2017ൽ സ്മാർട്ഫോണുകളിൽ വരുന്ന പുത്തൻ ഫീച്ചറുകൾ

Posted By: Midhun Mohan

നാമിപ്പോൾ 2017ലേക്ക് കടന്നിരിക്കുകയാണ്. കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ അരങ്ങേറി 2017ലെ പുത്തൻ മാറ്റങ്ങളെ കാത്തിരിക്കുകയാണ് നാമിപ്പോൾ. സ്മാർട്ഫോൺ സാങ്കേതികവിദ്യയിൽ വലിയ കുതിപ്പുകളാണ് നാം ഈ വർഷം പ്രതീക്ഷിക്കുന്നത്

2017ൽ സ്മാർട്ഫോണുകളിൽ വരുന്ന പുത്തൻ ഫീച്ചറുകൾ

2016ൽ നാം കണ്ട ഡ്യുവൽ ക്യാമറ, ബെസൽ ഇല്ലാത്ത ഡിസൈൻ, മോഡുലാർ ഡിസൈൻ എന്നിവയെ പറ്റി ഗിസ്‌ബോട്ട് മുൻപ് തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വർഷം നാം കാണാൻ പോകുന്ന ട്രെൻഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും!

ഈ വർഷം തന്നെ നിലവിൽ വന്നില്ലെങ്കിലും സമീപകാലത്തു തന്നെ ഈ ട്രെൻഡുകൾ ഫോണുകളിൽ വരുമെന്ന് പ്രതീക്ഷിക്കാം.

ഇത്തരം അഞ്ചു പ്രധാന ഫീച്ചറുകൾ ഇന്ന് പരിചയപ്പെടാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

4K ഡിസ്‌പ്ലേ

കൂടുതൽ റെസലൂഷൻ ഉള്ള ഡിസ്‌പ്ലേ സ്മാർട്ഫോൺ നിർമ്മാതാക്കൾ പുറത്തിറക്കുന്നത് സാധാരണയാണ്. ഇന്ന് FHD 1080p ഡിസ്പ്ലേ സാധാരണമാണ്. സോണി എക്‌സ്പീരിയ Z5 ഫോണിൽ നാം 4K ഡിസ്പ്ലേ കണ്ടെങ്കിലും അതെല്ലാവരും പിന്തുടരുന്നത് കണ്ടില്ല. വരാനിരിക്കുന്ന സാംസങ് ഗാലക്‌സി S8, S8 എഡ്ജ് എന്നി ഫോണുകളിൽ നമുക്കിത് പ്രതീക്ഷിക്കാം. വരും വർഷങ്ങളിൽ ഇത് കൂടുതൽ കമ്പനികൾ പുറത്തിറക്കുമെന്നും പ്രത്യാശിക്കാം.

ഇത്തരത്തിലുള്ള ഡിസ്പ്ലേ നമുക്കു ഉന്നതനിലവാരമുള്ള വിഡിയോകൾ 4K റെസല്യൂഷനിൽ ആസ്വദിക്കാൻ സാഹചര്യമൊരുക്കുന്നു.

 

ബെസൽ ഇല്ലാത്ത ഫോണുകൾ ഇനിയും മെലിയും

ഷയോമി അവരുടെ മി മിക്സ് പുറത്തിറക്കിയതിലൂടെ ബെസൽ ഇല്ലാത്ത ഫോണുകൾ ഒരു തരംഗമായിരിക്കുകയാണ്. വരും വർഷങ്ങളിൽ ഇത്തരം ഫോണുകളുടെ ഭാരം കുറഞ്ഞു വരും. ഈ വർഷം ബെസെൽ ഇല്ലാത്ത എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയും നമുക്ക് കാണാം. ഇത്തരം ഫോണുകളുമായി എൽ ജി അവരുടെ ജി6 പുറത്തിറക്കുമെന്ന് കരുതുന്നു.

കൂടുതൽ ഡിസ്പ്ലേ വലുപ്പം തോന്നിക്കുന്ന ഇത്തരം ഫോണുകൾ ഭാവിയിൽ വിപണി കീഴടക്കും.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

കൂടുതൽ വേഗതയിൽ ബ്ലൂട്ടൂത് 5.0

കഴിഞ്ഞ വർഷം ബ്ലൂട്ടൂത് സിഗ് അവരുടെ ബ്ലൂട്ടൂത് 5.0 സാങ്കേതികവിദ്യ അവതരിപ്പിച്ചു. ഇതിനു ചുമരുകൾക്കിടയിലൂടെ സഞ്ചരിക്കാനുള്ള കഴിവ് വരെയുണ്ട്. കൂടുതൽ വേഗത, 4 മടങ്ങു റേഞ്ച് എന്നിവ ഇതിന്റെ പ്രത്യേകതയാണ്.

കൂടുതൽ വേഗതയിലും കഴിവിലും ബ്ലൂട്ടൂത് 5.0 വരും വർഷം മികച്ച ഫോണുകളുടെ ഭാഗമാകുമെന്നു പ്രതീക്ഷിക്കാം.

 

കൂടുതൽ പെർഫോമൻസ്, ബാറ്ററി കാര്യക്ഷമത എന്നിവ തരുന്ന പ്രൊസസ്സറുകൾ

കൊടുക്കുന്ന എല്ലാ ജോലികളും ബാറ്ററി കാര്യക്ഷമമായി ഉപയോഗിച്ച് ചെയ്തു തീർക്കുന്നതാണ് മികച്ച ഫോണുകളുടെ പ്രത്യേകത. ഇത്തരം പ്രവർത്തനങ്ങൾക്ക് മികച്ച പ്രോസസറുകൾ ആവശ്യമാണ്. 10nm പ്രോസസ്സിൽ ഉണ്ടാക്കുന്ന പുതിയ തലമുറയിൽ പെട്ട പ്രോസസറുകൾ പഴയ 14nm സാങ്കേതികവിദ്യയെ അപേക്ഷിച്ചു കൂടുതൽ കരുത്തും ബാറ്ററി ലൈഫും തരുമെന്ന് പ്രതീക്ഷിക്കാം.

10nm പ്രോസസറുകൾ കൂടുതൽ ഫോണുകളിൽ വരും വർഷം നമുക്ക് കാണാം.

 

ഡ്യൂവൽ ക്യാമറ എല്ലാ ഫോണുകളിലും

കമ്പനികൾ അവരുടെ മികച്ച ഫോണുകളിൽ ഡ്യൂവൽ ക്യാമറ ഉപയോഗിക്കുന്ന രീതിയാണ് കഴിഞ്ഞ വർഷം നാം കണ്ടത്. ഉന്നത ശ്രേണിയിൽ പെട്ട ഫോണുകളിൽ മാത്രം കണ്ടു വന്ന ഈ ട്രെൻഡ് വരും വർഷം ഇടത്തരം ഫോണുകളിലും നമുക്ക് കാണാം.

സൂം ചെയ്യാനുള്ള കഴിവ്, ആർട്ടിസ്റ്റിക് ഇഫക്ടുകൾ നൽകുന്ന കഴിവ്, ഡെപ്ത് ക്രമീകരണം എന്നിവയാണ് ഡ്യൂവൽ ക്യാമറ കൊണ്ടുള്ള പ്രയോജനങ്ങൾ. മികച്ച ഹാർഡ്‌വെയറിലൂടെ ഈ മാറ്റങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ പ്രയോജനങ്ങൾ നൽകും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here we have listed some of the worthy features such as dual camera, bezel-less display, 10nm processor technology and more that might become common. Read more...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot