗിക്കുന്ന മാധ്യമം എന്ന നിലയിൽ ഫോണിന്റെ ചാർജിങ്, അവയ്ക്കു ഉപയോഗിക്കുന്ന സാങ്കേതികവിദ്യകൾ എന്നിവയിലും കാര്യമായ മാറ്റങ്ങൾ വന്നു.

  നൂതന ചാർജിങ് സാങ്കേതികവിദ്യകൾ

  പ്രവർത്തിപ്പിക്കാൻ ഒരുപാട് ഊർജ്ജം വേണ്ടിവന്നതിരുന്നതിനാൽ പഴയകാല ഫോണുകൾ സാമാന്യം വലുതായിരുന്നു.

  10 മണിക്കൂർ ചാർജ് ചെയ്‌താൽ പോലും വെറും 30 മിനുട്ട് മാത്രം സംസാരിക്കാൻ സാധിക്കുമായിരുന്നു ഫോണുകൾ ഉണ്ടായിരുന്നു. കൂടുതൽ കാര്യക്ഷമമായ ബാറ്ററികൾ കണ്ടുപിടിച്ചതിലൂടെ ഇതിനെല്ലാം മാറ്റം വന്നു. ഇന്ന് ബാറ്ററികൾ കൂടുതൽ സമയം പ്രവർത്തിക്കുകയും ചാർജ് ചെയ്യേണ്ട സമയം കുറഞ്ഞു വരികയും ചെയ്തിരിക്കുന്നു.

  സാംസങ്ങ് ഗാലക്‌സി A5 സീരീസ് (2017) ജനുവരി അഞ്ചിന് എത്തും!

  പല ബ്രാൻഡുകൾ പലപല തരത്തിലുള്ള ചാർജിങ് സംവിധാനങ്ങൾ വിപണിയിൽ അവതരിപ്പിക്കുന്നു. വയർലസ് ചാർജിങ്, റാപിഡ് ചാർജിങ് എന്നിവ ഉദാഹരണങ്ങൾ ആണ്. ഇവ സ്മാർട്ഫോൺ ഉപഭോക്താക്കൾക്ക് പുത്തൻ അനുഭവങ്ങൾ നൽകുന്നു.

  റിലയന്‍സ് ലൈഫ് വാട്ടര്‍ 3, 4ജി, 3000എംഎഎച്ച് ബാറ്ററി വിപണിയില്‍!

  ഇന്ന് ഗിസ്‌ബോട്ടിൽ മൊബൈൽ ചാർജറുകളുടെ പരിണാമങ്ങളെക്കുറിച്ചു വായിക്കാം. സാധാരണ വാൾ ചാർജറിൽ നിന്നും നിങ്ങളുടെ വസ്ത്രത്തിൽ വരെ ഘടിപ്പിച്ചു ചാർജ് ചെയ്യാവുന്ന സാങ്കേതികവിദ്യയിൽ എത്തി നിൽക്കുന്ന ചാർജർ വിശേഷങ്ങൾ വായിക്കു.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  ആദ്യകാല ചാർജറുകൾ

  തൊണ്ണൂറുകളിൽ മൊബൈലുകളുടെ വലുപ്പം വളരെ കൂടുതലായിരുന്നു. അവ കൊണ്ട് നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. ഇന്നത്തെ പോലെ ചാർജറുകൾ കൊണ്ട് നടക്കുന്നത് ചിന്തിക്കാൻ പോലും അന്ന് കഴിയുമായിരുന്നില്ല. പോരാത്തതിന് നിക്കൽ കാഡ്മിയം ബാറ്ററികൾ ആണ് അന്ന് ഉപയോഗിച്ചിരുന്നത്. ഇവയ്ക്കു ഒരുപാട് നേരം ചാർജ് പിടിച്ചു നിർത്താൻ കഴിയുമായിരുന്നില്ല. കുറെ നേരം ചാർജ് ചെയ്താലും കുറച്ചു നേരത്തേക്ക് മാത്രമേ ഫോണിൽ സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ.

  മോട്ടറോള ഡൈനറ്റാക് ഫോണുകൾ 10 മണിക്കൂർ ചാർജ് ചെയ്‌താൽ വെറും 30 മിനുട്ട് മാത്രമേ സംസാരിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇവയുടെ ബാറ്ററി 500mAH ആയിരുന്നു.

   

  സാധാരണ ചാർജറുകൾ

  നിക്കൽ കാഡ്മിയം ബാറ്ററികൾ മാറി നിക്കൽ മെറ്റൽ ഹൈഡ്രൈഡ് ബാറ്ററികൾ പിന്നീട് വന്നു. എന്നാൽ ചാർജറുകൾ പഴയതു തന്നെയായിരുന്നു. എന്നാൽ ബാറ്ററികൾ ആപത്കരമായ വിഷമുള്ളവയായിരുന്നില്ല. ഫോണുകൾ ക്രമേണ കുറഞ്ഞ സമയം കൊണ്ട് ചാർജ് ചെയ്തു കൂടുതൽ ഉപയോഗിക്കാമെന്നായി. നോക്കിയ സിറ്റിമാൻ 900 ഫോൺ 1,000mAh ബാറ്ററി ഉള്ളതായിരുന്നു. ഇത് 4 മണിക്കൂർ കൊണ്ട് പൂർണ്ണമായും ചാർജ് ചെയ്യാമായിരുന്നു.

  ലി-അയോൺ ബാറ്ററി ചാർജർ

  ഇന്ന് ഏറ്റവും പ്രചാരത്തിലുള്ള ചാർജർ ആണിത്. ഇത്തരത്തിലുള്ള ചാർജറുകൾ ബാറ്ററികൾ എന്നിവ എളുപ്പം കൊണ്ട് നടക്കാവുന്നതാണ്. ചാർജറുകൾ യുഎസ്ബി കേബിളുകൾ ആയും ഇപ്പോൾ ഉപയോഗിക്കാം. ഒരു മണിക്കൂറിനകം ഇന്ന് ഫോണുകൾ ചാർജ് ചെയ്യാം. ബാറ്ററികളുടെയും ചാർജറുകളുടെയും വലിപ്പവും കുറഞ്ഞിരിക്കുന്നു.

  യുഎസ്ബി കേബിൾ

  തൊണ്ണൂറുകളുടെ അവസാനമാണ് ചാർജിങ് കൂടാതെ ഡേറ്റയും കൈമാറാൻ സാധിക്കുന്ന യുഎസ്ബി കേബിളുകൾ നിലവിൽ വന്നത്. ഇത് വളരെ പെട്ടെന്ന് കാര്യക്ഷമമായി ഫോണുകൾ ചാർജ് ചെയ്യാൻ സഹായിച്ചു. കേബിളിന്റെ വണ്ണം അനുസരിച്ചു മൂന്ന് മണിക്കൂർ വരെ സമയമെടുത്ത് ഫോൺ ചാർജ് ചെയ്യാൻ ഈ കേബിളുകൾക്കു കഴിഞ്ഞിരുന്നു. സാധാരണ ചാർജറുകളെക്കാൾ കുറഞ്ഞ വേഗതയിലാണ് യുഎസ്ബി കേബിളുകൾ ഫോൺ ചാർജ് ചെയ്തിരുന്നത്.

  വയർലസ് ചാർജിങ്

  കുറച്ചു വർഷം മുൻപാണ് വയർലസ് ചാർജിങ് നിലവിൽ വന്നത്. ഒരു സോക്കറ്റിൽ കുത്തിവെയ്ക്കാതെ ഫോൺ ചാർജ് ചെയ്യാം എന്നത് ഇതിന്റെ പ്രത്യേകതയായിരുന്നു. ഫോണിലെ പിൻ കുത്തുകയും ഊരുകയും ഒഴിവാക്കി ചാർജ് ചെയ്യാൻ സഹായിക്കുക വഴി ഫോണിന്റെ ചാർജിങ് പോർട്ടിന്റെ ആയുസ്സ് നീട്ടിക്കിട്ടാൻ വയർലസ് ചാർജിങ് വഴി സാധിച്ചു. 3 മണിക്കൂർ കൊണ്ട് വയർലസ് ചാർജിങ് വഴി ഫോൺ മുഴുവനായും ചാർജ് ചെയ്യാം.

  സോളാർ ചാർജറുകൾ

  പ്രകൃതിയോട് കൂടുതൽ ഇണങ്ങി ജീവിക്കാൻ പുതിയ തലമുറ താല്പര്യം എടുത്തതിന്റെ ഫലമായാണ് സോളാർ ചാർജിങ് വന്നത്. ഇത്തരത്തിൽ 4 മണിക്കൂർ കൊണ്ട് ഫോൺ മുഴുവൻ ചാർജ് ചെയ്യാൻ കഴിയും.

  കാർ ചാർജറുകൾ

  കാറിന്റെ ബാറ്ററി വഴി ഇപ്പോൾ ഫോൺ ചാർജ് ചെയ്യാം. കാറിൽ പോകുമ്പോൾ ഫോൺ ചാർജ് ചെയ്യാൻ ഇത് സഹായിക്കും. കാറിന്റെ ബാറ്ററിയിലെ ഇലക്ട്രോകെമിക്കൽ എനർജി ഫോണിന്റെ ബാറ്ററിയിലേക്കു ചാർജറുകൾ കടത്തിവിടുന്നു. കാറിന്റെ ബാറ്ററിക്കനുസരിച്ചു 2 മണിക്കൂർ കൊണ്ട് ഫോൺ ചാർജ് ചെയ്യാം.

  പവർ ബാങ്കുകൾ

  അത്യാവശ്യഘട്ടങ്ങളിൽ ചാർജ് ചെയ്യാൻ പവർബാങ്കുകൾ സഹായിക്കുന്നു. വിപണിയിൽ ഇന്ന് കൂടിയതും കുറഞ്ഞതുമായ കപ്പാസിറ്റികളിൽ പവർബാങ്കുകൾ ലഭിക്കുന്നു. ഇവയിൽ അടങ്ങിയിട്ടുള്ള യുഎസ്ബി പോർട്ടുകൾ വഴി ചാർജ് ചെയ്യാം. കപ്പാസിറ്റിക്കനുസരിച്ചു 3-4 മണിക്കൂർ കൊണ്ട് ഫോൺ ചാർജ് ചെയ്യാൻ പവർബാങ്കിന് കഴിയും.

  ചാർജിങ് കിയോസ്‌ക്

  ഒരുപാട് ചാർജർ മോഡലുകൾ ഒത്തിണക്കിയാണ് കിയോസ്‌ക് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഇതിനാൽ ഏതു ബ്രാൻഡിന്റെ ഫോൺ വേണമെങ്കിലും ചാർജ് ചെയ്യാം. സെക്യൂരിറ്റി കീ അല്ലെങ്കിൽ പാസ്സ്‌വേർഡ് ഉപയോഗിച്ച് സംരക്ഷിക്കാനുള്ള സംവിധാനവും ഇതിനുണ്ട്. 2 മണിക്കൂറുകൾക്കുള്ളിൽ ഫോൺ മുഴുവൻ ചാർജ് ചെയ്യാൻ ഇതിനാകും. ക്യൂഐ വയർലസ് സംവിധാനത്തേക്കാൾ വേഗേറിയതാണിത്.

  ഫാസ്റ്റ്/റാപിഡ് ചാർജിങ്

  മണിക്കൂറുകൾ നീണ്ടുനിന്നിരുന്ന ചാർജിങ് സമയം കേവലം നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ ഫാസ്റ്റ് ചാർജിങ്ങിനു കഴിഞ്ഞു. 30 മിനുട്ട് കൊണ്ട് 75 ശതമാനം ചാർജ് ചെയാൻ കഴിയുന്ന ചാർജറുകൾ ഇന്ന് വിപണിയിലുണ്ട്. ചാർജിങ് സമയം കുറയ്ക്കാനും ചാർജിങ് മൂലമുള്ള തേയ്മാനത്തിൽ നിന്നും ഫോണിനെ രക്ഷിക്കാനും ഇങ്ങനെ കഴിയും.

  ധരിക്കാവുന്ന ചാർജറുകൾ

  നമ്മൾ ധരിക്കുന്ന വസ്ത്രങ്ങളിലൂടെ ചാർജ് ചെയ്യുവാനിന്നു സാധിക്കും. പോളിൻ വാൻ ഡങ്കൻ ലെതർ ജാക്കറ്റ്, ജിയോ ജീൻസ്‌ ഹലോ, സോളാർ ജാക്കറ്റ് ചാർജർ, സൗണ്ട് ചാർജ് ടി ഷർട്ട് എന്നിവ ഇതിനു ഉദാഹരണങ്ങൾ ആണ്. രണ്ടു മുതൽ മൂന്ന് മണിക്കൂർ കൊണ്ട് ഫോൺ ചാർജ് ചെയ്യാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Today, you will get to know the evolution of smartphone charging technology from the traditional wall chargers to the latest wearable chargers. Read more from here to know how the smartphone chargers and the charging technology has progressed.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more