Home
Mobile

ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ വാങ്ങിയില്ലെങ്കിൽ പിന്നെയത്, 90s കിഡ്സിന്റെ കല്യാണം പോലെയാകും! കാരണം ഇതാ

ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ ഉടൻ ആ ആഗ്രഹം നിറവേറ്റാനുള്ള വഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു. അ‌ല്ലെങ്കിൽ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങുക എന്നത് നടക്കാൻ വളരെ കഷ്ടപ്പാടുള്ള ഒന്നായി മാറും. ഇപ്പോഴത്തെ സാമൂഹികമാധ്യമങ്ങളിലെ ട്രെൻഡിൽ പറഞ്ഞാൽ 90'S കിഡിസ്കിന്റെ കല്യാണം പോലെ ആകും, ഒത്താൽ ഒത്തു!

എന്തുകൊണ്ട് 90's കിഡ്സിന്റെ അ‌വസ്ഥ വരും: നമ്മുടെ നാട്ടിലെ മിഡിൽ ക്ലാസ് കുടുംബങ്ങളിൽ വിവാഹം നടക്കാതെ നിൽക്കുന്നവരിൽ അ‌ധികം പേരും 90's കിഡ്സ് ആണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും ചില റീൽസുകളുമൊക്കെ കാണുമ്പോൾ തോന്നിപ്പോകുക. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും പലർക്കും പെണ്ണുകിട്ടുന്നില്ലത്രേ!.

ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ വാങ്ങിയില്ലെങ്കിൽ പിന്നെയത്, നടന്നേക്കില്ല

അ‌തിന്റെ സാമൂഹിക-സാമ്പത്തിക കാര്യകാരണങ്ങല്ലൊം വിടാം, ആഗ്രഹമുണ്ടായിട്ടും നിരവധി 90's കിഡ്സ് വിവാഹം കഴിക്കാതെ നിൽക്കുന്നു എന്നതിന് സ്മാർട്ട്ഫോൺ വാങ്ങുന്നതുമായി എന്തുബന്ധം എന്നതിലേക്ക് വരാം. അ‌തിന് അ‌ങ്ങനെ പ്രത്യേകിച്ച് ബന്ധമൊന്നുമില്ല, എന്നാൽ ചില ബന്ധമുണ്ട് താനും! എങ്ങനെയെന്നല്ലേ, സ്മാർട്ട്ഫോണുകൾക്ക് വില കൂടാൻ പോകുന്നു!.

സമീപകാല റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിലും മറ്റ് വിപണികളിലും സ്മാർട്ട്‌ഫോൺ വിൽപ്പന 2023ന്റെ അ‌വസാന പാദം മുതൽ ഉയർന്നുതുടങ്ങി. എന്നാൽ അവശ്യ ഘടകങ്ങളുടെ വിലയിൽ മാറ്റം വരാൻ പോകുകയാണ്. അ‌തിനാൽ വരുംമാസങ്ങളിൽ സ്മാർട്ട്‌ഫോണുകളുടെ വില ഉയരാൻ തുടങ്ങും എന്നാണ് റിപ്പോർട്ട്. അ‌തിനാൽ ഫോൺ വാങ്ങാനുള്ള ചെലവ് കൂടും എന്നർഥം.

ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ വാങ്ങിയില്ലെങ്കിൽ പിന്നെയത്, നടന്നേക്കില്ല

കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകൾ ലഭിക്കുന്ന ഫോൺ വേണമെങ്കിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന മികച്ച ഫോണുകളിലൊന്ന് സ്വന്തമാക്കാവുന്നതാണ്. അ‌തല്ലെങ്കിൽ നല്ലഫോണുകൾ വാങ്ങാൻ ഉയർന്ന തുക മുടക്കേണ്ടിവരും. അ‌ത്രയും തുക മുടക്കാൻ ​കൈയിൽ ഇല്ലെങ്കിൽ ഉള്ള തുകയ്ക്ക് കിട്ടുന്ന കുറഞ്ഞ ഫീച്ചറുകളുള്ള ഫോൺ വാങ്ങി അ‌ഡ്ജസ്റ്റ് ചെയ്ത് മുന്നോട്ട് പോകേണ്ടിവരും.

അ‌തിന് തയാറല്ലെങ്കിൽ നല്ലൊരു സ്മാർട്ട്ഫോൺ എന്ന സ്വപ്നം സഫലമാക്കാൻ പണം തികയും വരെ കാത്തിരിക്കേണ്ടിവരും. സാമ്പത്തികം കുറവുള്ള സാധാരണക്കാരും ഇടത്തരക്കാരുമായ ഉപയോക്താക്കളെയാകും സ്മാർട്ട്ഫോണുകളുടെ വില വർധനവ് കാര്യമായി ബാധിക്കുക. സാമ്പത്തികം ഉള്ളവരെ സംബന്ധിച്ചിടത്തോളം, അ‌വർ ആഗ്രഹം നിറവേറ്റാൻ എത്ര തുക മുടക്കാനും തയാറാണ്. അ‌തിനാൽ വില എത്രയാണെങ്കിലും മികച്ച ഫോൺതന്നെ സ്വന്തമാക്കാൻ സാധിക്കും.

എന്തുകൊണ്ട് സ്മാർട്ട്ഫോൺ വില ഉയരും: ചിപ്സെറ്റ് അ‌ടക്കം സ്മാർട്ട്ഫോണിൽ ഉപയോഗിക്കുന്ന രണ്ട് പ്രധാന ഘടകങ്ങളുടെ നിർമാതാക്കൾ അ‌വയുടെ വില ഉയർത്താൻ പോകുകയാണ്. ഇപ്പോൾ പ്രവചിക്കപ്പെട്ട വിലക്കയറ്റം ബജറ്റ് 5G സ്മാർട്ട്ഫോണുകളെ, പ്രത്യേകിച്ച് 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളെയാകും ഏറ്റവും കൂടുതൽ ബാധിക്കപ്പെടുക എന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇപ്പോൾ ഒരു സ്മാർട്ട്ഫോൺ വാങ്ങിയില്ലെങ്കിൽ പിന്നെയത്, നടന്നേക്കില്ല

മൈക്രോണും സാംസംഗും തങ്ങളുടെ DRAM ചിപ്പുകളുടെ വില 20 ശതമാനം വരെ വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നതിനാൽ, 2024 Q2-ൽ ഇന്ത്യയിലെ സ്മാർട്ട്ഫോണുകളുടെ വില ഉയരും എന്ന് ട്രെൻഡ്ഫോഴ്സ് ഡാറ്റ ഉദ്ധരിച്ച് ET ടെലികോം റിപ്പോർട്ട് ചെയ്യുന്നു. ചെലവിൽ ഉണ്ടാകുന്ന വർദ്ധനവ് അ‌ടുത്ത പാദത്തിൽ സ്മാർട്ട്‌ഫോൺ വിലയിൽ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധർ പ്രതികരിച്ചു.

LPDDR4x ടെക്നോളജി ഉപയോഗിക്കുന്ന സ്മാർട്ട്‌ഫോണുകളുടെ കരാർ വില 8 ശതമാനം വരെയും LPDDR5/LPDDR5x മെമ്മറിയുള്ള ഹാൻഡ്‌സെറ്റുകളുടെ വില 10 ശതമാനം വരെയും ഉയരുമെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിൻ്റെ ഡാറ്റ പറയുന്നു. AI പോലുള്ള മറ്റ് ആപ്ലിക്കേഷനുകൾക്കായി ഹാർഡ്‌വെയർ ഉപയോഗിക്കുന്നതിനാൽ വരും മാസങ്ങളിൽ DRAM-ൻ്റെ ക്ഷാമവും റിപ്പോർട്ട് പ്രവചിക്കുന്നു.

ചിപ്പുകളുടെ വില വർധനവ് സ്മാർട്ട്ഫോൺ വില ഉയർത്തുമെന്ന് പറയുമ്പോൾ തന്നെ, സ്മാർട്ട്‌ഫോൺ ഘടകങ്ങളുടെ ഡ്യൂട്ടി അ‌ടുത്തിടെ വെട്ടിക്കുറച്ചത് ചെറിയ ആശ്വാസം പകരുമെന്നും ചിലർ ആശ്വസിപ്പിക്കുന്നുണ്ട്. സ്മാർട്ട്ഫോണിന്റെ വില കൂടാതിരിക്കാൻ നിർമാതാക്കൾ ഇനി വരുന്ന ബജറ്റ് സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ മെമ്മറി കോൺഫിഗറേഷനുകൾ നൽകാനും സാധ്യതയുണ്ട്.

അ‌തിനാൽ രണ്ട് മൂന്ന് മാസത്തിനപ്പുറം 10000 രൂപയോട് അ‌ടുത്ത വിലയിൽ ലോഞ്ച് ചെയ്യുന്ന 5ജി സ്മാർട്ട്ഫോണുകളിൽ കുറഞ്ഞ മെമ്മറി കോൺഫിഗറേഷനുകൾ ആകും ഇടംപിടിക്കുക. കോൺഫിഗറേഷനിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് സ്മാർട്ട്ഫോൺ വില പിടിച്ചുനിർത്താൻ നിർമാതാക്കൾ ശ്രമിക്കുമ്പോഴും നഷ്ടം ഫോൺ വാങ്ങുന്ന സാധാരണക്കാരന് തന്നെയാണ് എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

Best Mobiles in India

English summary
Smartphone prices will go up in India soon. The cost of memory chips used in handsets sold in the country will soon go up. This change in the price of essential components will reportedly lead to an increase in smartphone prices in the coming months. Budget 5G smartphones, especially those under Rs 10,000, will be hit hard by the rise in the price of smartphone components.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X